മുന്നറിയിപ്പ്


2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

പാലമരം പൂത്തരാത്രിയില്‍ (അവസാനഭാഗം)





നീലി ദേവയാനിയെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞുതുടങ്ങുന്നതിനു മുന്നേ കാടിളക്കികൊണ്ട് എന്തോ ഒരു ഭീകര രൂപം ദൂരെനിന്നും അവിടം ലെക്ഷ്യമാക്കി ഓടി അടുക്കുന്നത്  ദേവയാനിയുടെ ശ്രെദ്ധയില്‍പെട്ടു   പെട്ടന്ന് നീലി ഉഗ്രകോപത്തോടെ  നിന്ന നില്‍പ്പില്‍ അഞ്ചു വെത്യസ്ത ഭീകര രൂപങ്ങളായിമാറി കൊണ്ട് പ്രതികാരദാഹവുമായി നിന്നു. ആ വരുന്നത് തന്‍റെ മാത്രം ശത്രുവല്ല മറിച്ചു നീലിയുടെയും  കൂടി ശത്രു ആണെന്ന് നീലിയുടെ ഭാവമാറ്റത്തില്‍ കൂടി ദേവയാനി മനസിലാക്കി. 

കൊടുംകാറ്റുപോലെ ആ രൂപം അവരുടെ അടുത്തേക്ക് പാഞ്ഞെത്തി. ദേവയാനി ഒരു പുച്ചത്തോട്‌കൂടിയുള്ള  അത്ഭുതം മുകത്തു വാരിനിറച്ച്കൊണ്ട് ആ രൂപം നോക്കി നിക്കുകയാണ്. അവരുടെ മുകത്തെ ആ ഭാവത്തിനു കാരണം മറ്റൊന്നും ആയിരുന്നില്ല ദേവയാനിയുടെ മുന്നില്‍ വന്നു നിന്ന ആ ഭീകര രൂപം വര്‍ഷങ്ങള്‍ക്കു മുന്നേ നാടുവിട്ടുപോയ അവരുടെ ഭര്‍ത്താവ് മാര്‍ത്താണ്ടന്‍ ആയിരുന്നു. 
ആഭിചാരം,  ചാത്തന്‍സേവ തുടങ്ങിയവയില്‍ ഉള്ള അഗാതമായ പാണ്ഡിത്യം
ചുട്ട കോഴിയെ മുട്ടയിടീക്കല്‍, മുട്ടയിട്ട കോഴിയെ വീണ്ടും ചുടുക    തുടങ്ങിയ കലകളില്‍ ആഗ്രകണ്യന്‍.  സര്‍വോപരി ആ ഗ്രാമത്തിലെ ഭീകരനായ ദുര്‍മന്ത്രവാദി മേപ്പാടന്‍റെ പ്രഥമ ശിഷ്യനും ആയിരുന്നു ഒടുവില്‍ ഒരു പാതിരാത്രിയില്‍ മേപ്പാടന്‍റെ പക്കല്‍ നിന്നും ദുര്‍മന്ത്രങ്ങള്‍  അടങ്ങിയ താളിയോലകെട്ടുകളും  മോഷ്ട്ടിച്ചു കൊണ്ട് നാടുവിടുമ്പോള്‍  മകള്‍ നീലിക്ക് വയസ്സ് മൂന്ന്. പിന്നീടു ദേവയാനിയും നീലിയും മാര്‍ത്താണ്ടനെ കാണുന്നത് ഇപ്പോളാണ്.

ദേവയാനി മാര്‍ത്താണ്ടനെ നോക്കി അതെ പുച്ചത്തോട്‌ കൂടി നില്‍ക്കുകയാണ് എന്നാല്‍ നീലി കോപത്താല്‍ വിറച്ചുകൊണ്ടിരുന്നു .


ന്യുറോസിസില്‍ തുടങ്ങി സൈക്കോസിസിന്‍റെ അതായതു ചിത്തഭ്രമത്തിന്‍റെ സങ്കീര്‍ണമായ മേഖലകളില്‍ കൂടി സഞ്ചരിച് വല്ലാത്ത ഒരുതരം കൊലപാതക പ്രവണതയുമായി നിക്കുകയാണ് നീലി. 

മാര്‍ത്താണ്ടന്‍ അയാളുടെ കയ്യിലിരുന്ന വടി മുകളിലേക്കുയര്‍ത്തി  വടിയില്‍ ഡോവര്‍മാന്‍റെ തല എന്ന്‌ തോനിക്കുന്ന തരത്തില്‍ ഒരു അസ്ഥികൂടം സ്ഥാപിച്ചിരുന്നു. കഴുത്തിലുമുണ്ട് സമാനമായ രണ്ടെണ്ണം.  അയാള്‍ ഭീകരമായ മന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ടിരുന്നു.


നീലി അവളുടെ അടുത്ത് നിന്നിരുന്ന ഭീമാകാരമായ ഒരു ആഞ്ഞിലി മരം പിഴുതെടുത്ത്‌ മാര്‍ത്താണ്ടന് നേരെ വലിച്ചെറിഞ്ഞു ആ ഭീകര വൃക്ഷം  ദേഹത്ത് വന്നിരുന്ന പ്രാണിയെ തൂത്തെറിയുന്ന ലകവത്തോടുകൂടി അയാള്‍ തട്ടി ദൂരെയെറിഞ്ഞു 


ദേവയാനി ആ കാഴ്ച കണ്ടു അത്ഭുതസ്തബ്ധയായി നിന്നു.


മാര്‍ത്താണ്ടന്‍ ഇത്ര ഭീകരന്‍ ആകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.


നീലിയുടെ ഭാഗത്ത്‌ നിന്നും തുടരെയുള്ള ആക്രമണങ്ങള്‍ ഉണ്ടായികൊണ്ടേയിരുന്നു മാര്‍ത്താണ്ടന്‍ അതെല്ലാം തന്‍റെ മന്ത്രങ്ങളാല്‍ അതിജീവിച്ചു കൊണ്ടുമിരുന്നു.


ഇതിങ്ങനെ പോയാല്‍ പറമ്പിലെ വൃക്ഷങ്ങള്‍ എല്ലാം മൂസാസേട്ടിന്‍റെ അറപ്പുമില്ലില്‍ രണ്ടായി പിളരും  എന്ന്‌ മനസിലാക്കിയ ദേവയാനി ചാടി അവര്‍ക്കിടയിലേക്ക് വീണു  


എന്നിട്ട് കയ്യിലിരുന്ന കുത്തുവിളക്ക് താഴെ വെച്ചു തിരി തെളിയിച്ചു.


ഉടുത്തിരുന്ന പച്ച പട്ട് മുറുക്കി ഉടുത്തു. എന്നിട്ട് കയ്യിലുണ്ടായിരുന്ന ഇല്ലിമര കൊമ്പ് മുകളിലേക്കുയര്‍ത്തി കൊണ്ട് ദേവയാനി മന്ത്രം ജപിച്ചു കൊണ്ട് ആ കമ്പ് മാര്‍ത്താണ്ടന് നേരെ പായിച്ചു അതെ സമയം തന്നെ മാര്‍ത്താണ്ടനും ദേവയാനിക്ക്നേരെ അയാളുടെ കയ്യിലിരുന്ന വടി കൊണ്ടെറിഞ്ഞു 


രണ്ട് വടിയും തമ്മില്‍ ആകാശത്തു വെച്ചു ഏറ്റു മുട്ടി കുറെ നേരം പുഹഞ്ഞതിനു ശേഷം മാര്‍ത്താണ്ടന്‍റെ "വടി" ഡോവര്‍മാന്‍റെ തലയോട് കൂടിയത് നശിച്ചില്ലാതായി.


ദേവയാനിയുടെ മുഖം തെളിഞ്ഞു. 


ദേവയാനി മാര്‍ത്താണ്ടന്‍റെ നെരേ പായിച്ച ആ വടി നേരെ ചെന്നു തറച്ചത് അയാളുടെ കണ്ണിലായിരുന്നു. ഒരു കണ്ണു തുളച്ചു കൊണ്ട് ആ ഇല്ലി കമ്പ് മാര്‍ത്താണ്ടന്‍റെ തലയോട്ടി തകര്‍ത്തു പുറത്ത് വന്നു. നീലി ആഹ്ലാദം കൊണ്ട് അട്ടഹസിച്ചു, തന്നെ കൊന്നവന്‍റെ രേക്തത്തില്‍ കിടന്നു നീലി അഴിഞ്ഞാടി. 

ദേവയാനി പറഞ്ഞു എനിക്കിത് വിശ്വസിക്കാന്‍ ആകുന്നില്ല എന്തിനാണ് ഇയാള്‍ നിന്നെ കൊന്നത്..?


നീലി കുടിച്ച രേക്തത്തിന്‍റെ കറ ചുണ്ടില്‍ നിന്നും തുടച്ചു കൊണ്ട് പറഞ്ഞു ഇയാള്‍ എന്നെ കൊന്നില്ലായിരുന്നു എങ്കില്‍ ഇയാളുടെ ആഗ്രഹങ്ങള്‍ നടക്കില്ലായിരുന്നു. മേപ്പാടനെ പോലെ പേര് കേട്ട ദുര്‍മന്ത്രവാദിയാകാന്‍ ശ്രെമിച്ച ഇയാളുടെ ദുര്‍മന്ത്രങ്ങള്‍ ഞാന്‍ ജീവനോടെയിരുന്നാല്‍ ഭലിക്കില്ലായിരുന്നു.          


ദേവയാനി കാരണം ആരാഞ്ഞു.


നീലി വിതുമ്പി കൊണ്ട് പറഞ്ഞു. ഞാന്‍ ജീവിച്ചിരുന്നെങ്കില്‍ അന്ന് രാത്രിയില്‍ എന്‍റെ പ്രിയപ്പെട്ട ഗന്ധര്‍വന്‍ എന്നെ തേടി വരുമായിരുന്നു..  


ഇയാളുടെ സ്വന്തം ചോരയില്‍ ജനിച്ച എന്നില്‍ ഉണ്ടാകുന്ന ഗന്ധര്‍വസാമിപ്യം അയാളുടെ മന്ത്രങ്ങളുടെ ശക്തി കുറയ്ക്കും എന്ന കാരണത്താലാണ് എന്നെ വധിച്ചത്.


ദേവയാനി കണ്ണുനീര്‍ ഇറ്റു വീണ മിഴികളുമായി തല കുനിച്ചു കൊണ്ട് നീലിയോടു ചോദിച്ചു എന്‍റെ മകന്‍... എന്‍റെ മകനെയും അയാള്‍ വക വരുത്തിയോ.



നീലി പറഞ്ഞു ഇല്ല...


അവന്‍ ഇപ്പളും സുരക്ഷിതനാണ് അന്ന് എന്‍റെ കൂടെ വന്നിട്ട് മാര്‍ഗ്ഗ  മദ്ധ്യേ തിരിച്ചോടി വീട്ടിലേക്കു വന്ന അവനെ ദുഷ്ട്ട്ട ജീവികള്‍ ആക്രമിച്ചു. അങ്ങനെ വഴിമധ്യേ ബോധരഹിതനായി കിടന്ന അവന്‍ ഞാന്‍ തിരിച്ചു വന്നപ്പോള്‍ ഇയാള്‍ എന്നെ കൊല്ലുന്നത് കണ്ടുകൊണ്ട് അവന്‍ ഉണര്‍ന്നു.


എന്‍റെ മരണം പുറത്തറിയാതിരിക്കാന്‍ അയാള്‍ അവനെ  എടുത്തുകൊണ്ടുപോയി അയാളുടെ ദുരാത്മാക്കള്‍ നിറഞ്ഞ തുരുത്തില്‍ കൊണ്ടിട്ടു.. 


പിന്നെ ഒന്നും ആലോചിക്കാനോ, കേള്‍ക്കാനോ നില്‍ക്കാതെ ദേവയാനി ആ തുരിത്തു ലെക്ഷ്യമാക്കി പാഞ്ഞു ദേവയാനിയുടെ മന്ത്ര ശക്തിയാല്‍ കുഞ്ഞികണ്ണനെ രെക്ഷപെടുത്തി തിരികെ കൊണ്ടുവന്നു   


അപ്പോളും തന്‍റെ കാതകന്‍റെ ചോര കുടിച്ച സന്തോഷത്താല്‍ നീലി ആ പാലമര ചുവട്ടില്‍ ഇരുപ്പുണ്ടായിരുന്നു  


ദേവയാനി നിറകണ്ണുകളോടെ അവളെ നോക്കി പറഞ്ഞു. നിന്നെ എന്നന്നേക്കുമായി ഞാന്‍ യാത്രഅയക്കുകയാണ് നിനക്കീ പാലമരത്തില്‍ ഞാന്‍ അഭയംതരാം. ദേവയാനി മന്ത്രദ്വനികളാല്‍ അവളെ ആ പാലമരത്തിലേക്കാവാഹിച്ചു  


നീലി മുന്നിലേക്ക്‌ അഴിച്ചിട്ട മുട്ടോളമെത്തുന്ന മുടിയും, കടഞ്ഞെടുത്ത മേനിയഴകുമായി, ശാന്തയായി.. മന്ദം... മന്ദം.. പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന അവളുടെ പ്രിയപ്പെട്ട ആ പാലമരത്തിന്‍റെ അഗാതതയിലേക്ക് പോയി മറഞ്ഞു..


മകന്‍ കുഞ്ഞികണ്ണന്‍റെ കയ്യും പിടിച്ചു അമ്മ ദേവയാനി കണ്ണുനീരാല്‍  മറക്കപ്പെട്ട കണ്ണുകള്‍ ചിമ്മികൊണ്ട് ആ കാഴ്ച കണ്ടുനിന്നു...




************ശുഭം***********


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ