മുന്നറിയിപ്പ്


2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

പാലമരം പൂത്ത രാത്രിയില്‍ ( ഒന്നാം ഭാഗം )



അന്നും ആ നരച്ച മലനിരകള്‍ക്കിടയിലൂടെ സൂര്യന്‍റെ കിരണങ്ങള്‍ ആ ഗ്രാമത്തിനെ പതിവിലും മനോഹരിയാക്കിയിരുന്നു  രാത്രിയില്‍ പെയ്തൊഴിഞ്ഞമഴ പുല്‍കൊടികള്‍ക്ക് സമ്മാനിച്ച്‌പോയ പനനീര്‍ത്തുള്ളികള്‍ ആ ഇളംവെയിലേറ്റു അതിനോട് വിടപറയാന്‍ വിതുമ്പി നില്‍ക്കുന്നു
അങ്ങകലെയായി പനനീര്‍പൂക്കളും മുല്ലയും ജമന്തിയും വിരിയുന്ന കണ്ണെത്താദൂരം പടര്‍നുകിടക്കുന്ന മനോഹരമായ പൂപ്പാടങ്ങള്‍ അതിന്‍റെ അരികിലായി വര്‍ദ്ധക്യത്തിന്‍റെ കഠിനവ്യഥയാല്‍ നിലംപതിക്കാറായ ഒരു കൊച്ചു കുടില്‍ കുടിലിന്‍റെ മുറ്റത്ത്‌ ഉദിച്ചുവന്ന സൂര്യനെ നാണിപ്പിക്കുംവിധം  പ്രകാശം പരത്തിയൊരു പെണ്‍കുട്ടി അവളുടെ കണ്ണുകളില്‍ പാടത്തു വിരിഞ്ഞു നില്‍ക്കുന്ന മുല്ലപ്പൂവിന്‍റെ പ്രേതിബിമ്പമായിരുന്നു, കവിളുകള്‍ക്ക് പനനീര്‍പൂവിന്‍ മൃദുലതയും, കാറ്റത്താടുന്ന ജമന്തി പൂവുപോലെ അവള്‍ ആ വീടിന്‍റെ മുന്നിലെ പിച്ചിയുടെ വള്ളികളില്‍പിടിച്ചുകൊണ്ടു കിളികളോട് കിന്നാരം പറഞ്ഞുനിന്നു.

 പെട്ടന്നാണ് അത് അവളുടെ ശ്രെദ്ധയില്‍പെട്ടത്  അവളുടെ കവിളുകളെ തഴുകിപോയ  ആ കാറ്റിന് സിരകളെ മത്തുപിടിപ്പിക്കുന്ന വശ്യമായ ഗന്ധം. അത് എവിടെനിന്നാണ് എന്ന് അറിയാനുള്ള ആകാംഷ അവളുടെ ഹൃദയമിടിപ്പിന്‍റെ  താളം കൂട്ടി. അവള്‍ പെട്ടന്ന് വീടിനു പുറകിലേക്കോടി  അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല അവള്‍ക്കുഏറ്റവും പ്രിയപ്പെട്ട ആ കുഞ്ഞു പാലമരത്തില്‍  ആദ്യമായി പൂക്കള്‍ വന്നിരിക്കുന്നു  അവളുടെ സന്തോഷം അടക്കാനായില്ല അവള്‍ ആകുടിലിലേക്ക് ഓടി  ഉറങ്ങികിടന്ന തന്‍റെ അനുജനെ വിളിച്ചുണര്‍ത്തി അവനെയും കൂട്ടി പാലമരത്തിന്‍റെ ചുവട്ടിലെത്തി അതിലേക്കു കയ്യുയര്‍ത്തി അവള്‍ അവനോടു പറഞ്ഞു  നോക്കു മുത്തശ്ശി പറഞ്ഞപോലെ ഈ പാലമരം പൂത്തു ഇന്ന് രാത്രിയില്‍ എന്‍റെ ഗന്ധര്‍വന്‍ വരും അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി..

അപ്പോള്‍ ദൂരെ പാടത്ത്നിന്നും ഒരു വിളി അവളുടെ കാതുകളില്‍ ഒഴുകിയെത്തി
 നീലീ.... നീലീ........അത് പാടത്തു പണിക്കുപോയ പോയ നീലിയുടെ അമ്മ ദേവയാനിയുടെ ശബ്ദമായിരുന്നു അവള്‍ അനുജന്‍ കുഞ്ഞികണ്ണനെയും കൂട്ടി അമ്മയുടെ അടുത്തേക്ക് പോയി
അവള്‍ പറഞ്ഞു അമ്മെ നമ്മുടെ പാലമരം പൂത്തു ഇന്നെന്‍റെ  ഗന്ധര്‍വന്‍ വരും.

അമ്മ മിണ്ടിയില്ല
അവള്‍ വീണ്ടും പറഞ്ഞു അമ്മെ ഇന്നെന്‍റെ  ഗന്ധര്‍വന്‍ വരും

അമ്മ ചോദിച്ചു നിന്നോടിതാര് പറഞ്ഞു
അവള്‍ പറഞ്ഞു മുത്തശ്ശി പറഞ്ഞല്ലോ പാലമരം പൂക്കുന്നരാത്രി നിനക്കായി ഒരു ഗന്ധര്‍വന്‍ വരുമെന്ന്
അമ്മ അവളെ ശ്വാസിച്ചു നിന്നു കിന്നാരം പറയാതെ പോയി അരി കഴുകി അടുപ്പത് ഇടടീ

അവള്‍ പറഞ്ഞു ശെരിക്കും വരും മുത്തശ്ശി മരിക്കുമ്പോള്‍ കൂടി എന്‍റെ കയ്യില്‍ പിടിച്ചു പറഞ്ഞതാ ഉറപ്പായിട്ടും വരും..

അമ്മ പറഞ്ഞു എന്നാ  നീ ഇന്നു ഉറങ്ങണ്ട നിന്‍റെ ഗന്ധര്‍വന്‍ വരുന്നത് നോക്കിയിരുന്നോ
അവിടെ പാത്രത്തില്‍ പഴംകഞ്ഞി ഇരുപ്പുണ്ട്‌ അത് ഇവനും കൊടുത്തു നീയും കഴിക്കു പൊയ്ക്കോ ..

അവള്‍ തെല്ലു ഒരു ദേഷ്യത്തോടെ അനിയനെയും കൂട്ടി വീട്ടിലേക്കു തിരിച്ചുനടന്നു
അവള്‍ വീട്ടിലെത്തി പണികള്‍ ചെയ്യുമ്പോളും അവളുടെ മനസ്സില്‍ മുത്തശ്ശിയുടെ വാക്കുകളായിരുന്നു.എന്തൊക്കെയാണ് അവിടെ അവള്‍ ചെയ്തത് എന്ന്‌ അവള്‍ക്കു അറിയില്ലാരുന്നു മനസ്സില്‍ ഒരായിരം ആശങ്കകള്‍ അവളെ മതിച്ചുകൊണ്ടിരുന്നു. അനുജന്‍റെ ചേച്ചി എന്നുള്ള വിളി കേട്ടു അവള്‍ ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു വേഗം പണിയെല്ലാം തീര്‍ത്തുവെച്ചിട്ട് അവള്‍ വീണ്ടും അമ്മയുടെ അടുത്തേക്ക് ഓടി അവള്‍ക്കു മനസിലുള്ളത് ഒക്കെ ആരോടെങ്കിലും തുറന്നു പറയാനുള്ള വെമ്പലാരുന്നു  
അമ്മെ ഞാനും കണ്ണനും കൂടി നളിനിയുടെ വെട്ടിലേക്ക് പൊക്കോട്ടെ ?

നലിളി നീലിയുടെ പ്രിയപ്പെട്ട കൂട്ടുകാരി ആ പൂപ്പാടത്തിന്‍റെ മരുകരയിലാരുന്നു അവളുടെ വീട്
അമ്മ സമ്മതിച്ചു ആ സൂക്ഷിച്ചുപോ
അവള്‍ അനുജനെയും കൂട്ടി ആ പൂക്കള്‍ക്കിടയിലൂടെ നടന്നു നീങ്ങി..

പൂക്കള്‍ക്കിടയിലൂടെ നടന്നു നീങ്ങുമ്പോളും മുല്ലപ്പൂവിന്‍റെയും പനനീര്‍പൂക്കളുടെയും    
മണം അവള്‍ അറിഞ്ഞില്ല പാലപ്പൂവിന്‍റെ മണം അവളുടെ സിരകളില്‍  നിറഞ്ഞു നിന്നിരുന്നു......

തുടരും ....................                  

3 അഭിപ്രായങ്ങൾ: