മുന്നറിയിപ്പ്


2010, നവംബർ 3, ബുധനാഴ്‌ച

നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ (രണ്ടാം ഭാഗം)





കടുവാഞ്ചേരി ഗ്രാമത്തില്‍ ആണായിപ്പിറന്നവന്മാര്‍  സ്വപ്നത്തില്‍ പോലും കാണാന്‍ ഭയന്നിരുന്ന ആ  കുളി ലൈവ് കണ്ട്‌ നില്‍ക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ സ്റ്റോപ്പ്‌ ഇല്ലാത്തതിനാല്‍  കടുവാഞ്ചേരി സ്റ്റേഷനില്‍ നിറുത്താതെ പാഞ്ഞ്പോകുന്ന  ജയന്തി ജനത എക്സ്പ്രസ്സ്‌ പോലെ ഒരു നടുക്കം റസിയയുടെ ഹൃദയത്തില്‍ കൂടി ചൂളം വിളിച്ചുകൊണ്ട് മിന്നിമാഞ്ഞു ...വിശ്വസിക്കാനാവാതെ കണ്ണ് ഒന്നുകൂടി അമര്‍ത്തി തുടച്ചിട്ട് റസിയ അയാളെ തുറിച്ച് നോക്കി. 

അയാള്‍ അന്തംവിട്ട ആ നില്‍പ്പ് തുടരുകയാണ്...

ഇടുക്കി ഡാമില്‍ ജലനിരപ്പ്‌ താനത് പോലെ താഴേക്ക്‌ ഇറങ്ങി കിടന്നിരുന്ന ഉടുതുണി കുറച്ചുകൂടി പൊക്കി ഉടുത്തിട്ട് റസിയ ചോദിച്ചു 

ആരാടാ നീ....?

അയാള്‍ റസിയയുടെ ചോദ്യം കേട്ട് ചുറ്റും നോക്കി  ....നിശബ്ധതക്ക് കണ്ണ് തട്ടാതിരിക്കാന്‍ വേണ്ടി കൂട്ടത്തോടെ അലമുറയിടുന്ന  മാക്രികളും, ചീവീടുകളുമല്ലാതെ ആ പ്രദേശത്തെങ്ങും വേറെ ആരുമില്ല 
   
ആരും ഇല്ലാത്തതുകൊണ്ട് തന്നോട് തന്നെയാണ് ചോദിച്ചതെന്ന് മനസിലാക്കി അയാള്‍ റസിയയെ നോക്കി ചോദിച്ചു... 

എന്നോടാണോ..?. 

നിര്‍വികാരവും നിഷ്കളങ്കവുമായ ആ ചോദ്യം കേട്ട്  റസിയയുടെ മുകത്ത് ദേഷ്യം നിന്ന് ആര്‍പ്പ് വിളിച്ചു, കണ്ണുകള്‍ ചുമന്നുവന്നു ,   തലമുറകളായി  കൈമാറി ലഭിച്ച പച്ച തെറികള്‍ അവളുടെ വായില്‍ വന്ന് നിറഞ്ഞുതണുത്ത വെള്ളത്തില്‍ നിന്ന് തെറി പറയുന്നത് അവളുടെ പാരമ്പര്യം അല്ലാത്തതിനാല്‍  നാവില്‍ തരിച്ചുനിന്ന തെറികള്‍ കടിച്ചമര്‍ത്തികൊണ്ട് റസിയ ചോദിച്ചു 

 "നീയെന്താടാ പൊട്ടനാണോ..?  നിന്നോട്  തന്നാ ചോദിച്ചേ...
നിനക്കെന്താ പെണ്ണുങ്ങളുടെ കുളിക്കടവില്‍ കാര്യം..?"

കാട്ടുമരത്തില്‍  ചുറ്റിപ്പിടിച്ച് നില്‍ക്കുന്ന കാട്ടാനയെ പോലെ ആ കുളക്കടവിലെ ചെമ്പക മരത്തില്‍ പിടിച്ച് കൊണ്ട് നിന്നിരുന്ന ഖടാതടിയനായ ആ ചെറുപ്പക്കാരന്‍ അയാളുടെ ജീവിതത്തില്‍ ഇന്നുവരെ ആരുടേയും വായില്‍നിന്നും കേട്ടിട്ടില്ലാത്ത ചോദ്യം...
 "നീ ആരാടാ"
അത് ആദ്യമായി സൗന്ദര്യത്തില്‍ ആറാടി അരക്കൊപ്പം വെള്ളത്തില്‍ മുങ്ങി നിന്ന് ദേഷ്യത്താല്‍ വിറയ്ക്കുന്ന  ഒരു മാദക സുന്ദരിയുടെ വെള്ളതുള്ളികള്‍ ഇറ്റുവീഴുന്ന പവിഴാദരങ്ങളില്‍ നിന്നും കേട്ടപ്പോള്‍  അയാള്‍ക്ക് റസിയയോട് കടുത്ത ആരാധനയും, പ്രണയവും, അതിലുപരി 
അവളെ വാരി താഴെയടിക്കാനുള്ള ദേഷ്യവും തോന്നി .. പെണ്ണുങ്ങളോടല്ല പരാക്രമം എന്ന്‌ പണ്ടെങ്ങോ എഴുതി പഠിപ്പിച്ച ഗുരുവിനെ മനസിലോര്‍ത്ത്‌ അണപൊട്ടി വന്ന വികാരങ്ങള്‍ക്ക് തടയണ കെട്ടിക്കൊണ്ട് റസിയയെ നോക്കി പറഞ്ഞു 

ഞാന്‍ ദാസ് .... ദേവദാസ്...... 

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ആദിവാസി കുടിലുകളെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ അയച്ചതാ ഇന്നലത്തെ രാത്രിവണ്ടിക്ക് സ്റ്റേഷനില്‍ വന്നിറങ്ങി.. പുഴകണ്ടപ്പോള്‍ കുളിക്കാവല്ലോന് കരുതി വന്നതാ.. പെണ്ണുങ്ങളുടെ കടവാണന്ന്   അറിയത്തില്ലാരുന്നേ..  

അയാളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്ന എളിമയും കുലീനത്വവും  കണ്ടിട്ടാവാം റസിയ അതികം ചോദ്യം ചെയ്യാതെ അയാളെ അവിടെ നിന്നും പറഞ്ഞുവിട്ടു  

അയാള്‍  പോയെങ്കിലും അയാളുടെ സൗന്ദര്യവും , ചായക്കടയിലെ ടി. വി. യില്‍ പറന്നിടിക്കുന്ന  അമേരിക്കന്‍ കാട്ടാ ഗുസ്തിക്കാരുടെ പോലത്തെ ശരീരവും, ആറിയ ചായക്ക് മുകളില്‍ പാട കെട്ടിയപോലെ മുഖത്ത് നിറഞ്ഞു നില്‍ക്കുന്ന കുലീനതയുമെല്ലാം  റസിയയുടെ ഖല്‍ബില്‍ ആദ്യാനുരാഗത്തിന്‍റെ തീക്കനലായി പുകഞ്ഞു തുടങ്ങി. മരം കോച്ചുന്ന തണുത്ത വെള്ളത്തില്‍ മുങ്ങി നിന്നിരിന്നതുകൊണ്ട് ഖല്‍ബിലെ  തീക്കനല്‍ അതികം പുകയാന്‍ സമ്മതിക്കാതെ  റസിയ കുളി കഴിഞ്ഞ് കരക്കുകയറി. 


അതുവരെ ആര്‍ത്തു വിളിച്ചിരുന്ന  മാക്രികളും  ചീവീടുകളും റസിയ കരക്ക്‌ കയറിയത് കണ്ട് കരച്ചില്‍ നിറുത്തി അറ്റന്‍ഷനായി നിന്ന് സലുട്ടടിച്ചു. സ്വാതന്ത്യദിനത്തില്‍ പരേഡ് സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ പോലെ പുച്ഛം വാരിനിറച്ച മുഖവുമായി  അവറ്റകളെ  നോക്കിക്കൊണ്ട്  റസിയ വീട്ടിലേക്ക് നടന്നു..   

റസിയ വീട്ടിലെത്തി കുളിച്ച് വന്ന മേക്ക്അപ്പ്‌ അഴിച്ചുവെച്ച് പൊറോട്ട അടിക്കാനുള്ള മെക്കപ്പിട്ടുകൊണ്ട് ചായക്കടയെ പുളകച്ചാര്‍ത്ത് അണിയിച്ച് കൊണ്ട്  കടന്നുവന്നു..ആ കാഴ്ച കണ്ട് ചായക്കടയില്‍ ബോണ്ട തിന്നുകൊണ്ടിരുന്നവര്‍ തിന്ന ബോണ്ട ശിരസ്സില്‍ കയറി പ്രണവായുവിനായി പിടഞ്ഞു. 


ചായക്കടയുടെ മൊത്തം പ്രവര്‍ത്തന   ചുമതലയും റസിയയെ ഏല്‍പ്പിച്ച് അമ്മ ആമിന കുളിക്കാനായി പുഴയിലേക്ക് പോയി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പതിവായി കാണുന്നതിനാല്‍ ഇരുപത് ഇരുപത്തിരണ്ടര കട്ടക്ക് ഒരു മൂളിപ്പാട്ടും പാടി റസിയ പത്ത് കിലോ മാവിന്‍റെ  പൊറോട്ട അടിച്ച് തുടങ്ങി.. അടിച്ച് പകുതി അയപ്പോളെക്കും പുറകില്‍ നിന്നും പരിചയമുള്ള സ്വരത്തില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു ...."ഒരു ചായ" 

അതുകേട്ട് ശ്രുതി തെറ്റിയ മൂളിപ്പാട്ട് പകുതിക്ക് നിറുത്തി അവള്‍  തിരിഞ്ഞു നോക്കി അതാ നില്‍ക്കുന്നു അതേ പുഞ്ചിരിയും  കുലീനത്വ മുകവുമായി കുളക്കടവില്‍ നിന്നും ഓടിച്ചുവിട്ട റസിയയുടെ സ്വപ്നങ്ങളെ  കസവണിയിച്ച ആ ജമണ്ടന്‍ ചെറുപ്പക്കാരന്‍ ദാസന്‍.. 


നാണമെന്ന വികാരം പത്രത്തില്‍ പോലും വായിച്ചിട്ടില്ലാത്ത റസിയയുടെ മുകത്ത് അന്ന് ആദ്യമായി നാണം പെയ്തിറങ്ങി. ഒരാണിന്‍റെ  മുന്നിലും ഇന്ന് വരെ താഴാത്ത ആ മുഖം കുനിച്ചുകൊണ്ട് പകുതി അടിച്ച് വെച്ച പോറോട്ടയില്‍ കൈവിരല്‍ തുമ്പിനാല്‍ കളം വരച്ചുകൊണ്ടവള്‍ പറഞ്ഞു 

ഇരിക്ക്.. ഇപ്പോള്‍   തരാം....

തന്‍റെ  പത്തൊന്‍പതു വര്‍ഷ ചായക്കട കാരിയറില്‍ ഇന്ന് വരെ ഒണ്ടാക്കിയിട്ടില്ലാത്ത സ്പെഷ്യല്‍ ചായയുമായി കുണുങ്ങി കുണുങ്ങി റസിയ ദാസന്‍റെ  അരികിലേക്ക്  ചെന്നു. കൈ മാറിയ ചായ ഗ്ലാസ്‌ ഇരുവരും കണ്ടില്ല, നാണം പൊട്ടിവിടരുന്ന റസിയയുടെ കണ്ണുകളും റസിയയോടുള്ള ആരാധനയാല്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ദാസന്‍റെ കണ്ണുകളും തമ്മില്‍ പ്രണയത്തിന്‍ തീ ജ്വാലകള്‍ പരസ്പ്പരം പങ്കുവെച്ചു. 


അടുപ്പത് കരിയുന്ന പൊറോട്ടയുടെ മണം അവരുടെ കണ്ണുകളെ തമ്മില്‍ വേര്‍പെടുത്തി. റസിയ തിരികെ നടന്നു. കരിഞ്ഞ പൊറോട്ട തിരിച്ചിട്ടുകൊണ്ട് വീണ്ടും തിരിഞ്ഞു നോക്കി .ഒരു ചെറു പുഞ്ചിരിയോടെ അപ്പോളും ദാസന്‍റെ  കണ്ണുകള്‍ അവളെ തന്നെ ഇമചിമ്മാതെ നോക്കികൊണ്ടിരുന്നു .   


തുടരും ............
   

6 അഭിപ്രായങ്ങൾ:

  1. എത്ര കുളിസീനാ അളിയാ..നീ ഇല്ലിമുളം കാടുകളിലിരുന്ന് ഫോട്ടോ പിടിക്കുന്നത് അവളു കണ്ടെന്ന് തോന്നുന്നു..ഗുഡ് പിന്നെ പോസ്റ്റിനു നീളം കൂട്ടുക..

    മറുപടിഇല്ലാതാക്കൂ
  2. ഹ ഹ ഇത് കൊള്ളാം ഇപ്പോള്‍ ഒരു കുളിര് ഒക്കെ തോന്നി തുടങ്ങിയിട്ടുണ്ട്. അമ്മാതിരി എഴുത്തല്ലേ ഗൊച്ചു ഗള്ളന്‍

    മറുപടിഇല്ലാതാക്കൂ
  3. അനൂപ്‌ അളിയാ ..അടുത്തത് ഉടനെ ഉണ്ടാവും അക്ഷമയോടെ കാത്തിരിക്കു

    പോണി അളിയാ ..അടുത്തത് ജമണ്ടന്‍ നീളം ആക്കിയേക്കാം

    ആസ്വാദകാ..ഇവിടെ ഒക്കെ തന്നെ കാണണം

    മറുപടിഇല്ലാതാക്കൂ
  4. റസിയയും ദാസനും പ്രേമിക്കുമോ?
    രസിയ ദാസന്റെ കൂടെ പോയാല്‍ പൊറോട്ട ആര് ഇനി ചുടും ?

    എന്നീ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  5. കുളിച്ചോട്ടെ..നേരം വെളുക്കണ വരെ കുളിച്ചോട്ടെ..ഞാന്‍ കാത്തിരിക്കാം

    മറുപടിഇല്ലാതാക്കൂ