മുന്നറിയിപ്പ്


2012, ജനുവരി 11, ബുധനാഴ്‌ച

അവള്‍ കാള പോലൊരു പെണ്‍കുട്ടി (മൂന്നാം ഭാഗം)

ആറ് മാസത്തെ  ഇടവേളയ്ക്കു ശേഷം അവള്‍  കാള പോലൊരു പെണ്‍കുട്ടി എന്ന നോവല്‍ ഇവിടെ പുനരാരംഭിക്കുകയാണ് 


കഥ ഇതുവരെ

മങ്കലാംകുന്ന് പഞ്ചായത്തിലെ പൂട്ടി കിടക്കുന്ന  തോള്ളായിരത്തി  ഇരുപത്തി മൂനാം നമ്പര്‍ തറവാട്,  പറമ്പിന്‍റെ തെക്കേ അറ്റം കിഴക്ക് നിന്ന്  വടക്കൊട്ടുമാറി പടിഞ്ഞാട്ടു ചരിഞ്ഞു നില്‍ക്കുന്ന ഇരുപത് ഇരുപത്തി അഞ്ചു അടി പൊക്കമുള്ള ആഞ്ഞിലിമരം ആ ആഞ്ഞിലി മരത്തിന്‍റെ കീഴെ കൃത്യം മുപ്പത്തിയാറ് കഷ്ണങ്ങള്‍ ആയി വെട്ടിക്കീറിയിട്ടിരിക്കുന്ന  ഐസ്‌ക് സാമുവല്‍  എന്ന ലോ കോളേജു വിദ്യാര്‍ഥിയുടെ ചേതനയറ്റ മൃതശരീരം .  സംഭവം അറിഞ്ഞു സ്ഥലത്ത് എത്തി, കുറ്റിയടിച്ചിരിക്കുന്ന   സ്ഥലം എസ്  ഐ ഉമ്മന്‍ കോശിയും പോലീസ് പട്ടി പ്രിന്‍സിയും നാല് കോണ്‍സ്റ്റബിളുമാരും.. സര്‍വോപരി ദാരുണമായ ആ കാഴ്ച കണ്ട് ഒന്ന് ഉറക്കെ കരയാന്‍ പോലുമാകാതെ പുഞ്ചിരിച്ചു നില്‍ക്കുന്ന   നാട്ടുകാര്‍ . ഇതിനിടയില്‍ അതി വിദഗ്ദ്ധമായി  പോലീസ്   പട്ടി പ്രിന്‍സി കണ്ടെത്തിയ പോന്ത കാട്ടിലെ   പൊട്ടക്കിണര്‍.....  അതിനകത്ത്   മണിക്കൂറുകളായി  തിളച്ചു മറിയുന്ന വിറങ്ങലിച്ച ദുരൂഹത .


സംഭവ ബഹുലമായ ഇത്രേം കഥ ആണ് ഒരു കോടി രൂഫാ  ‍ലോട്ടറി അടിച്ചവന്‍  തേങ്ങാ പിണ്ണാക്ക്  കണ്ടത് പോലുള്ള പുച്ഛത്തോടെ നിങ്ങള്‍ വായിച്ചു തള്ളിയത്..ഇനീം തള്ളണം....തള്ളി കൊണ്ടേയിരിക്കണം  അതിനായി അടുത്ത ഭാഗം ദിവിടെ തുടങ്ങുന്നു . 


അവള്‍ കാള പോലൊരു പെണ്‍കുട്ടി (മൂന്നാം ഭാഗം)

കവലയില്‍ നിന്ന് ഇറക്കിയ ഫിറ്റര്‍മ്മാരുടെ സഹായത്തോടെ കിണറ്റിലേക്ക് ചാടാന്‍ ഒരുങ്ങി നില്‍ക്കുന്ന  സോമനെ നോക്കി ഉമ്മന്‍കോശി ‍ചോദിച്ചു 


പുല്ല് വല്ലോം നടക്കുവോടെ ? 


ഇപ്പ ശെരിയാക്കി തരാം ഏമാനെ എന്ന് പറഞ്ഞു സോമന്‍ പിന്നേം കിണറ്റിലേക്ക് ചാടി...... ഒപ്പം ടൌണില്‍ നിന്നും വന്ന ഫിറ്റര്‍മ്മാരും.... ഉമ്മന്‍കോശി കിണറിനു അരികില്‍ ചെന്ന് നിന്ന് അകത്തേക്ക് നോക്കി അനക്കം ഒന്നും കേള്‍ക്കുന്നില്ല... ഉമ്മന്‍കോശി തിരിഞ്ഞു പ്രിന്‍സിയെ നോക്കി .പ്രിന്‍സി പുച്ഛത്തോടെ ഒന്ന് തലപൊക്കി പ്യാടാ പന്നി എന്നാ ഭാവത്തില്‍ ഒന്ന് തല ആട്ടിയിട്ട്  വീണ്ടും കിടന്നു ..

കിണറിന്റെ ഉള്ളില്‍ നിന്ന് ഏമാനെ എന്നൊരു വിളി കേട്ട് ഉമ്മന്‍ കോശി കിണറ്റിലേക്ക് നോക്കി .. ഉമ്മന്‍ കോശിയുടെ പുറത്തേക്ക് ഉന്തിയ കണ്ണ്  ഒരു സെക്കണ്ട് പുറത്തു വെയിറ്റ് ചെയ്തിട്ട് അകത്തേക്ക് കയറി ..അത്ര ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച ..ഉമ്മന്‍ കോശി വെട്ടി വിയര്‍ത്തു..  തലയില്‍ ഇരുന്ന തൊപ്പി ഈരി താഴെ അടിച്ചു ...എന്നിട്ട് കിണറ്റിലേക്ക് നോക്കി പറഞ്ഞു ..

കേറി വാടാ മക്കളെ ..കേറി വാ ..

സോമനും ഫിറ്റര്‍മാരും  കയറി വന്നു ..ഒരു ഫിറ്റര്‍ പയ്യന്‍  സൈഡിലേക്കു മാറി നീന്ന് തെങ്ങും ചുവട്ടില്‍ വാള് വെച്ചു ..സോമന്‍ കാര്യം പറയാന്‍ വയ്യാതെ ഉമ്മന്‍ കൊശിയോട് ആങ്ങ്യ ഭാഷയില്‍ സംഭവം പറഞ്ഞു കേള്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് ....ഉമ്മന്‍ കോശി ചെന്ന് പ്രിന്സിക്ക് കൊടുക്കാന്‍ വെച്ചിരുന്ന ബിസ്ക്കറ്റും കൊക്കകോളയും എടുത്തു കൊണ്ടുവന്നു സോമന് കൊടുത്തു ..സോമന്‍ അത് കഴിച്ചിട്ട് ഉമ്മന്‍ കൊശിയോടു പറഞ്ഞു ..വയ്യ സാറേ വയ്യ ..മനുഷ്യനാണോ മൃഗമാണോ എന്ന് അറിയാന്‍ വയ്യ ഏമ്മാനെ  ..

ഉമ്മന്‍ കോശി ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു എന്നാ ഇനി തിമിങ്ങലം വല്ലോം കാറ്റത്തു പറന്നു വന്നു കിണറ്റില്‍ വീണതായിരിക്കുമെടാ... കാര്യം പറയുമ്പോ ഏമാന്‍ ഒരുമാതിരി കോമഡി കൊണാപ്പിക്കരുത്  ഞാന്‍ പോവാ എന്ന് പറഞ്ഞു സോമന്‍ കയ്യിലിരുന്ന ബിസ്ക്കറ്റ് വലിച്ചെറിഞ്ഞു  .. നീ അടങ്ങടാ സൊമാ അതിനെ എങ്ങനേലും ഒന്ന് കരക്ക്‌ എത്തിക്കടാ സൊമാ എന്നിട്ട് പോ എന്ന് ഉമ്മന്‍ കോശി പറഞ്ഞു 

സോമന്‍ തല ചൊരിഞ്ഞു കൊണ്ട് പറഞ്ഞു ഒരു വഴി ഒണ്ട് ഏമാനെ 

എന്നതാടാ 

നമുക്ക് ബേപ്പൂര് നിന്ന് മാപ്പിള കലാസികളെ കൊണ്ട് വന്നു വലിപ്പിചാലോ 


നീ ആരേം കൊണ്ട് വലിപ്പിക്കണ്ടാ നമുക്ക് ഒന്നൂടെ നോക്കാം എന്ന് പറഞ്ഞു സോമനെയും കൊണ്ട് വീണ്ടും കിണറിന്റെ സൈഡില്‍ പോയി ഉമ്മന്‍ കോശി പറഞ്ഞു ..നമുക്ക് ഈ കിണറ്  ഫയര്‍ഫോര്‍സിനെ വിളിച്ചു വെള്ളം അടിപ്പിച്ചു  നിറക്കാം... അപ്പൊ പൊങ്ങി വരുവല്ല് ..

ബാലെ ഭേഷ് ഏമാനേ ബലേ ഭേഷ് ..എന്ന് പറഞ്ഞു സോമന്‍ ഉമ്മന്‍ കോശിയുടെ നാവിക്ക്  ഇടിച്ചു  ..

ഉമ്മന്‍ കോശി ഫയര്‍ഫോര്‍സിന് വിളിച്ചു പറഞ്ഞു ..നിലവിളി ശബ്ദവുമായി നാല് യൂണിറ്റു ഫയര്‍ഫോര്‍സ് വന്നു കിണറ്റി ലേക്ക്  ചറ പറാ വെള്ളമടിച്ചു ..കിണറ് നിറഞ്ഞു ..നാട്ടുകാര്‍ക്ക് ആവേശമായി ..എല്ലാവരും കെടുത്തി വെച്ചിരുന്ന പെട്രോള്‍മാക്സിന്റെ തിരി ഒക്കെ ആളിച്ച് കത്തിച്ച് എണീറ്റു വന്നു   ..ഉത്സവപറമ്പില്‍ കിടന്നു ഉറങ്ങുന്ന പോലെ ഒറങ്ങി കിടന്നിരുന്ന പിള്ളാരെയും കേട്ടിയോളുമാരെയും ഒക്കെ വിളിച്ചുണര്‍ത്തി ..പോലീസ് പട്ടി  പ്രിന്‍സി എണീറ്റ് കുത്തിയിരുന്നു  ..ആ കുത്തിയിരിപ്പിലും മുകത്തെ പുച്ചത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല 

കിണര്‍ കവിഞ്ഞു ഒഴുകാന്‍ തുടങ്ങി ..ഏതു നിമിഷവും എന്തും സംഭവിക്കാം എന്നുള്ള അവസ്ത്ത ..സോമന്‍ ഫിറ്റര്‍മ്മാരെ അടുത്തു വിളിച്ചിട്ട് ചോദിച്ചു ..ഷഡ്ജം ഒക്കെ ഇട്ടിട്ടുണ്ടോടെ ..ഇവിടെങ്ങാനം എന്തേലും ചോര്‍ന്നു പോയാ ,,ഇഹ് ..ഇഹ് ..ഇഹ് 
.

പെട്ടന്ന് !!!!!
എട്ടടി വീതിയുള്ള ഒരു കുളമ്പ്  ഒള്ള കാല്‍  കിണറിന്റെ മുകളിലേക്ക് പൊങ്ങി വന്നു .......ഉമ്മന്‍ കോശി അടക്കം  കണ്ടു നിന്നവര്‍ എല്ലാം ഒരു സ്റെപ്പ് പിന്നോട്ട് വെച്ചു ..പൊടി പിള്ളാരുമായി നിന്നവര്‍ ഒക്കെ പോടികളെ എടുത്ത്‌ എളികയില്‍ വെച്ചിട്ട് വെടി പൊട്ടുമ്പോ ഓടാന്‍ നില്‍ക്കുന്ന ഹുസൈന്‍ ബോള്‍ട്ടിനെ പോലെ നില്‍ക്കുകയാണ് ...

അതാ രണ്ടാമത്തെ  കുളമ്പ്  ഒള്ള കാലും  പൊങ്ങി ..അതും എട്ടടി വീതി 

കുത്തിയിരുന്ന പ്രിന്‍സി ..പെട്ടന്ന് നിലത്തു  കിടന്നു നാല് വെട്ടം ഉരുണ്ടു.. എന്നിട്ട് ചാടി എണീറ്റ് ഉമ്മന്‍ കോശിയുടെ പിറകില്‍ വന്നു നിന്ന് പാന്റില്‍ കടിച്ചു പിന്നിലേക്ക്‌ വലിച്ചു.

പിന്നേം എട്ടടി വീതിയുള്ള രണ്ടു കാലും കൂടി പൊങ്ങി വന്നു 

ഇത് കണ്ടു നിന്ന ഗര്‍ഭിണികളായ നാല്  പ്രദേശ വാസികളായ സ്ത്രീകള്‍ ബോധം കേട്ട് വീണു ..കൊച്ചു പിള്ളാര് പിച്ചും പേയും പറയാന്‍ തുടങ്ങി ..അരക്ഷിതാവസ്ഥയാണ് ആ തറവാടിന്റെ ചുറ്റും  തളം കെട്ടി നില്‍ക്കുന്നത് ..ക്രമസമാധാനം നഷ്ട്ടമായിരിക്കുന്നു ..കിളവന്മ്മാര്‍ ഒക്കെ കുത്തിയിരുന്നു നിലത്ത്‌ കളം വരയ്ക്കുന്നു ..ഉമ്മന്‍ കോശി തോക്ക് എടുത്ത്‌ ആകാശത്തേക്ക് നാല് റൌണ്ട് വെടി പൊട്ടിച്ചു ..മൂന്ന് വെടിയുണ്ടകളും താഴെ വീണു പക്ഷെ ഒന്നുമാത്രം വന്നില്ല ..പക്ഷെ കിണറിന്റെ സൈഡില്‍ നിന്ന മാവില്‍ ഒരു കരച്ചില്‍ കേട്ടു ..കരച്ചില്‍ കെട്ട് സെക്കണ്ടുകള്‍ കഴിഞ്ഞതും ..ഒരാള്‍  ആ മാവില്‍ നിന്നും താഴെ വീണു 

ഉമ്മന്‍ കോശിയുടെ കൈകള്‍ വിറക്കാന്‍ തുടങ്ങി ..ഉമ്മന്‍ കോശി സോമനോട് ചോദിച്ചു ആരാടാ ? ..സോമന്‍ കൈമലര്‍ത്തി ..ഉമ്മന്‍ കോശി ഓടി ചെന്ന് വെടി കൊണ്ട്  നിലത്ത്‌ കിടന്നു പിടയുന്നയാളെ പിടിച്ചു മടിയില്‍ തല പിടിച്ചുവെച്ച്  ചോദിച്ചു .....ആ ..ആ ... ആരാ 

അയാള്‍ പറഞ്ഞു ഞാന്‍ 

ഞാ ..ഞാ ..ഞാന്‍ ..ഞാനാ ....

ഉമ്മന്‍ കോശി ..ആ ആ ..ആര്

അയാള്‍ പറഞ്ഞു ,,,,ഞാ ..ഞാ ,ഞാനാ കൊന്നത് !!!! 

ഞാനാ ..ഞാന്‍ അവനെ കൊന്നു 

എന്റെ എല്ലാം എല്ലാം ആയിരുന്ന ക്ളാരയെ പിഴപ്പിച്ച കൊന്ന ഐസക് സാമുവലിനെ  ഞാന്‍ വെട്ടി നുറുക്കി കൊന്നു സാര്‍ ..ഞാന്‍ വെട്ടി നുറുക്കി .കൊന്നു .,,അത്രയും പറഞ്ഞ് അയാള്‍  കണ്ണടച്ചു....(സെന്റി മ്യൂസിക് )   ഉമ്മന്‍ കോശി അയാളെ നിലത്ത്‌ കിടത്തി എണീറ്റ് നിന്ന് തൊപ്പിയൂരി ...എങ്ങും നിശബ്ധത 


കരളലിയിപ്പിക്കുന്ന വികാര നിര്ഭാലമായ രംഗങ്ങള്‍ കണ്ട്  പൊട്ടി കരഞ്ഞ ഫിറ്റര്‍മ്മാരെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചിട്ട്  പൊട്ടി ചിരിച്ചു കൊണ്ട് സോമന്‍ തറയില്‍ കുത്തിരിരുന്നു ...എന്നിട്ട്  ഉമ്മന്‍ കൊശിയോട് ചോദിച്ചു ..

അപ്പൊ ഏമാനെ ....ഈ കിണറ്റില്‍ നിന്ന് എന്നാ കോപ്പാ ഈ വരുന്നേ ???????????

സോമന്‍ ചോദിച്ചു തീര്‍ന്നതും കിണറ്റില്‍ നിന്ന് ആ രൂപം മുഴുവനായും പുറത്ത് വന്നു  നാട്ടുകാര്‍ എല്ലാം ആ കാഴ്ച കണ്ടു  മൂക്കത്ത് വിരല് വെച്ച് ..മൂനാല് ലഡ്ഡു ഒരുമിച്ചു പൊട്ടിയ കണക്കെ നിന്നു..നിലത്ത്‌ കളം വരച്ചുകൊണ്ടിരുന്ന ഒരു കിളവന്‍  ചാടി എണീറ്റ് നിന്നിട്ട് തോളില്‍ കിടന്ന തോര്‍ത്ത് എടുത്ത്‌ കുടഞ്ഞിട്ടു പറഞ്ഞു.....

പുല്ല് വരണ്ടാരുന്നു .......


കിണറ്റില്‍ നിന്നു വന്ന ആ ഭീകര രൂപം മറ്റൊന്നും ആയിരുന്നില്ല ... പത്ത് ദിവസം  അറക്കാന്‍ തക്ക മുഴുപ്പുള്ള ഒരു പടുകൂറ്റന്‍ "കാള" !!!!!!!!!!!!!!!

അത് സ്ലോ മോഷനില്‍ കിണറിന്റെ പുറത്തേക്ക് വന്നു വീണു 

അത് കണ്ട് നിന്നവര്‍ ചിലര്‍ പൊട്ടി ചിരിച്ചു.... ചിലര്‍ മണ്ണുവാരി തിന്നു ..ചിലര്‍ അടുത്തു നിന്ന തെങ്ങിലും കവുങ്ങിലും തല ഇട്ടടിച്ചു ..അമ്മമാര്‍ വടി എടുത്ത്‌ പിള്ളേരെ അടിച്ചു വീട്ടിലേക്കു ഓടിച്ചു ..പക്ഷെ ആ കൂട്ടത്തില്‍  ഒരുവള്‍ മാത്രം ചിരിച്ചില്ല ..കരഞ്ഞില്ല ...ദേഷ്യപ്പെട്ടില്ല...നിര്‍വികാരിതയായിരുന്നു അവള്‍ ..എങ്കിലും അവളുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു ..അവള്‍ പാടത്തും പറമ്പിലും തൊടിയിലും കൊണ്ട് നടന്നു തീറ്റിയിരുന്ന,, ഒരു ആങ്ങളയെ പോലെ ഒരു കാമുകനെപ്പോലെ ഒരു അച്ഛനെപ്പോലെ അവള്‍ സ്നേഹിച്ചിരുന്ന  അവളുടെ പ്രിയപ്പെട്ട ഫെഡറിക്  കാള ആണ്  ആ കിണറിന്റെ പടിയില്‍ ജീവന്‍ നിലച്ചു കിടക്കുന്നത്  ..കാട്ടുപുഴ പോലെ കണ്ണുനീര്‍  ഒഴുകുന്ന അവളുടെ മനോഹര   മിഴികള്‍ ഒരുതവണ പോലും ചിമ്മിയില്ല ..പക്ഷെ ചെതനയറ്റ് കിടക്കുന്ന അവളുടെ  ഫെഡറിക്കിനെ ആ കണ്ണുനീര്‍ മറച്ചു പിടിച്ചിരുന്നു ..


**************!!!!അവസാനിച്ചു !!!!**************