(നാലാം ഭാഗം )
കിടന്ന കിടപ്പില്‍ നീലി നാലടി മുകളിലേക്ക് ഉയര്‍ന്നു നീലിയുടെ കണ്ണുകള്‍ ചുവന്നു മുടികള്‍ കാറ്റത്തു പറന്ന് കളിച്ചു .....
ദേവയാനി ഒരു നെടുവീര്‍പ്പോടെ തന്‍റെ മകളെ നോക്കി താടിക്ക് കൈ കൊടുത്തു നിന്നു. എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് ദേവയാനിക്ക് മനസിലാകുന്നില്ല. കുറച്ചു ഭസ്മം നീലിയുടെ മുഖത്ത് വലിച്ചെറിഞ്ഞതാണോ താന്‍ ചെയ്ത തെറ്റ് എന്ന് അവര്‍ ആശങ്കപെട്ടു
അങ്ങനെ വിഷണ്ണിതായായി നില്‍ക്കുമ്പോള്‍ പെട്ടന്ന് ദേവയാനിയുടെ ഓര്‍മ്മകള്‍ പതിനെട്ടു വര്‍ഷം മുമ്പ് നീലി ജനിച്ച ദിവസം രാത്രിയിലേക്ക് പോയി. അന്ന് തന്‍റെ സ്വപനത്തില്‍ കണപെട്ടത് എല്ലാം തന്‍റെ മുന്നില്‍ യഥാര്ത്യമായി നില്‍ക്കുന്നതു ദേവയാനിക്കു വിശ്വസിക്കവുന്നതിലും അധികമായിരുന്നു. അതിനെക്കാള്‍ ദേവയാനി ഭയന്നതു അന്ന് രാത്രിയിലെ സ്വപ്നത്തില്‍ കേട്ട ദേവയാനിയുടെ അമ്മ ഭാര്‍ഗവിയുടെ വാക്കുകളായിരുന്നു
ദേവയാനിയുടെ അമ്മ ഭാര്‍ഗവിയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു
"നീലിക്ക് വയസ്സ് പതിനെട്ടു വര്‍ഷവും ആറ് മാസവും പതിനാറുദിവസവും തുകയുന്ന കറുത്തവാവ് ദിവസം സൂര്യസ്തമന ശേഷം അവള്‍ക്ക് അപമ്രിത്യു സംഭവിക്കും " .
ഇന്ന് കറുത്തവാവ് ദിവസം
പതിനെട്ടു വര്‍ഷവും ആറ് മാസവും
ഇരുപത്തിഅഞ്ചു ദിവസവും തികഞ്ഞ രാത്രി.
പതിനെട്ടു വര്‍ഷവും ആറ് മാസവും
ഇരുപത്തിഅഞ്ചു ദിവസവും തികഞ്ഞ രാത്രി.
ഇപ്പോള്‍ സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു
ദേവയാനി ഒരു ഞെട്ടലോട് കൂടി ആ സത്യം മനസിലാക്കി

എന്താണ് നീലിക്കു സംഭവിച്ചത്? ആരാണ് അവളെ വധിച്ചത് ?ചാത്തനോ? മറുതയോ? അതോ പലമാരത്തിലെ അവളുടെ പ്രിയപ്പെട്ട ഗന്ധര്‍വനോ? ദേവയാനിയുടെ കണ്ണുകളില്‍ ഇരുട്ട് കയറുന്നപോലെ തോന്നി അതെ തന്‍റെ മകള്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കിയ അവര്‍ പൊട്ടി കരഞ്ഞു.
പിന്നെ പൊട്ടിയത് ദേവയാനി ആയിരുന്നില്ല. ആകാശത്തു നിന്നു വന്ന രണ്ട് തീ ഗോളങ്ങള്‍ ആയിരുന്നു.
അത് അവരുടെ മുന്നില്‍ വീണു പൊട്ടിതെറിച്ചു. അവര്‍ മറിഞ്ഞു പിന്നിലേക്ക് വീണു . പൊട്ടി ചിതറിയ പ്രകാശത്തില്‍ അവര്‍ ആ കാഴ്ച കണ്ടു ആ വീടിന്‍റെ മുന്നില്‍ മരിച്ചു കിടക്കുന്ന നീലി എന്ത് ചെയ്യണമെന്നു അറിയാന്‍ വയ്യാതെ ദേവയാനി ഇരുന്നു വിതുമ്പി.
കുറുക്കന്‍റെ ഓരി ഇടല്‍ കേട്ടു കൊണ്ട് ദേവയാനി ചിന്തകളില്‍ നിന്നും ഉണര്‍ന്നു, അപ്പോള്‍ അവര്‍ കണ്ട കാഴ്ച അമ്പരിപ്പിക്കുന്നതായിരുന്നു ആ പാലമരം ആ കറുത്തവാവ് ദിവസത്തിലും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തി നില്‍ക്കുന്നു, സിരകളിലേക്ക് ഇരമ്പി കയറുന്ന പലപ്പുവിന്‍റെ ഗന്ധം, ആ പാലമരത്തിന്‍റെ ഒത്ത നടുവില്‍ തെക്കോട്ട് വളര്‍ന്നു നില്‍ക്കുന്ന കൊമ്പില്‍ കാറ്റത്തു പറക്കുന്ന മുടിയും, ഉന്തിയ ചുവന്ന കണ്ണുകളും, ചോര ഒലിച്ചിറങ്ങുന്ന പല്ലുകളും പേടിപെടുത്തുന്ന ചിരിയുമായി നീലി അവരെ നോക്കി കൊണ്ടിരുന്നു അട്ടഹസിക്കുന്നു

ദേവയാനിക്കു പെട്ടന്ന് എന്തോ സംഭവിച്ചപോലെ ആ വീടിന്‍റെ വാതിലില്‍ ചലനമറ്റു കിടക്കുന്ന നീലിയുടെ മൃതശരീരത്തിന് മുകളില്‍ക്കൂടി അകത്തേക്കോടി ആ വീടിന്‍റെ പൂജാമുറിയില്‍ കയറി കതകടച്ചു.
ഖോരമന്ത്ര താളിയോലകളും, മാന്ത്രിക തകിടുകളും നിറഞ്ഞ ആ മുറിയില്‍ ദേവയാനി സുരക്ഷിതയായിരുന്നു. ദേവയാനി അവരുടെ അമ്മ ഭാര്‍ഗ്ഗവിയുടെ കൈകളാല്‍ എഴുതിയ താളിയോലകളില്‍ വെപ്രാളത്തോടെ എന്തോ തിരഞ്ഞുകൊണ്ടിരുന്നു. അവസാനം അവര്‍ തിരഞ്ഞതു കണ്ടെത്തിയതിന്‍റെ സംതൃപ്തി അവരുടെ മുകത്തു നിഴലിച്ചു. അതിലെ മന്ത്രങ്ങള്‍ ഉറക്കെ ചൊല്ലുവാന്‍ തുടങ്ങിയതും പുറത്ത് അതി ശക്തമായ ഇടിമിന്നലും കാറ്റിന്‍റെ പേടിപെടുത്തുന്ന ശബ്ദവും, കുറുക്കന്‍റെ ഓരി ഇടലും, മൂങ്ങകളുടെ ചിറകടി ശബ്ദവും, പിന്നെ അതുവരെ കേട്ടട്ടില്ലാത്തപോലെ വളരെ വെത്യസ്തമായ കരിമ്പൂച്ചകള്‍ കടികൂടുന്ന വൃത്തികെട്ട ശബ്ദവും, ആകാശത്തുനിന്നും നീലിയുടെ മരണത്തിന്‍റെ ദുക്കസൂചകമായി ചാറ്റല്‍ മഴയും, നിലത്തു പതിക്കുന്ന ഓരോ തുള്ളി വെള്ളവും രക്തമായിമാറി കൊണ്ടിരുന്നു. വീടിനു അകത്തുനിന്നുമുള്ള ദേവയാനിയുടെ മന്ത്രദ്വനികള്‍ക്ക് ശക്തികൂടിവന്നു. മന്ത്രം ചൊല്ലി കൊണ്ട് വായുവിലേക്ക് ഉയര്‍ത്തിയ കയ്കളില്‍ തിളക്കത്തോട് കൂടി രണ്ട് തകിടുകള്‍ പ്രത്യക്ഷമായി ഒന്ന് കഴുത്തിലും മറ്റേതു കയ്യിലും കെട്ടി ആ പൂജാമുറിയിലെ വിളക്കില്‍ ദേവയാനി തിരികൊളുത്തി.
പുറത്ത് നീലിയുടെ അട്ടഹാസം നിലച്ചു
കുറ്റാകുറ്റിരുട്ടത് ശോഭ പരത്തിനിന്ന പാലമരത്തില്‍ ഇരുട്ടു കടന്നു കയറി
കര്‍ണ്ണങ്ങളെ അലോസര പെടുത്തിയിരുന്ന ഭീകര ജീവികള്‍ ഓടിയൊളിച്ചു
പെയ്ത ചാറ്റല്‍ മഴയില്‍ രക്തം തളം കെട്ടി നിന്നിരുന്ന പരിസരം പൂര്‍വ്വസ്ഥിതിയിലായി
ദേവയാനി ആ പൂജാമുറിയുടെ വാതില്‍ തുറന്നു പുറത്തേക്കു വന്നു യവ്വനത്തിന്‍റെ പടിവാതിലില്‍ മരണത്തിന്‍റെ കരാളഹസ്തങ്ങളില്‍ പെട്ടുപോയ നീലിയുടെ ആ മനോഹരമായ ശരീരത്തില്‍ നോക്കി നെടുവീര്‍പ്പോടെ നിന്നു
ഇടിവെട്ടിയപോലെ ദേവയാനിയുടെ മനസിലേക്ക് മകന്‍ കുഞ്ഞികണ്ണന്‍ കടന്നുവന്നു നീലിയുടെ കൂടെ നളിനിയുടെ വീട്ടിലേക്കു പോയ മകന്‍ കുഞ്ഞിക്കണ്ണന്‍ എവിടെ..??????

തുടരും ...........................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ