മുന്നറിയിപ്പ്


2010 നവംബർ 20, ശനിയാഴ്‌ച

നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ (മൂന്നാം ഭാഗം)

ദാസന്‍റെ  കണ്ണില്‍ പുകയുന്ന  അനുരാഗ തീക്കനല്‍ റസിയയുടെ ഹൃദയ താളങ്ങങ്ങള്‍ക്ക് ചടുലത കൂട്ടിക്കൊണ്ടിരുന്നു.  പതിവായി അവളുടെ  സ്വപ്നങ്ങളില്‍ പച്ച കുതിരകളെ  പൂട്ടിയ മഞ്ഞ കുതിരവണ്ടിയില്‍ പാഞ്ഞു വരാറുള്ള അവളുടെ പ്രിയ  രാജകുമാരന്‍  ഒരു കാലില്ലാത്തതിനാല്‍ ചായക്കടയുടെ തൂണില്‍ കെട്ടി വെച്ചിരിക്കുന്ന ബെഞ്ചില്‍ ഇരുന്നു ചായ കുടിക്കുന്നത്  അവിശ്വസിനീയമായി റസിയ നോക്കി  നിന്നു. അവളുടെ മനസ്സില്‍  തിളയ്ക്കുന്ന എണ്ണയില്‍  മദം പൊട്ടി നില്‍ക്കുന്ന ബോണ്ടകളില്ല, പാതി കരിഞ്ഞ പൊറോട്ടകളില്ല തന്‍റെ സ്വപ്നങ്ങളെ കസവണിയിച്ച  രാജകുമാരന്‍ ദാസന്‍ മാത്രം .

ഊരിയ വാള്‍ കയ്യിലേന്തി സിംഹാസനത്തില്‍  നിന്നുമിറങ്ങി വരുന്ന രാജകുമാരനെപ്പോലെ     ഒഴിഞ്ഞ  ചായ ഗ്ലാസ്സുമായി  ദാസന്‍  മെല്ലെ റസിയയുടെ അരികിലേക്ക് വന്നു. പരീക്കുട്ടിയെ കണ്ട കറുത്തമ്മയെപ്പോലെ തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന  ദാസനെ നോക്കിക്കൊണ്ട്  റസിയ നാല് കിലോ ശ്വാസം ഒന്നിച്ചു വലിച്ചകത്തേക്ക് കേറ്റി  അതേപോലെ താഴേക്കിട്ടു ( "ദീര്‍ക്ക നിശ്വാസം") ദാസന്‍  ഗ്ലാസ്‌ താഴെ വെച്ച് നാണത്താല്‍ വിറങ്ങലിച്ചു നിക്കുന്ന റസിയയെ നോക്കി ചോദിച്ചു...

എന്താ പേര്..?

പെട്ടന്നുള്ള   ദാസന്‍റെ  ചോദ്യത്തില്‍ റിലെ നഷട്ടപ്പെട്ട റസിയ പറഞ്ഞു

രണ്ട് രൂപ അന്‍പത് പൈസ...!!

ഉത്തരം കേട്ട് അമ്പരന്നു നില്‍ക്കുന്ന ദാസനെ നോക്കി റസിയ വീണ്ടും പറഞ്ഞു

പേര് .. റസിയ

ചെറു പുഞ്ചിരിയോടെ ചായയുടെ  പൈസ കൊടുത്ത് ദാസന്‍ തിരിഞ്ഞു നടന്നു..

ഒരു ഭയാനക  നിലവിളിശബ്ദവുമായി എവിടെ നിന്നോ ഒരു മറ്റഡോര്‍ വാന്‍ ചായക്കടയുടെ മുന്നില്‍ വന്നുനിന്നു ഡോര്‍ തുറന്നു. ദാസന്‍ അതില്‍ കയറി. വാന്‍ വന്നപോലെ  പാഞ്ഞു പോയി. ഇതെല്ലാം റസിയ കണ്ണിമചിമ്മാതെ അന്തം വിട്ട് നോക്കി നില്‍ക്കുകയാണ്

അടുപ്പത് കരിയുന്ന പൊറോട്ടയും ബോണ്ടയും കണ്ട്  തെങ്ങില്‍ നിന്നും വെള്ളക്ക  തലയ്ക്കു വീണ പട്ടി മോങ്ങുന്ന ശബ്ദത്തില്‍ തെറി പറഞ്ഞ് കൊണ്ട് അമ്മ ആമിന കടന്നു വന്നു.തെറി കേട്ട് ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന റസിയ കരിഞ്ഞ പൊറോട്ട യില്‍നോക്കി  നെടുവീര്‍പ്പെട്ടു കോണ്ട്  പറഞ്ഞു

ഹോ.. പൊറോട്ടക്ക് വേവ് കുറവാ..

പൊറോട്ടയും ബോണ്ടയും കരിഞ്ഞ  മണവുമായി ആമിനവിലാസം  ചായക്കടയും, കര്‍ണ്ണമനോഹരങ്ങളായ സംസ്കൃത ശ്ലോകങ്ങളുമായി ഉമ്മ ആമിനയും..  ശ്രുതിയും താളവും തെറ്റാതെ ഇരുപത്തിയാറര കട്ടക്ക് മറുപടി ശ്ലോകങ്ങളുമായി റസിയയും കടുവാന്‍ചേരിയെ ആനന്ദത്തില്‍ അഴിഞ്ഞാടിച്ചുകൊണ്ടിരുന്നു.

ജീവിത വീഥിയില്‍  വിണ്ടുകീറിയ റസിയയുടെ ഹൃദയത്തില്‍  പ്രണയത്തിന്‍റെ  കുളിര്‍മഴ പെയ്യിപ്പിച്ച ദാസന്‍റെ യഥാര്‍ത്ഥ മുകവുമായി കഥ അടുത്ത ഘട്ടത്തിലേക്ക് :


കടുവാഞ്ചേരി ഗ്രാമത്തിന്‍റെ മതിലുകളായി നിലകൊള്ളുന്ന  ആനപ്പാറ മലനിരകള്‍. പണ്ട് ദുര്‍വാസ്രാവ് മഹര്‍ഷിയെ ഒരു ഒറ്റയാന്‍ കൂട്ടമായി ആക്രമിച്ചപ്പോള്‍ ഉഗ്രകോപത്താല്‍  അദ്ദേഹം അതിനെ  ശപിച്ചു പാറയാക്കി ആ പാറ പിന്നീട് വളര്‍ന്നു വലുതായി ( ഇന്നും തീരാത്ത വളര്‍ച്ച )  അങ്ങനയാണ്‌ ആനപ്പാറ മല നിരകള്‍ ഉണ്ടായത് എന്നാണ്  ഐതീഹ്യം,  ആ ആനപ്പാറ മല നിരകളെ  മറച്ചു പിടിക്കുന്ന ഘോരവനങ്ങള്‍, നട്ടുച്ചയ്ക്ക് പോലും ഇരുട്ടുമൂടിക്കിടക്കുന്ന വന ഭീകരതയില്‍ മേഞ്ഞുനടക്കുന്ന വന്യജീവികള്‍ . കുമിള്‍ മുട്ടുകള്‍ പോലെ അങ്ങിങ്ങായി മുളച്ചുനില്‍ക്കുന്ന ആദിവാസി കുടിലുകള്‍. ആ വനത്തിന്‍റെ നാടീനരമ്പുകള്‍ പോലെ തലങ്ങും വിലങ്ങും ഒഴുകുന്ന കാട്ടരുവികള്‍. കാട്ടാനകള്‍ ചവിട്ടിത്തേച്ച മുളംകാടുകള്‍, അവയ്ക്ക് സമീപം ആവിപറക്കുന്ന ആനപിണ്ടങ്ങള്‍, കാട്ടുവള്ളികളില്‍ ഇരതേടി ചുരുണ്ടിരിക്കുന്ന തടിയന്‍ മലമ്പാമ്പുകള്‍, ഉണങ്ങി വീഴുന്ന കാട്ടു ചുള്ളികള്‍ ശേകരിച്ച് പുറത്ത് വെച്ച് കെട്ടി നടന്നു നീങ്ങുന്ന മദാലസകളായ ആദിവാസി തരുണീമണികള്‍.  അങ്ങനെ ആകെ മൊത്തം ശ്യാമസുന്ദര വശ്യഭീകരത തളംകെട്ടി നില്‍ക്കുന്ന മനോഹര കാനനം.

ചായക്കടയുടെ മുന്നില്‍ നിന്നും ദാസനുമായി പാഞ്ഞുപോയ KRA-09  മറ്റഡോര്‍ വാന്‍ കാനന വീഥിയില്‍ മുഴച്ചുനില്‍ക്കുന്ന ഉരുളന്‍ പാറയില്‍ക്കൂടി കുണുങ്ങി കുണുങ്ങി    കടന്നു വന്നു. തുരുമ്പടുത്ത  എഞ്ചിന്‍റെ ദീനരോദനം  കാനന നിശബ്ദതയെ ശബ്ദമുകരിതമാക്കി, മരങ്ങളില്‍ കൊക്കുരുമിയിരുന്ന കാട്ടുപക്ഷികള്‍ നിലവിളിച്ചുകൊണ്ട് പറന്നകന്നു. മരത്തില്‍ ചുറ്റിയിരുന്ന മലമ്പാമ്പുകള്‍ തലയുയര്‍ത്തി ചെവി വട്ടംപിടിച്ചു. കാട്ടരുവിയില്‍ വെള്ളമടിച്ചുകൊണ്ടിരുന്ന കാട്ടുപന്നികള്‍ ഉള്‍ക്കാടുകളിലേക്ക് ഓടിയകന്നു.

കുണുങ്ങി വന്ന വാന്‍ കാടിന്‍റെ നടുവിലെ കാട്ടരുവിയുടെ ഓരത്ത് നില്‍ക്കുന്ന ഭീമന്‍ വൃക്ഷത്തിന്‍റെ ചുവട്ടില്‍ ചവിട്ടി നിറുത്തി. വാനില്‍ നിന്നും ദാസന്‍ ഉള്‍പ്പെടെ നാല് തടിയനമ്മാര്‍  ചാടി ഇറങ്ങി  അരുവിയുടെ ഓരത്ത് കൂടി അതിവേഗം നടന്നു. മുന്നില്‍ ദാസന്‍ അതിനു പുറകില്‍ പറക്കോടന്‍ വാസു അതിനു പിന്നില്‍ ഹൈദ്രോസ് ഏറ്റവും പുറകിലായി മട്ടാഞ്ചേരി ജോസ്. കാടിന്‍റെ ഭീകരതയില്‍ തെല്ലും ഭയമില്ലാതെ അവര്‍ എന്തോ ലക്ഷ്യമാകി നടക്കുകയാണ് ദാസന്‍റെ മുകത്ത് റസിയയുടെ മുന്നില്‍   വഴിഞ്ഞോഴുകിയിരുന്ന നിഷ്ക്കളങ്കതയില്ല പ്രണയത്തിനെ വികാര വിക്ഷേപങ്ങലില്ല, കണ്ണില്‍ അനുരാഗ വര്‍ണ്ണവിക്രീയകളില്ല.   ശത്രുവിനെ കുത്തിക്കീറാന്‍ പാഞ്ഞടുക്കുന്ന കാട്ടുപോത്തിന്‍റെ ഭീകര മുകവും ചുരുട്ടി പിടിച്ചിരിക്കുന്ന ബലിഷ്ട്ട്ടകരങ്ങളും.  ദാസന്‍റെ പുറകില്‍ നടക്കുന്ന മറ്റ് ഭീകരമ്മാരുടെ മുകങ്ങള്‍ ദാസന്‍റെതില്‍ നിന്നും ഒട്ടും വെത്യസ്തമല്ല. എല്ലാവരുടെയും മുകത്ത് നിഘൂടത തളംകെട്ടി നില്‍ക്കുന്നു.

ആ നടപ്പ് അവസാനിച്ചത്‌ ഒരു ആദിവാസി കുടിലിന്‍റെ  ഉമ്മറത്താണ്

തനിക്ക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തില്‍ പറയുന്ന
കുടില്‍  അതുതന്നെയാണന്നു  മനസിലാക്കിയ ദാസന്‍  തിരിഞ്ഞു നിന്നു കൈകൊണ്ട് മറ്റുള്ളവരോട് എന്തൊക്കെയോ കാണിച്ചു. ആങ്ങ്യ ഭാഷ മനസിലാക്കി ഹൈദ്രോസും ജോസും ആ കുടിലിന്‍റെ  പിന്‍വാതിലില്‍ നിലയുറപ്പിച്ചു. വാസു കുടിലിന്‍റെ ഉമ്മറത്ത്‌ വലത്ത്  മാറി ഒളിഞ്ഞുനിന്നു.  ദാസന്‍ ആ കുടിലിന്‍റെ  വാതിലില്‍ മെല്ലെ മുട്ടി.

.അനക്കവില്ല....

പിന്നേം മുട്ടി ...

പിന്നേം അനക്കവില്ല

വീണ്ടും മുട്ടി ..

വാതില്‍ തുറന്നു ...

തുറന്നവാതില്‍ അതുപോലെ അടഞ്ഞു ..ദാസന്‍ ഇടിച്ചകത്തുകയറി  ..ഒളിച്ചു നിന്ന വാസു പിന്നാലെ ഇടിച്ചുകയറി ..പുറകിലത്തെ വാതില്‍  തുറന്നു ചാടാന്‍  നോക്കിയ  വാതില്‍ തുറന്ന ആളെ  പിന്നില്‍ നിലയുറപ്പിച്ചിരുന്ന ഹൈദ്രോസും ജോസും വാരിയിട്ടിടിച്ചു.. അകത്തുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ദാസനും വാസുവും കൂടി നേരിട്ടു. അതിഘോരമായ സംഘട്ടനത്തിനോടുവില്‍ കുടിലില്‍  ഉണ്ടായിരുന്ന മൂവരുടെയും പള്ളക്ക്  ഹൈദ്രോസ് തന്‍റെ പിച്ചാത്തി കയറ്റി കൊന്നു......

ഭീകരത വിട്ടൊഴിഞ്ഞ കുടിലിന്‍റെ വാതിലുകളും ജനാലകളും ദാസന്‍ തുറന്നു. ഇരുള് മൂടിയ കുടിലിന്‍റെ അകത്തളങ്ങളില്‍ നേരിയ പ്രകാശം കടന്നുകയറി  പഴന്തുണികളാല്‍ മൂടപ്പെട്ടിരുന്ന വലിയ തടിപ്പെട്ടിയില്‍ നോക്കി ദാസന്‍ പുച്ഛത്തോടെ പുഞ്ചിരിച്ചു. പറക്കോടന്‍ വാസു മൂടിയിരുന്ന തുണികള്‍ മെല്ലെ മാറ്റി.. അപ്പോള്‍ ദാസന്‍റെ പുഞ്ചിരി അട്ടഹാസമായി...

ഏങ്ങനെ അട്ടഹസിക്കാതിരിക്കും

ചൈനയില്‍ നിന്നും ബര്‍മ്മ (മ്യാന്‍മ്മാര്‍)  അതിര്‍ത്തി വഴി ഇന്ത്യയിലേക്ക്‌ കടത്തിയ നാലരക്കോടി വിലവരുന്ന AK-47 തോക്കുകളും മറ്റ്  എക്സ്പ്ലോസിവ് വെപ്പണ്‍സും.
  

തുടരും ..........             

2010 നവംബർ 3, ബുധനാഴ്‌ച

നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ (രണ്ടാം ഭാഗം)





കടുവാഞ്ചേരി ഗ്രാമത്തില്‍ ആണായിപ്പിറന്നവന്മാര്‍  സ്വപ്നത്തില്‍ പോലും കാണാന്‍ ഭയന്നിരുന്ന ആ  കുളി ലൈവ് കണ്ട്‌ നില്‍ക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ സ്റ്റോപ്പ്‌ ഇല്ലാത്തതിനാല്‍  കടുവാഞ്ചേരി സ്റ്റേഷനില്‍ നിറുത്താതെ പാഞ്ഞ്പോകുന്ന  ജയന്തി ജനത എക്സ്പ്രസ്സ്‌ പോലെ ഒരു നടുക്കം റസിയയുടെ ഹൃദയത്തില്‍ കൂടി ചൂളം വിളിച്ചുകൊണ്ട് മിന്നിമാഞ്ഞു ...വിശ്വസിക്കാനാവാതെ കണ്ണ് ഒന്നുകൂടി അമര്‍ത്തി തുടച്ചിട്ട് റസിയ അയാളെ തുറിച്ച് നോക്കി. 

അയാള്‍ അന്തംവിട്ട ആ നില്‍പ്പ് തുടരുകയാണ്...

ഇടുക്കി ഡാമില്‍ ജലനിരപ്പ്‌ താനത് പോലെ താഴേക്ക്‌ ഇറങ്ങി കിടന്നിരുന്ന ഉടുതുണി കുറച്ചുകൂടി പൊക്കി ഉടുത്തിട്ട് റസിയ ചോദിച്ചു 

ആരാടാ നീ....?

അയാള്‍ റസിയയുടെ ചോദ്യം കേട്ട് ചുറ്റും നോക്കി  ....നിശബ്ധതക്ക് കണ്ണ് തട്ടാതിരിക്കാന്‍ വേണ്ടി കൂട്ടത്തോടെ അലമുറയിടുന്ന  മാക്രികളും, ചീവീടുകളുമല്ലാതെ ആ പ്രദേശത്തെങ്ങും വേറെ ആരുമില്ല 
   
ആരും ഇല്ലാത്തതുകൊണ്ട് തന്നോട് തന്നെയാണ് ചോദിച്ചതെന്ന് മനസിലാക്കി അയാള്‍ റസിയയെ നോക്കി ചോദിച്ചു... 

എന്നോടാണോ..?. 

നിര്‍വികാരവും നിഷ്കളങ്കവുമായ ആ ചോദ്യം കേട്ട്  റസിയയുടെ മുകത്ത് ദേഷ്യം നിന്ന് ആര്‍പ്പ് വിളിച്ചു, കണ്ണുകള്‍ ചുമന്നുവന്നു ,   തലമുറകളായി  കൈമാറി ലഭിച്ച പച്ച തെറികള്‍ അവളുടെ വായില്‍ വന്ന് നിറഞ്ഞുതണുത്ത വെള്ളത്തില്‍ നിന്ന് തെറി പറയുന്നത് അവളുടെ പാരമ്പര്യം അല്ലാത്തതിനാല്‍  നാവില്‍ തരിച്ചുനിന്ന തെറികള്‍ കടിച്ചമര്‍ത്തികൊണ്ട് റസിയ ചോദിച്ചു 

 "നീയെന്താടാ പൊട്ടനാണോ..?  നിന്നോട്  തന്നാ ചോദിച്ചേ...
നിനക്കെന്താ പെണ്ണുങ്ങളുടെ കുളിക്കടവില്‍ കാര്യം..?"

കാട്ടുമരത്തില്‍  ചുറ്റിപ്പിടിച്ച് നില്‍ക്കുന്ന കാട്ടാനയെ പോലെ ആ കുളക്കടവിലെ ചെമ്പക മരത്തില്‍ പിടിച്ച് കൊണ്ട് നിന്നിരുന്ന ഖടാതടിയനായ ആ ചെറുപ്പക്കാരന്‍ അയാളുടെ ജീവിതത്തില്‍ ഇന്നുവരെ ആരുടേയും വായില്‍നിന്നും കേട്ടിട്ടില്ലാത്ത ചോദ്യം...
 "നീ ആരാടാ"
അത് ആദ്യമായി സൗന്ദര്യത്തില്‍ ആറാടി അരക്കൊപ്പം വെള്ളത്തില്‍ മുങ്ങി നിന്ന് ദേഷ്യത്താല്‍ വിറയ്ക്കുന്ന  ഒരു മാദക സുന്ദരിയുടെ വെള്ളതുള്ളികള്‍ ഇറ്റുവീഴുന്ന പവിഴാദരങ്ങളില്‍ നിന്നും കേട്ടപ്പോള്‍  അയാള്‍ക്ക് റസിയയോട് കടുത്ത ആരാധനയും, പ്രണയവും, അതിലുപരി 
അവളെ വാരി താഴെയടിക്കാനുള്ള ദേഷ്യവും തോന്നി .. പെണ്ണുങ്ങളോടല്ല പരാക്രമം എന്ന്‌ പണ്ടെങ്ങോ എഴുതി പഠിപ്പിച്ച ഗുരുവിനെ മനസിലോര്‍ത്ത്‌ അണപൊട്ടി വന്ന വികാരങ്ങള്‍ക്ക് തടയണ കെട്ടിക്കൊണ്ട് റസിയയെ നോക്കി പറഞ്ഞു 

ഞാന്‍ ദാസ് .... ദേവദാസ്...... 

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ആദിവാസി കുടിലുകളെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ അയച്ചതാ ഇന്നലത്തെ രാത്രിവണ്ടിക്ക് സ്റ്റേഷനില്‍ വന്നിറങ്ങി.. പുഴകണ്ടപ്പോള്‍ കുളിക്കാവല്ലോന് കരുതി വന്നതാ.. പെണ്ണുങ്ങളുടെ കടവാണന്ന്   അറിയത്തില്ലാരുന്നേ..  

അയാളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്ന എളിമയും കുലീനത്വവും  കണ്ടിട്ടാവാം റസിയ അതികം ചോദ്യം ചെയ്യാതെ അയാളെ അവിടെ നിന്നും പറഞ്ഞുവിട്ടു  

അയാള്‍  പോയെങ്കിലും അയാളുടെ സൗന്ദര്യവും , ചായക്കടയിലെ ടി. വി. യില്‍ പറന്നിടിക്കുന്ന  അമേരിക്കന്‍ കാട്ടാ ഗുസ്തിക്കാരുടെ പോലത്തെ ശരീരവും, ആറിയ ചായക്ക് മുകളില്‍ പാട കെട്ടിയപോലെ മുഖത്ത് നിറഞ്ഞു നില്‍ക്കുന്ന കുലീനതയുമെല്ലാം  റസിയയുടെ ഖല്‍ബില്‍ ആദ്യാനുരാഗത്തിന്‍റെ തീക്കനലായി പുകഞ്ഞു തുടങ്ങി. മരം കോച്ചുന്ന തണുത്ത വെള്ളത്തില്‍ മുങ്ങി നിന്നിരിന്നതുകൊണ്ട് ഖല്‍ബിലെ  തീക്കനല്‍ അതികം പുകയാന്‍ സമ്മതിക്കാതെ  റസിയ കുളി കഴിഞ്ഞ് കരക്കുകയറി. 


അതുവരെ ആര്‍ത്തു വിളിച്ചിരുന്ന  മാക്രികളും  ചീവീടുകളും റസിയ കരക്ക്‌ കയറിയത് കണ്ട് കരച്ചില്‍ നിറുത്തി അറ്റന്‍ഷനായി നിന്ന് സലുട്ടടിച്ചു. സ്വാതന്ത്യദിനത്തില്‍ പരേഡ് സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ പോലെ പുച്ഛം വാരിനിറച്ച മുഖവുമായി  അവറ്റകളെ  നോക്കിക്കൊണ്ട്  റസിയ വീട്ടിലേക്ക് നടന്നു..   

റസിയ വീട്ടിലെത്തി കുളിച്ച് വന്ന മേക്ക്അപ്പ്‌ അഴിച്ചുവെച്ച് പൊറോട്ട അടിക്കാനുള്ള മെക്കപ്പിട്ടുകൊണ്ട് ചായക്കടയെ പുളകച്ചാര്‍ത്ത് അണിയിച്ച് കൊണ്ട്  കടന്നുവന്നു..ആ കാഴ്ച കണ്ട് ചായക്കടയില്‍ ബോണ്ട തിന്നുകൊണ്ടിരുന്നവര്‍ തിന്ന ബോണ്ട ശിരസ്സില്‍ കയറി പ്രണവായുവിനായി പിടഞ്ഞു. 


ചായക്കടയുടെ മൊത്തം പ്രവര്‍ത്തന   ചുമതലയും റസിയയെ ഏല്‍പ്പിച്ച് അമ്മ ആമിന കുളിക്കാനായി പുഴയിലേക്ക് പോയി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പതിവായി കാണുന്നതിനാല്‍ ഇരുപത് ഇരുപത്തിരണ്ടര കട്ടക്ക് ഒരു മൂളിപ്പാട്ടും പാടി റസിയ പത്ത് കിലോ മാവിന്‍റെ  പൊറോട്ട അടിച്ച് തുടങ്ങി.. അടിച്ച് പകുതി അയപ്പോളെക്കും പുറകില്‍ നിന്നും പരിചയമുള്ള സ്വരത്തില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു ...."ഒരു ചായ" 

അതുകേട്ട് ശ്രുതി തെറ്റിയ മൂളിപ്പാട്ട് പകുതിക്ക് നിറുത്തി അവള്‍  തിരിഞ്ഞു നോക്കി അതാ നില്‍ക്കുന്നു അതേ പുഞ്ചിരിയും  കുലീനത്വ മുകവുമായി കുളക്കടവില്‍ നിന്നും ഓടിച്ചുവിട്ട റസിയയുടെ സ്വപ്നങ്ങളെ  കസവണിയിച്ച ആ ജമണ്ടന്‍ ചെറുപ്പക്കാരന്‍ ദാസന്‍.. 


നാണമെന്ന വികാരം പത്രത്തില്‍ പോലും വായിച്ചിട്ടില്ലാത്ത റസിയയുടെ മുകത്ത് അന്ന് ആദ്യമായി നാണം പെയ്തിറങ്ങി. ഒരാണിന്‍റെ  മുന്നിലും ഇന്ന് വരെ താഴാത്ത ആ മുഖം കുനിച്ചുകൊണ്ട് പകുതി അടിച്ച് വെച്ച പോറോട്ടയില്‍ കൈവിരല്‍ തുമ്പിനാല്‍ കളം വരച്ചുകൊണ്ടവള്‍ പറഞ്ഞു 

ഇരിക്ക്.. ഇപ്പോള്‍   തരാം....

തന്‍റെ  പത്തൊന്‍പതു വര്‍ഷ ചായക്കട കാരിയറില്‍ ഇന്ന് വരെ ഒണ്ടാക്കിയിട്ടില്ലാത്ത സ്പെഷ്യല്‍ ചായയുമായി കുണുങ്ങി കുണുങ്ങി റസിയ ദാസന്‍റെ  അരികിലേക്ക്  ചെന്നു. കൈ മാറിയ ചായ ഗ്ലാസ്‌ ഇരുവരും കണ്ടില്ല, നാണം പൊട്ടിവിടരുന്ന റസിയയുടെ കണ്ണുകളും റസിയയോടുള്ള ആരാധനയാല്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ദാസന്‍റെ കണ്ണുകളും തമ്മില്‍ പ്രണയത്തിന്‍ തീ ജ്വാലകള്‍ പരസ്പ്പരം പങ്കുവെച്ചു. 


അടുപ്പത് കരിയുന്ന പൊറോട്ടയുടെ മണം അവരുടെ കണ്ണുകളെ തമ്മില്‍ വേര്‍പെടുത്തി. റസിയ തിരികെ നടന്നു. കരിഞ്ഞ പൊറോട്ട തിരിച്ചിട്ടുകൊണ്ട് വീണ്ടും തിരിഞ്ഞു നോക്കി .ഒരു ചെറു പുഞ്ചിരിയോടെ അപ്പോളും ദാസന്‍റെ  കണ്ണുകള്‍ അവളെ തന്നെ ഇമചിമ്മാതെ നോക്കികൊണ്ടിരുന്നു .   


തുടരും ............
   

2010 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ (ഒന്നാം ഭാഗം)

സീന്‍ ഒന്ന്: കടുവാന്‍ചേരി ഗ്രാമപഞ്ചായത്തിലെ ഒരു പ്രഭാതം.
കിഴക്ക് സഹ്യന്‍റെ തോളില്‍ കയ്യൂനികൊണ്ട്  പുഞ്ചിരിച്ചു നിന്ന  അരുണന്‍റെ കിരണങ്ങളേറ്റ്  പച്ച പട്ടുടുത്ത് കൊഞ്ചി കുഴഞ്ഞു നില്‍ക്കുന്ന മനോഹരമായ ഒരു ഗ്രാമം.   സഹ്യനോട് ചേര്‍ന്ന് കിടക്കുന്നത് കൊണ്ടാവാം  പതിവുപോലെ ആന്നും  ആ ഗ്രാമത്തില്‍ കോഴികള്‍  പത്തുമിനിട്ട് മുന്‍പേ  കൂവി തുടങ്ങി, വിട്ടുമാറാത്ത ഉറക്കത്തിന്‍റെ ആലസ്യത്തില്‍  പക്ഷികളും, ആകാശവാണിയും, ആ ഗ്രാമത്തിനെ രാത്രിയുടെ മൂകതയില്‍ നിന്നും മെല്ലെയുണര്‍ത്തി.

ആ മലനിരകളെ  തഴുകി ആ ഗ്രാമത്തിന്‍റെ പ്രകൃതി  മനോഹാരിതയിലേക്ക് നിറഞ്ഞു നിന്നിരുന്ന നേര്‍ത്ത മൂടല്‍മഞ്ഞിനെ വെട്ടിക്കീറിക്കൊണ്ട്   സൂര്യകിരണങ്ങള്‍  കടുവാന്‍ചേരി ഗ്രാമപഞ്ചായത്തിലെ ഇരുനൂറ്റി രണ്ടാം നമ്പര്‍ വീടിന്‍റെ  ജനാലയും പിന്നിട്ടുകൊണ്ട് നമ്മുടെ കഥാനായിക റസിയയുടെ  മനോഹരങ്ങളായ  കണ്‍പീലികളില്‍  ഇളം ചുടുചുംബനത്താല്‍ മുട്ടി വിളിച്ചു നിന്നു. വിടരാന്‍ വെമ്പുന്ന താമരമുട്ടുകള്‍ പോലെ റസിയയുടെ കണ്ണുകള്‍ മെല്ലെ തുറന്നു.

അവള്‍ രാവിലെ ഒമ്പതരക്ക് അലാറം വെച്ചിരുന്ന ടൈംപീസില്‍ സമയം നോക്കി.

സമയം ആറ് പത്ത്...!!

 വെട്ടിയിട്ട തെക്ക്മരം പോലെ റസിയ മറുവശത്തേക്ക്  തിരിഞ്ഞു കിടന്നുകൊണ്ട്  കമ്പളി പുതപ്പും വലിച്ചു തലവഴിമൂടി.

പുറത്ത്  പക്ഷികളുടെ കളകളാരവം കേട്ടു കൊണ്ടിരുന്ന അവളുടെ കാതുകളില്‍ ഓണക്കപാളയില്‍ കല്ലുമഴ പെയ്യുന്നപോലെ  ഒരുമാതിരി വൃത്തികെട്ട ശബ്ദം   ഇടതടവില്ലാതെ മുഴങ്ങാന്‍ തുടങ്ങി    


"റസിയാ ... എടി റസിയാ ... എടീ സെയ്ത്താനെ  എണീറ്റ്‌ പോയി വെള്ളം കൊരികൊണ്ടുവാടി  കടയില്‍ ആള് വന്നു തുടങ്ങിരിക്കണ്.   ഞാന്‍ ഒരുത്തി വെളുപ്പാന്‍ കാലത്ത് തുടങ്ങി നെട്ടോട്ടം ഓടണ് ണീ കാണുന്നുണ്ടാ.  നീ ഇങ്ങനെ പുതച്ചു മൂടി  കിടന്നോടി പോത്തേ . 

റസിയേ.. എടി റസിയേ.. വിളിയുടെ കാഠിന്യം കൂടി കൊണ്ടിരുന്നു..

ആ ശബ്ദം മറ്റാരുടേതുമല്ല ആ ഗ്രാമത്തിലെ ജനങ്ങളുടെ നിത്യ ജീവിതത്തിന്‍റെ അഭിവാജ്യഘടകമായ  ആമിനവിലാസം ചായകടയുടെ എം. ഡി. യും ആ പ്രദേശത്തെ  സകല വാര്‍ത്തകളുടെയും എഡിറ്റര്‍ കം പബ്ലിഷര്‍  കൂടിയായ സാക്ഷാല്‍ ആമിനയുടെതായിരുന്നു 

അതായത് റസിയയുടെ അമ്മ..


വാ തോരാതെ ആമിന റസിയയെ  തെറി  പറഞ്ഞുകൊണ്ടിരിക്കുകയാണ് ..! 

ആ തെറികള്‍ കേട്ട് ഉറക്കം നഷ്ട്ടപ്പെട്ട  സങ്കടത്താല്‍  റസിയ കിടക്കപായയില്‍ കിടന്നുരുണ്ടു.

വായില്‍ വന്ന ഏതൊ ഭയങ്കരമായ  സംസ്കൃത വാക്കുകള്‍  കടിച്ചമര്‍ത്തി  റസിയ കട്ടിലില്‍ നിന്നും എണീറ്റിരുന്നു.  

എന്താണ് ഇങ്ങളീ കിടന്നു തൊള്ള തോറക്കണത് രാത്രി കൊണ്ടുവെച്ച  വെള്ളം എല്ലാം ഇങ്ങള് കുടിച്ചു തീര്‍ത്താ എന്നും ചോദിച്ച് കൊണ്ട് ആരോഗ്യദ്രിഡഗാത്രയും സൌന്ദര്യദാമവുമായ റസിയ  എണീറ്റ് നിന്നു ആ വീട് കുലിക്കികൊണ്ട് അമ്മ ആമിനയെ ഇപ്പോ കൊല്ലും എന്ന ഭാവത്തില്‍  പുറത്തേക്കിറങ്ങി.

 ആ ദേഷ്യം പുറത്തുവന്ന്  അടുപ്പിന്‍റെ  മൂട്ടില്‍ ഇരിക്കുന്ന ആമിനയെ കണ്ടപ്പോള്‍ റസിയ മറന്നു. കാരണം ചായകടയില്‍ ആളുകള്‍ ആമിനയുടെ സ്പെഷ്യല്‍ ചായക്കും പരിപ്പുവടക്കും വേണ്ടി കടിപിടി കൂട്ടികൊണ്ടിരുന്നു. അവരുടെ മുന്നില്‍വെച്ച്‌  ആമിനയുടെ ചൂട് തെറികള്‍ ഏറ്റുവാങ്ങണ്ട  എന്ന്‌കരുതി  പുറത്തിരുന്ന പാത്രത്തിലെല്ലാം  വെള്ളം നിറച്ചു വെച്ചിട്ട്,  കയ്യില്‍ കിട്ടിയ തോര്‍ത്തും സോപ്പിനു പകരം കാടിയില്‍ ഇടാന്‍ വെച്ചിരുന്ന കാലാവധി കഴിഞ്ഞ ഉള്ളിവടയും എടുത്തുകൊണ്ടു കുളിക്കാനായി അടുത്തുള്ള കാട്ടുപുഴയിലേക്ക് പോയി.

സീന്‍ രണ്ട്: വിത്ത്‌ കുളി

 കടുവാന്‍ചേരിയുടെ ഹൃദയത്തില്‍ക്കൂടി ഒഴുകുന്ന ആ കട്ടുപുഴ അവിടുത്തെ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സാണ്. അതിരാവിലെ തുടങ്ങുന്ന തരുണീമണികളുടെ കുളികള്‍ ടിക്കറ്റ്‌ എടുക്കാതെയും നോക്കുകൂലി കൊടുക്കാതയും മരത്തിലും കുറ്റിക്കാടുകളിലും ഒളിച്ചിരുന്ന് കാണുന്നത്  ആ നാട്ടിലെ നല്ലവരായ ചെറുപ്പക്കാര്‍ക്കും, കിളവന്മാര്‍ക്കും ആമിന വിലാസം ചായക്കടയിലെ ബോണ്ട പോലെ ഒഴിച്ചുകൂടാന്‍ പറ്റാത്തതായിരുന്നു .

പക്ഷെ റസിയയുടെ കാല്‍പ്പെരുമാറ്റം ആ പുഴയിലേക്കുള്ള വഴിയെ പ്രേകംമ്പനം കൊള്ളിക്കുന്നത്  പോലീസ് ആകാശത്തേക്ക് വെടിവേക്കുന്നതിന് തുല്യമായിരുന്നു .റസിയ വരുന്നത് കാണുമ്പോള്‍ കുളികണ്ട് കുളിരുകൊരുന്നവര്‍ ചിതറിയോടുന്നത് ആ നാട്ടിലെ പതിവ് കാഴ്ചകളില്‍ ഒന്നായിരുന്നു. കാരണം ഖടാ തടിയന്മാരായ പത്തുപേര്‍ ഒരുമിച്ചു വന്നാലും ചായക്കടയില്‍  പൊറോട്ട അടിക്കുന്ന ലാഘവത്തില്‍ റസിയ വാരിയിട്ടിടിക്കുന്നത് ആ ഗ്രാമം പലപ്പോഴും കണ്ടു വിറങ്ങലിച്ചുനിന്നിട്ടുണ്ട്, എന്തിനേറെ പറയുന്നു പുഴയിലെ ഊപ്പ മീന്‍ പോലും റസിയ കുളിക്കാനിറങ്ങുമ്പോള്‍ ആ പരിസരത്ത് വരാറില്ല.

അങ്ങനെ റസിയ വന്നു പുഴയിലേക്ക് ചാഞ്ഞു നിന്നിരുന്ന നിറയെ പൂക്കളുള്ള വലിയ ഒരു ചെമ്പക  മരത്തിന്‍റെ  മുകളിലത്തെ കൊമ്പില്‍ കയറിയിട്ട് കുളിക്കാനുള്ള മേക്ക്അപ്പ് ഒക്കെ ഇട്ട്കൊണ്ട്  പുഴയിലേക്ക് ചാടി, മുങ്ങി നിവര്‍ന്നു. കൈ കൊണ്ട്  മുഖത്തേക്ക് വീണ്‌കിടന്നമുടി പിന്നിലേക്ക്‌ വലിച്ചെറിഞ്ഞു, കണ്ണുകളില്‍ നിറഞ്ഞ  വെള്ളം തുടച്ചുകൊണ്ട്  കരയിലെക്കുനോക്കി.

അതാ ആ ചെമ്പക മരത്തില്‍ ചുവട്ടില്‍ നില്‍ക്കുന്നു ഏഴടി  രണ്ടിഞ്ചു പൊക്കത്തില്‍ വെളുത്തു മെലിഞ്ഞു സൗന്ദര്യത്തില്‍ അഴിഞ്ഞാടി നില്‍ക്കുന്ന   ഒരു ജമണ്ടന്‍ ചെറുപ്പക്കാരന്‍. അയാള്‍ കള്ളുകുടിയന്‍ അച്ചാറ് കുപ്പി കണ്ട പോലെ ആക്രാന്ത വിലോലുഭാനായി റസിയയെ നോക്കി നില്‍ക്കുകയാണ്.

തുടരും .................

2010 ഒക്‌ടോബർ 20, ബുധനാഴ്‌ച

ഒരു നെടുവീര്‍പ്പോടെ തയാറാകൂ

നാളെ മുതല്‍  മുതല്‍  ആരംഭിക്കുന്നു   "നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍"


അതെ അപകടം കാത്തിരിക്കുന്നു.. 


ഉടന്‍ വരുന്നു എന്ന്‌ കേട്ടുകൊണ്ട് അക്ഷമയുടെ വേലികെട്ടുകള്‍ ചാടി കടക്കാന്‍ വെമ്പുന്ന പ്രിയ ആരാധകരേ, ഭക്തജനങ്ങളെ, ...

നിങ്ങളുടെ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കടുവാഞ്ചേരി ഗ്രാമപഞ്ചായത്തില്‍  നിന്നും പുറപ്പെടാനായി ആക്രാന്ത വിലോചിതനായി നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍  അവസാന ഒരുക്കങ്ങളിലാണ്  . 

 ഒരുക്കങ്ങള്‍ക്കായുള്ള  " ഫെയര്‍ ആന്‍ഡ്‌ ലവ് ലി , കുട്ടിക്കൂറ, മസ്ക്കാര "  തുടങ്ങിയ മേക്ക്അപ്പ്‌ സാദനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ വിലകുറക്കാന്‍ മുതിരാത്ത സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നത് തൂലികയുടെ വേഗവികാരതയില്‍ കുറവ് വരുത്തി.  അതിനാല്‍  ആന്ധ്രയില്‍ നിന്നും  മേക്ക്അപ്പ്‌ സാമഗ്രികളുമായി പുറപ്പെട്ടിരിക്കുന്ന നാല് ലോറികള്‍  നാളെയോ മറ്റന്നാളോ കടുവാഞ്ചേരിയില്‍  എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നു എത്തിച്ചേര്‍ന്നാല്‍  ഉടന്‍ തന്നെ അഫ്ഗാന്‍ മെയില്‍ നിങ്ങളിലേക്ക് എത്തിച്ചേരും.

 ഇനി പറയാന്‍ പോകുന്നത് കേട്ട് എന്‍റെ ആരാധകര്‍ ആത്മഹത്യക്ക്  മുതിരരുത്  
അടുത്തകാലത്തായി വിദേശ ആരാധകരില്‍ ഉണ്ടായിട്ടുള്ള ഭീമമായ വര്‍ധനവ്‌ മൂലം അവര്‍ നല്‍കിയ  സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാന്‍   വിദേശയാത്രകള്‍ അനിവാര്യമായി വന്നത്  എന്നെ ശാരീരികമായും മാനസികമായും  തളര്‍ത്തി. അത് തൂലികയുടെ വേഗത്തെ സാരമായി ബാധിച്ചിരുന്നു ,  രണ്ടാഴ്ചത്തേക്ക് സ്വീകരണങ്ങള്‍ എല്ലാം പുല്ലു പോലെ വലിച്ചെറിഞ്ഞിട്ട്‌ കടുവാഞ്ചേരിയിലെ ഇരുപത്തി രണ്ടാം വാര്‍ഡിലെ ആമിന വിലാസം ചായക്കടയില്‍ നോവലിന്‍റെ അവസാനഘട്ട  മിനുക്ക്‌ പണിയിലാണ്    

 ദാണ്ടെ നാളെ മുതല്‍ അല്ലേ മറ്റന്നാള്‍ മുതല്‍  ആരംഭിക്കുന്നു   "നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍".   നെടുവീര്‍പെട്ടുകൊണ്ട്  കാത്തിരിക്കു....

സ്നേഹപൂര്‍വ്വം 
സാഗര്‍.   
  

2010 ഒക്‌ടോബർ 16, ശനിയാഴ്‌ച

ഉടന്‍ വരുന്നു നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍

നിങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് മന്ദാരപുഷ്പ്പങ്ങളില്‍  ഉടന്‍ വരുന്നു സാഗര്‍ കൊട്ടപ്പുറത്തിന്‍റെ   ഏറ്റവും പുതിയ നോവല്‍  "നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ "


നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ 
ഈ  കഥ മുളക്കുന്നത്‌  കേരളത്തിലെ ഒരു പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാര്‍ഡിലെ മനോഹരമായ ഒരു ഗ്രാമത്തിന്‍റെ  വശ്യ മനോഹാരിതയില്‍ നിന്നുമാണ്,   വളരുന്നത്‌ അഫഗാനിസ്ഥാനിലെ സമാധാനം സ്വപ്നം പോലും കണ്ടിട്ടില്ലാത്ത മനോഹരമായ  മലയോര ഗ്രാമത്തിലും, കഥ  മരിക്കുന്നത് എവിടെ എന്നത് ആകാംഷാനിര്‍ഭരവും.
 ഉടന്‍ വരുന്നു നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ വായിക്കുക മനസിനെ കാബറെ കളിപ്പിക്കുക .

പാലമരം പൂത്തരാത്രിയില്‍ എന്ന ഹൊറര്‍ ത്രില്ലറിന് 

 ശേഷം മന്ദാരപുഷ്പ്പങ്ങള്‍ എന്ന ഈ ബ്ലോഗിനും സാഗര്‍ കോട്ടപ്പുറം എന്ന പ്രശസ്ത നോവലിസ്റ്റിനും  ആരാധകര്‍ നല്‍കിയ സ്വീകരങ്ങള്‍, അനുമോദനങ്ങള്‍, പൂച്ചെണ്ടുകള്‍, നോട്ടുമാല , പൊന്നാട, രക്തഹാരങ്ങള്‍,    കുപ്പിച്ചില്ലുകള്‍, കാരമുള്ളുകള്‍ തുടങ്ങി എല്ലാ  വിലപിടിച്ച സമ്മാനങ്ങള്‍ക്കും
ഭീകരമായ നന്ദിയും കണ്ണീരില്‍  കുതിര്‍ന്ന കടപ്പാടുകളും വലിച്ചു വാരി തരുവാന്‍ കൂടി ഞാന്‍ ഈ സന്ദര്‍ഭം വിനയോഗിക്കുകയാണ് സ്നേഹപൂര്‍വ്വം,
സാഗര്‍. 










2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

പാലമരം പൂത്തരാത്രിയില്‍ (അവസാനഭാഗം)





നീലി ദേവയാനിയെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞുതുടങ്ങുന്നതിനു മുന്നേ കാടിളക്കികൊണ്ട് എന്തോ ഒരു ഭീകര രൂപം ദൂരെനിന്നും അവിടം ലെക്ഷ്യമാക്കി ഓടി അടുക്കുന്നത്  ദേവയാനിയുടെ ശ്രെദ്ധയില്‍പെട്ടു   പെട്ടന്ന് നീലി ഉഗ്രകോപത്തോടെ  നിന്ന നില്‍പ്പില്‍ അഞ്ചു വെത്യസ്ത ഭീകര രൂപങ്ങളായിമാറി കൊണ്ട് പ്രതികാരദാഹവുമായി നിന്നു. ആ വരുന്നത് തന്‍റെ മാത്രം ശത്രുവല്ല മറിച്ചു നീലിയുടെയും  കൂടി ശത്രു ആണെന്ന് നീലിയുടെ ഭാവമാറ്റത്തില്‍ കൂടി ദേവയാനി മനസിലാക്കി. 

കൊടുംകാറ്റുപോലെ ആ രൂപം അവരുടെ അടുത്തേക്ക് പാഞ്ഞെത്തി. ദേവയാനി ഒരു പുച്ചത്തോട്‌കൂടിയുള്ള  അത്ഭുതം മുകത്തു വാരിനിറച്ച്കൊണ്ട് ആ രൂപം നോക്കി നിക്കുകയാണ്. അവരുടെ മുകത്തെ ആ ഭാവത്തിനു കാരണം മറ്റൊന്നും ആയിരുന്നില്ല ദേവയാനിയുടെ മുന്നില്‍ വന്നു നിന്ന ആ ഭീകര രൂപം വര്‍ഷങ്ങള്‍ക്കു മുന്നേ നാടുവിട്ടുപോയ അവരുടെ ഭര്‍ത്താവ് മാര്‍ത്താണ്ടന്‍ ആയിരുന്നു. 
ആഭിചാരം,  ചാത്തന്‍സേവ തുടങ്ങിയവയില്‍ ഉള്ള അഗാതമായ പാണ്ഡിത്യം
ചുട്ട കോഴിയെ മുട്ടയിടീക്കല്‍, മുട്ടയിട്ട കോഴിയെ വീണ്ടും ചുടുക    തുടങ്ങിയ കലകളില്‍ ആഗ്രകണ്യന്‍.  സര്‍വോപരി ആ ഗ്രാമത്തിലെ ഭീകരനായ ദുര്‍മന്ത്രവാദി മേപ്പാടന്‍റെ പ്രഥമ ശിഷ്യനും ആയിരുന്നു ഒടുവില്‍ ഒരു പാതിരാത്രിയില്‍ മേപ്പാടന്‍റെ പക്കല്‍ നിന്നും ദുര്‍മന്ത്രങ്ങള്‍  അടങ്ങിയ താളിയോലകെട്ടുകളും  മോഷ്ട്ടിച്ചു കൊണ്ട് നാടുവിടുമ്പോള്‍  മകള്‍ നീലിക്ക് വയസ്സ് മൂന്ന്. പിന്നീടു ദേവയാനിയും നീലിയും മാര്‍ത്താണ്ടനെ കാണുന്നത് ഇപ്പോളാണ്.

ദേവയാനി മാര്‍ത്താണ്ടനെ നോക്കി അതെ പുച്ചത്തോട്‌ കൂടി നില്‍ക്കുകയാണ് എന്നാല്‍ നീലി കോപത്താല്‍ വിറച്ചുകൊണ്ടിരുന്നു .


ന്യുറോസിസില്‍ തുടങ്ങി സൈക്കോസിസിന്‍റെ അതായതു ചിത്തഭ്രമത്തിന്‍റെ സങ്കീര്‍ണമായ മേഖലകളില്‍ കൂടി സഞ്ചരിച് വല്ലാത്ത ഒരുതരം കൊലപാതക പ്രവണതയുമായി നിക്കുകയാണ് നീലി. 

മാര്‍ത്താണ്ടന്‍ അയാളുടെ കയ്യിലിരുന്ന വടി മുകളിലേക്കുയര്‍ത്തി  വടിയില്‍ ഡോവര്‍മാന്‍റെ തല എന്ന്‌ തോനിക്കുന്ന തരത്തില്‍ ഒരു അസ്ഥികൂടം സ്ഥാപിച്ചിരുന്നു. കഴുത്തിലുമുണ്ട് സമാനമായ രണ്ടെണ്ണം.  അയാള്‍ ഭീകരമായ മന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ടിരുന്നു.


നീലി അവളുടെ അടുത്ത് നിന്നിരുന്ന ഭീമാകാരമായ ഒരു ആഞ്ഞിലി മരം പിഴുതെടുത്ത്‌ മാര്‍ത്താണ്ടന് നേരെ വലിച്ചെറിഞ്ഞു ആ ഭീകര വൃക്ഷം  ദേഹത്ത് വന്നിരുന്ന പ്രാണിയെ തൂത്തെറിയുന്ന ലകവത്തോടുകൂടി അയാള്‍ തട്ടി ദൂരെയെറിഞ്ഞു 


ദേവയാനി ആ കാഴ്ച കണ്ടു അത്ഭുതസ്തബ്ധയായി നിന്നു.


മാര്‍ത്താണ്ടന്‍ ഇത്ര ഭീകരന്‍ ആകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.


നീലിയുടെ ഭാഗത്ത്‌ നിന്നും തുടരെയുള്ള ആക്രമണങ്ങള്‍ ഉണ്ടായികൊണ്ടേയിരുന്നു മാര്‍ത്താണ്ടന്‍ അതെല്ലാം തന്‍റെ മന്ത്രങ്ങളാല്‍ അതിജീവിച്ചു കൊണ്ടുമിരുന്നു.


ഇതിങ്ങനെ പോയാല്‍ പറമ്പിലെ വൃക്ഷങ്ങള്‍ എല്ലാം മൂസാസേട്ടിന്‍റെ അറപ്പുമില്ലില്‍ രണ്ടായി പിളരും  എന്ന്‌ മനസിലാക്കിയ ദേവയാനി ചാടി അവര്‍ക്കിടയിലേക്ക് വീണു  


എന്നിട്ട് കയ്യിലിരുന്ന കുത്തുവിളക്ക് താഴെ വെച്ചു തിരി തെളിയിച്ചു.


ഉടുത്തിരുന്ന പച്ച പട്ട് മുറുക്കി ഉടുത്തു. എന്നിട്ട് കയ്യിലുണ്ടായിരുന്ന ഇല്ലിമര കൊമ്പ് മുകളിലേക്കുയര്‍ത്തി കൊണ്ട് ദേവയാനി മന്ത്രം ജപിച്ചു കൊണ്ട് ആ കമ്പ് മാര്‍ത്താണ്ടന് നേരെ പായിച്ചു അതെ സമയം തന്നെ മാര്‍ത്താണ്ടനും ദേവയാനിക്ക്നേരെ അയാളുടെ കയ്യിലിരുന്ന വടി കൊണ്ടെറിഞ്ഞു 


രണ്ട് വടിയും തമ്മില്‍ ആകാശത്തു വെച്ചു ഏറ്റു മുട്ടി കുറെ നേരം പുഹഞ്ഞതിനു ശേഷം മാര്‍ത്താണ്ടന്‍റെ "വടി" ഡോവര്‍മാന്‍റെ തലയോട് കൂടിയത് നശിച്ചില്ലാതായി.


ദേവയാനിയുടെ മുഖം തെളിഞ്ഞു. 


ദേവയാനി മാര്‍ത്താണ്ടന്‍റെ നെരേ പായിച്ച ആ വടി നേരെ ചെന്നു തറച്ചത് അയാളുടെ കണ്ണിലായിരുന്നു. ഒരു കണ്ണു തുളച്ചു കൊണ്ട് ആ ഇല്ലി കമ്പ് മാര്‍ത്താണ്ടന്‍റെ തലയോട്ടി തകര്‍ത്തു പുറത്ത് വന്നു. നീലി ആഹ്ലാദം കൊണ്ട് അട്ടഹസിച്ചു, തന്നെ കൊന്നവന്‍റെ രേക്തത്തില്‍ കിടന്നു നീലി അഴിഞ്ഞാടി. 

ദേവയാനി പറഞ്ഞു എനിക്കിത് വിശ്വസിക്കാന്‍ ആകുന്നില്ല എന്തിനാണ് ഇയാള്‍ നിന്നെ കൊന്നത്..?


നീലി കുടിച്ച രേക്തത്തിന്‍റെ കറ ചുണ്ടില്‍ നിന്നും തുടച്ചു കൊണ്ട് പറഞ്ഞു ഇയാള്‍ എന്നെ കൊന്നില്ലായിരുന്നു എങ്കില്‍ ഇയാളുടെ ആഗ്രഹങ്ങള്‍ നടക്കില്ലായിരുന്നു. മേപ്പാടനെ പോലെ പേര് കേട്ട ദുര്‍മന്ത്രവാദിയാകാന്‍ ശ്രെമിച്ച ഇയാളുടെ ദുര്‍മന്ത്രങ്ങള്‍ ഞാന്‍ ജീവനോടെയിരുന്നാല്‍ ഭലിക്കില്ലായിരുന്നു.          


ദേവയാനി കാരണം ആരാഞ്ഞു.


നീലി വിതുമ്പി കൊണ്ട് പറഞ്ഞു. ഞാന്‍ ജീവിച്ചിരുന്നെങ്കില്‍ അന്ന് രാത്രിയില്‍ എന്‍റെ പ്രിയപ്പെട്ട ഗന്ധര്‍വന്‍ എന്നെ തേടി വരുമായിരുന്നു..  


ഇയാളുടെ സ്വന്തം ചോരയില്‍ ജനിച്ച എന്നില്‍ ഉണ്ടാകുന്ന ഗന്ധര്‍വസാമിപ്യം അയാളുടെ മന്ത്രങ്ങളുടെ ശക്തി കുറയ്ക്കും എന്ന കാരണത്താലാണ് എന്നെ വധിച്ചത്.


ദേവയാനി കണ്ണുനീര്‍ ഇറ്റു വീണ മിഴികളുമായി തല കുനിച്ചു കൊണ്ട് നീലിയോടു ചോദിച്ചു എന്‍റെ മകന്‍... എന്‍റെ മകനെയും അയാള്‍ വക വരുത്തിയോ.



നീലി പറഞ്ഞു ഇല്ല...


അവന്‍ ഇപ്പളും സുരക്ഷിതനാണ് അന്ന് എന്‍റെ കൂടെ വന്നിട്ട് മാര്‍ഗ്ഗ  മദ്ധ്യേ തിരിച്ചോടി വീട്ടിലേക്കു വന്ന അവനെ ദുഷ്ട്ട്ട ജീവികള്‍ ആക്രമിച്ചു. അങ്ങനെ വഴിമധ്യേ ബോധരഹിതനായി കിടന്ന അവന്‍ ഞാന്‍ തിരിച്ചു വന്നപ്പോള്‍ ഇയാള്‍ എന്നെ കൊല്ലുന്നത് കണ്ടുകൊണ്ട് അവന്‍ ഉണര്‍ന്നു.


എന്‍റെ മരണം പുറത്തറിയാതിരിക്കാന്‍ അയാള്‍ അവനെ  എടുത്തുകൊണ്ടുപോയി അയാളുടെ ദുരാത്മാക്കള്‍ നിറഞ്ഞ തുരുത്തില്‍ കൊണ്ടിട്ടു.. 


പിന്നെ ഒന്നും ആലോചിക്കാനോ, കേള്‍ക്കാനോ നില്‍ക്കാതെ ദേവയാനി ആ തുരിത്തു ലെക്ഷ്യമാക്കി പാഞ്ഞു ദേവയാനിയുടെ മന്ത്ര ശക്തിയാല്‍ കുഞ്ഞികണ്ണനെ രെക്ഷപെടുത്തി തിരികെ കൊണ്ടുവന്നു   


അപ്പോളും തന്‍റെ കാതകന്‍റെ ചോര കുടിച്ച സന്തോഷത്താല്‍ നീലി ആ പാലമര ചുവട്ടില്‍ ഇരുപ്പുണ്ടായിരുന്നു  


ദേവയാനി നിറകണ്ണുകളോടെ അവളെ നോക്കി പറഞ്ഞു. നിന്നെ എന്നന്നേക്കുമായി ഞാന്‍ യാത്രഅയക്കുകയാണ് നിനക്കീ പാലമരത്തില്‍ ഞാന്‍ അഭയംതരാം. ദേവയാനി മന്ത്രദ്വനികളാല്‍ അവളെ ആ പാലമരത്തിലേക്കാവാഹിച്ചു  


നീലി മുന്നിലേക്ക്‌ അഴിച്ചിട്ട മുട്ടോളമെത്തുന്ന മുടിയും, കടഞ്ഞെടുത്ത മേനിയഴകുമായി, ശാന്തയായി.. മന്ദം... മന്ദം.. പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന അവളുടെ പ്രിയപ്പെട്ട ആ പാലമരത്തിന്‍റെ അഗാതതയിലേക്ക് പോയി മറഞ്ഞു..


മകന്‍ കുഞ്ഞികണ്ണന്‍റെ കയ്യും പിടിച്ചു അമ്മ ദേവയാനി കണ്ണുനീരാല്‍  മറക്കപ്പെട്ട കണ്ണുകള്‍ ചിമ്മികൊണ്ട് ആ കാഴ്ച കണ്ടുനിന്നു...




************ശുഭം***********