മുന്നറിയിപ്പ്


2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ (ഒന്നാം ഭാഗം)

സീന്‍ ഒന്ന്: കടുവാന്‍ചേരി ഗ്രാമപഞ്ചായത്തിലെ ഒരു പ്രഭാതം.
കിഴക്ക് സഹ്യന്‍റെ തോളില്‍ കയ്യൂനികൊണ്ട്  പുഞ്ചിരിച്ചു നിന്ന  അരുണന്‍റെ കിരണങ്ങളേറ്റ്  പച്ച പട്ടുടുത്ത് കൊഞ്ചി കുഴഞ്ഞു നില്‍ക്കുന്ന മനോഹരമായ ഒരു ഗ്രാമം.   സഹ്യനോട് ചേര്‍ന്ന് കിടക്കുന്നത് കൊണ്ടാവാം  പതിവുപോലെ ആന്നും  ആ ഗ്രാമത്തില്‍ കോഴികള്‍  പത്തുമിനിട്ട് മുന്‍പേ  കൂവി തുടങ്ങി, വിട്ടുമാറാത്ത ഉറക്കത്തിന്‍റെ ആലസ്യത്തില്‍  പക്ഷികളും, ആകാശവാണിയും, ആ ഗ്രാമത്തിനെ രാത്രിയുടെ മൂകതയില്‍ നിന്നും മെല്ലെയുണര്‍ത്തി.

ആ മലനിരകളെ  തഴുകി ആ ഗ്രാമത്തിന്‍റെ പ്രകൃതി  മനോഹാരിതയിലേക്ക് നിറഞ്ഞു നിന്നിരുന്ന നേര്‍ത്ത മൂടല്‍മഞ്ഞിനെ വെട്ടിക്കീറിക്കൊണ്ട്   സൂര്യകിരണങ്ങള്‍  കടുവാന്‍ചേരി ഗ്രാമപഞ്ചായത്തിലെ ഇരുനൂറ്റി രണ്ടാം നമ്പര്‍ വീടിന്‍റെ  ജനാലയും പിന്നിട്ടുകൊണ്ട് നമ്മുടെ കഥാനായിക റസിയയുടെ  മനോഹരങ്ങളായ  കണ്‍പീലികളില്‍  ഇളം ചുടുചുംബനത്താല്‍ മുട്ടി വിളിച്ചു നിന്നു. വിടരാന്‍ വെമ്പുന്ന താമരമുട്ടുകള്‍ പോലെ റസിയയുടെ കണ്ണുകള്‍ മെല്ലെ തുറന്നു.

അവള്‍ രാവിലെ ഒമ്പതരക്ക് അലാറം വെച്ചിരുന്ന ടൈംപീസില്‍ സമയം നോക്കി.

സമയം ആറ് പത്ത്...!!

 വെട്ടിയിട്ട തെക്ക്മരം പോലെ റസിയ മറുവശത്തേക്ക്  തിരിഞ്ഞു കിടന്നുകൊണ്ട്  കമ്പളി പുതപ്പും വലിച്ചു തലവഴിമൂടി.

പുറത്ത്  പക്ഷികളുടെ കളകളാരവം കേട്ടു കൊണ്ടിരുന്ന അവളുടെ കാതുകളില്‍ ഓണക്കപാളയില്‍ കല്ലുമഴ പെയ്യുന്നപോലെ  ഒരുമാതിരി വൃത്തികെട്ട ശബ്ദം   ഇടതടവില്ലാതെ മുഴങ്ങാന്‍ തുടങ്ങി    


"റസിയാ ... എടി റസിയാ ... എടീ സെയ്ത്താനെ  എണീറ്റ്‌ പോയി വെള്ളം കൊരികൊണ്ടുവാടി  കടയില്‍ ആള് വന്നു തുടങ്ങിരിക്കണ്.   ഞാന്‍ ഒരുത്തി വെളുപ്പാന്‍ കാലത്ത് തുടങ്ങി നെട്ടോട്ടം ഓടണ് ണീ കാണുന്നുണ്ടാ.  നീ ഇങ്ങനെ പുതച്ചു മൂടി  കിടന്നോടി പോത്തേ . 

റസിയേ.. എടി റസിയേ.. വിളിയുടെ കാഠിന്യം കൂടി കൊണ്ടിരുന്നു..

ആ ശബ്ദം മറ്റാരുടേതുമല്ല ആ ഗ്രാമത്തിലെ ജനങ്ങളുടെ നിത്യ ജീവിതത്തിന്‍റെ അഭിവാജ്യഘടകമായ  ആമിനവിലാസം ചായകടയുടെ എം. ഡി. യും ആ പ്രദേശത്തെ  സകല വാര്‍ത്തകളുടെയും എഡിറ്റര്‍ കം പബ്ലിഷര്‍  കൂടിയായ സാക്ഷാല്‍ ആമിനയുടെതായിരുന്നു 

അതായത് റസിയയുടെ അമ്മ..


വാ തോരാതെ ആമിന റസിയയെ  തെറി  പറഞ്ഞുകൊണ്ടിരിക്കുകയാണ് ..! 

ആ തെറികള്‍ കേട്ട് ഉറക്കം നഷ്ട്ടപ്പെട്ട  സങ്കടത്താല്‍  റസിയ കിടക്കപായയില്‍ കിടന്നുരുണ്ടു.

വായില്‍ വന്ന ഏതൊ ഭയങ്കരമായ  സംസ്കൃത വാക്കുകള്‍  കടിച്ചമര്‍ത്തി  റസിയ കട്ടിലില്‍ നിന്നും എണീറ്റിരുന്നു.  

എന്താണ് ഇങ്ങളീ കിടന്നു തൊള്ള തോറക്കണത് രാത്രി കൊണ്ടുവെച്ച  വെള്ളം എല്ലാം ഇങ്ങള് കുടിച്ചു തീര്‍ത്താ എന്നും ചോദിച്ച് കൊണ്ട് ആരോഗ്യദ്രിഡഗാത്രയും സൌന്ദര്യദാമവുമായ റസിയ  എണീറ്റ് നിന്നു ആ വീട് കുലിക്കികൊണ്ട് അമ്മ ആമിനയെ ഇപ്പോ കൊല്ലും എന്ന ഭാവത്തില്‍  പുറത്തേക്കിറങ്ങി.

 ആ ദേഷ്യം പുറത്തുവന്ന്  അടുപ്പിന്‍റെ  മൂട്ടില്‍ ഇരിക്കുന്ന ആമിനയെ കണ്ടപ്പോള്‍ റസിയ മറന്നു. കാരണം ചായകടയില്‍ ആളുകള്‍ ആമിനയുടെ സ്പെഷ്യല്‍ ചായക്കും പരിപ്പുവടക്കും വേണ്ടി കടിപിടി കൂട്ടികൊണ്ടിരുന്നു. അവരുടെ മുന്നില്‍വെച്ച്‌  ആമിനയുടെ ചൂട് തെറികള്‍ ഏറ്റുവാങ്ങണ്ട  എന്ന്‌കരുതി  പുറത്തിരുന്ന പാത്രത്തിലെല്ലാം  വെള്ളം നിറച്ചു വെച്ചിട്ട്,  കയ്യില്‍ കിട്ടിയ തോര്‍ത്തും സോപ്പിനു പകരം കാടിയില്‍ ഇടാന്‍ വെച്ചിരുന്ന കാലാവധി കഴിഞ്ഞ ഉള്ളിവടയും എടുത്തുകൊണ്ടു കുളിക്കാനായി അടുത്തുള്ള കാട്ടുപുഴയിലേക്ക് പോയി.

സീന്‍ രണ്ട്: വിത്ത്‌ കുളി

 കടുവാന്‍ചേരിയുടെ ഹൃദയത്തില്‍ക്കൂടി ഒഴുകുന്ന ആ കട്ടുപുഴ അവിടുത്തെ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സാണ്. അതിരാവിലെ തുടങ്ങുന്ന തരുണീമണികളുടെ കുളികള്‍ ടിക്കറ്റ്‌ എടുക്കാതെയും നോക്കുകൂലി കൊടുക്കാതയും മരത്തിലും കുറ്റിക്കാടുകളിലും ഒളിച്ചിരുന്ന് കാണുന്നത്  ആ നാട്ടിലെ നല്ലവരായ ചെറുപ്പക്കാര്‍ക്കും, കിളവന്മാര്‍ക്കും ആമിന വിലാസം ചായക്കടയിലെ ബോണ്ട പോലെ ഒഴിച്ചുകൂടാന്‍ പറ്റാത്തതായിരുന്നു .

പക്ഷെ റസിയയുടെ കാല്‍പ്പെരുമാറ്റം ആ പുഴയിലേക്കുള്ള വഴിയെ പ്രേകംമ്പനം കൊള്ളിക്കുന്നത്  പോലീസ് ആകാശത്തേക്ക് വെടിവേക്കുന്നതിന് തുല്യമായിരുന്നു .റസിയ വരുന്നത് കാണുമ്പോള്‍ കുളികണ്ട് കുളിരുകൊരുന്നവര്‍ ചിതറിയോടുന്നത് ആ നാട്ടിലെ പതിവ് കാഴ്ചകളില്‍ ഒന്നായിരുന്നു. കാരണം ഖടാ തടിയന്മാരായ പത്തുപേര്‍ ഒരുമിച്ചു വന്നാലും ചായക്കടയില്‍  പൊറോട്ട അടിക്കുന്ന ലാഘവത്തില്‍ റസിയ വാരിയിട്ടിടിക്കുന്നത് ആ ഗ്രാമം പലപ്പോഴും കണ്ടു വിറങ്ങലിച്ചുനിന്നിട്ടുണ്ട്, എന്തിനേറെ പറയുന്നു പുഴയിലെ ഊപ്പ മീന്‍ പോലും റസിയ കുളിക്കാനിറങ്ങുമ്പോള്‍ ആ പരിസരത്ത് വരാറില്ല.

അങ്ങനെ റസിയ വന്നു പുഴയിലേക്ക് ചാഞ്ഞു നിന്നിരുന്ന നിറയെ പൂക്കളുള്ള വലിയ ഒരു ചെമ്പക  മരത്തിന്‍റെ  മുകളിലത്തെ കൊമ്പില്‍ കയറിയിട്ട് കുളിക്കാനുള്ള മേക്ക്അപ്പ് ഒക്കെ ഇട്ട്കൊണ്ട്  പുഴയിലേക്ക് ചാടി, മുങ്ങി നിവര്‍ന്നു. കൈ കൊണ്ട്  മുഖത്തേക്ക് വീണ്‌കിടന്നമുടി പിന്നിലേക്ക്‌ വലിച്ചെറിഞ്ഞു, കണ്ണുകളില്‍ നിറഞ്ഞ  വെള്ളം തുടച്ചുകൊണ്ട്  കരയിലെക്കുനോക്കി.

അതാ ആ ചെമ്പക മരത്തില്‍ ചുവട്ടില്‍ നില്‍ക്കുന്നു ഏഴടി  രണ്ടിഞ്ചു പൊക്കത്തില്‍ വെളുത്തു മെലിഞ്ഞു സൗന്ദര്യത്തില്‍ അഴിഞ്ഞാടി നില്‍ക്കുന്ന   ഒരു ജമണ്ടന്‍ ചെറുപ്പക്കാരന്‍. അയാള്‍ കള്ളുകുടിയന്‍ അച്ചാറ് കുപ്പി കണ്ട പോലെ ആക്രാന്ത വിലോലുഭാനായി റസിയയെ നോക്കി നില്‍ക്കുകയാണ്.

തുടരും .................

4 അഭിപ്രായങ്ങൾ:

  1. ഇതിനാത്ത് മമ്മൂട്ടിയൊണ്ടോ ഗസ്റ്റ് റോളിൽ..?...
    ടിടി നാടാരെവെടെ ..? ഹെർക്കുലീസ് റം എവിടെ..?..ഹിച്ച്കോക്ക് കഞ്ഞിക്കുഴി എവിടെ..പറയൂ..

    കോഴിക്കോടൻ സ്ലാംഗിലുള്ള സംസാരം പലരും പ്രയോഗിക്കുന്ന്നതാണ്..ഒന്നു മാറ്റിപ്പിടിച്ചാൽ നന്നാകും..

    മറുപടിഇല്ലാതാക്കൂ
  2. publicity ishtapettu.illenkilum vaayikkum,enthu kittiyaalum vaayikkum. nannaavumennu vichaarikkunnu

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം ആന്‍സാരീ... അങ്ങനെ തന്നെ വേണം... എന്ത് കിട്ടിയാലും വായിക്കണം.."കീപ്പ് ഇറ്റ്‌ അപ്പ്‌ "

    പക്ഷെ ഞാന്‍ നന്നായി കണ്ടിട്ട് മരിക്കാം എന്ന്‌ മാത്രം കരുതരുത്..

    മറുപടിഇല്ലാതാക്കൂ
  4. ഓ അപ്പം ഇങ്ങളും ബ്ലോഗ് തുടങ്ങിയോ. ഞാന്‍ അറിഞ്ഞില്ല കേട്ടാ. എന്തായാലും വായിച്ചിട്ട് തന്നെ കാര്യം.
    വായിച്ചു കഴിഞ്ഞിട്ട്....
    കൊള്ളാം കേട്ടാ എന്തരായാലും എഴുത്ത് നിര്‍ത്തണ്ട. വേറെ പണിയൊന്നുമില്ലല്ലോ വായിക്കുന്ന എനിക്കും എഴുതുന്ന സാഗരിനും.

    മറുപടിഇല്ലാതാക്കൂ