മുന്നറിയിപ്പ്


2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

പാലമരം പൂത്തരാത്രിയില്‍ ( മൂന്നാം ഭാഗം)











(രണ്ടാം ഭാഗത്തില്‍ നിന്നും )
ഇലകള്‍ കാണാത്തപോലെ പുളികള്‍  നിറഞ്ഞുനിന്ന പുളിയുടെ കൊമ്പ് ഏങ്ങനെ നിലം പൊത്തി? ഉത്തരം കിട്ടാത്ത നൂറായിരം ചോദ്യങ്ങളുമായി നീലിയും നളിനിയും അത് കണ്ടു നിന്നു 











(മൂന്നാം ഭാഗം തുടങ്ങുന്നു ...  )





ഒടിഞ്ഞു വീണ പുളിമരത്തിന്‍റെ മുകളിലേക്ക് നീലി നോക്കി ആ കാഴ്ച  കണ്ടു അവള്‍ ഞെട്ടിപോയി ആ പുളിമരത്തിന്‍റെ മുകളില്‍നിന്നും ആകാശംതൊട്ടു നിന്നു അട്ടഹസിക്കുന്ന  അവളുടെ മുത്തശ്ശി ഭാര്‍ഗ്ഗവി. നളിനി ആ കാഴ്ചകണ്ട്‌ ബോദരെഹിതയായി നളിനിയുടെ  അമ്മ ആകാശത്ത് നോക്കി സ്റ്റാച്യു പോലെ നിക്കുകയാണ് .മുത്തശ്ശിയുടെ അട്ടഹാസം എട്ടുദിക്കു പൊട്ടുമാറുഉച്ചത്തില്‍ അവിടെയാകെ മുഴങ്ങിക്കൊണ്ടിരുന്നു, ഒടിഞ്ഞു വീണുകിടന്ന  പുളിമരചില്ലയെ ശക്തമായ കാറ്റ് എടുത്തു അന്ദരീക്ഷത്തില്‍ വെച്ച് നലുവെട്ടം കറക്കി എന്നിട്ട് തൊട്ടടുത്തുള്ള കുളത്തിലേക്ക്‌ വലിച്ചെറിഞ്ഞു. നീലി പിന്നെ ഒന്നും നോക്കിയില്ല അട്ടഹസിച്ചുകൊണ്ട് നില്‍ക്കുന്ന മുത്തശ്ശിയെ നോക്കി കണ്ണുരുട്ടികൊണ്ടവള്‍  പറഞ്ഞു 

"മുത്തശ്ശി പൊക്കോ പോയിട്ട് നാളെ വാ "

അത്ഭുതം എന്ന്‌ പറയട്ടെ  പറഞ്ഞു തീരും മുമ്പേ ഒരു  ഷാജി കെലാസ് പടം തീര്‍ന്ന പ്രതീതി എല്ലാം ശാന്തം. നളിനിയുടെ  അമ്മ കിണറ്റിന്‍ കരയിലേക്കോടി ഒരു തോട്ടി വെള്ളം കൊണ്ടുവന്നു നളിനിയുടെ മുകത്തോഴിച്ചു

നളിനി ചാടി എണീറ്റ്‌ നിന്നു,

എന്നിട്ട് അതെ സ്പീഡില്‍ വീണ്ടും വീണു,

എന്നിട്ട് മെല്ലെ നൂനിരുന്നു.

അപ്പോള്‍ നീലി അവളെ നോക്കി പറഞ്ഞു  ഹാവു ചത്തിട്ടില്ല ഭാഗ്യം ,

 അപ്പളെ ഞാന്‍ പറഞ്ഞതാ മുത്തശ്ശിയെ തൊട്ടു കളിക്കല്ലേ കളിക്കല്ലെന്നു അനുഭവിച്ചോ.  നീലിയും നളിനിയുടെ അമ്മയും കൂടി നളിനിയെ എടുത്തു വീടിന്‍റെ അകത്തു കൊണ്ട് കിടത്തി. അപ്പോളേക്കും നേരം വൈകി തുടങ്ങിയിരുന്നു സൂര്യന്‍ നല്ല ചുകപ്പു നിറത്തില്‍ അങ്ങ് പടിഞ്ഞാറു സൈന്‍ ഔട്ട്‌ ചെയ്യാന്‍ വെമ്പി നില്‍ക്കുന്നു.  നീലി പറഞ്ഞു നളിനീടെഅമ്മേ എന്നാ ഞാന്‍ പോകുവാ ഇനിയും  വൈകിയാല്‍ വീട്ടില്‍  ചെല്ലുമ്പോള്‍ ഇരുട്ടും 

അവള്‍ അവിടെ നിന്നു യാത്ര പറഞ്ഞിറങ്ങി. തിരിച്ചു വരുന്ന വരുന്ന വഴികളില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ എന്തെല്ലാമാണെന്ന് അവള്‍ക്ക് നല്ലപോലെ അറിയാരുന്നു, അവളുടെ മുത്തശ്ശി പറഞ്ഞു കൊടുത്തിട്ടുള്ള മന്ത്രങ്ങള്‍ ആയിരുന്നു നീലിയുടെ   ശക്തി. ആ പൂപ്പാടങ്ങള്‍ക്ക്  ഇടയിലൂടെ അവള്‍ വേഗത്തില്‍ നടന്നു കൊണ്ടിരുന്നു ഏതാനും നിമിഷങ്ങള്‍ക്കകം അവിടെ മൊത്തം ഇരുട്ടിനാല്‍ മൂടപെടും പക്ഷെ  നീലി  ഭയന്നില്ല ഇരുട്ട് അവള്‍ക്ക് അന്യമല്ല പകലിനെക്കാള്‍ കൂടുതല്‍ രാത്രി ഇഷ്ട്ടപെടുന്നവള്‍ക്ക് എന്ത് ഇരുട്ട് എന്ത് ഭയം. അങ്ങനെ നീലി  ആ വഴിയുടെ പകുതി ഭാഗം പിന്നിട്ടു.

 വീണ്ടു പലപ്പൂവിന്‍റെ  മണം അവളുടെ സിരകളിലേക്ക് നിറഞ്ഞു, നടത്തത്തിനു വേഗം കൂടി എത്രയും പെട്ടന്ന് ആ പാലമരചുവട്ടിലെത്താന്‍ നീലിയുടെ  മനസ് തുടിച്ചു പക്ഷെ എവിടെനിന്നോ  കരിമ്പൂച്ചകളുടെ കരച്ചിലും, കുറുക്കന്‍റെ ഓരി ഇടലുകളും, മൂങ്ങകളുടെ  ചിറകടി ശബ്ദവും , അവളെ അലോസര പെടുത്തികൊണ്ടിരുന്നു. അങ്ങകലെ തന്‍റെ വീട്ടിലെ റാന്ധല്‍ വിളക്കിലെ വെളിച്ചത്തിലേയ്ക്കു അവള്‍ അടുത്ത് കൊണ്ടിരുന്നു വീടിന്‍റെ വാതലില്‍ തന്നെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന അമ്മയെ അവള്‍ക്ക് അവ്യക്തമായി കാണാമായിരുന്നു 

വഴിയിലെ പരീക്ഷണങ്ങള്‍ അവസാനിച്ചില്ല പെട്ടന്ന് നീലിയുടെ  കണ്ണുകളില്‍ നിന്നും വീട്ടിലെ വെളിച്ചവും അമ്മയും മറഞ്ഞുപോയി  മുന്നിലുള്ള വഴി നാലായി പിളര്‍ന്നു ശക്തമായ കാറ്റില്‍ ചുറ്റുമുള്ള പൂച്ചെടികള്‍ പിഴുതവള്‍ക്ക്  ചുറ്റും  പറന്നു നടന്നു അവളെ എന്തോ ഒരു ശക്തി ഭൂമിയില്‍ നിന്നും എടുത്തുയര്‍ത്തി. ഇരുട്ടു മൂടി തുടങ്ങിയിരുന്ന ആ സന്ധ്യസമയത്ത്  അവള്‍ക്ക് ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നു 
നീലിയുടെ കഴുത്തില്‍ ഒണ്ടായിരുന്ന മുത്തശ്ശി കൊടുത്ത ഏലസ്സില്‍ അവള്‍ മുറുകെ പിടിച്ചു   മുത്തശ്ശി പറഞ്ഞുകൊടുത്ത  മന്ത്രം ചൊല്ലി   ചൊല്ലി തീരും മുന്നേ നീലി താഴെവീണു അവള്‍ കഴുത്തില്‍ തപ്പി നോക്കി  ഏലസ്സ് കാണുന്നില്ല എന്തോ ഒന്ന് അവളുടെ ശരീരത്തില്‍ വന്നു ആഞ്ഞു ഇടിച്ചു  അവളുടെ  കണ്ണുകളില്‍ വീണ്ടും ഇരുട്ട് പരന്നു 

നീലിയുടെ അമ്മ എന്തോ മുറ്റത്ത്‌ വന്നു വീണ ശബ്ദം കേട്ടാണ് ഉമ്മറത്തേക്ക് ഓടി വന്നത് 
വാതിക്കല്‍ തല തല്ലി വീണു കിടക്കുന്ന നീലിയെ കണ്ടു  അമ്മ ദേവയാനി  ഓടി വന്നു അവളെ എടുത്തുയര്‍ത്താന്‍ ശ്രെമിച്ചു നീലിയുടെ  ദേഹത്ത് ദേവയാനിയുടെ  കൈ പതിച്ചതും നീലി  അലറിവിളിച്ചു ഒരു ഭ്രാന്തിയെ പോലെ അവിടെ കിടന്നുരുണ്ടു ദേവയാനിയുടെ  ശരീരം നീലി  മാന്തിപറിച്ചു. 

അമ്മ ദേവയാനി ഇതുകണ്ട് ഭയന്നില്ല ആ നാട്ടിലെ കൊടികെട്ടിയ മന്ത്രവാദിനി ആയിരുന്ന ഭാര്‍ഗ്ഗവിയുടെ മൂത്തമോള് ദേവയാനിയോടാണ്  നീലിയുടെ  കളി. 

ദേവയാനി ആ കുടിലിനുള്ളിലേക്ക് കയറിപ്പോയി കുറച്ചു ഭസ്മം എടുത്തോണ്ട് വന്നു നീലിയുടെ മുകത്തു എറിഞ്ഞു 

കിടന്ന കിടപ്പില്‍ നീലി ഒരു നാലടി മുകളിലേക്ക് ഉയര്‍ന്നു 

നീലിയുടെ കണ്ണുകള്‍ ചുവന്നു 

മുടികള്‍ കാറ്റത്തു പറന്ന് കളിച്ചു ..



അടുത്ത ഭാഗം മുതല്‍ 
നീലി റീ ലോഡഡ്‌


തുടരും ....................

















2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

പാലമരം പൂത്തരാത്രിയില്‍ ( രണ്ടാം ഭാഗം)


(ഒന്നാം ഭാഗത്തില്‍ നിന്നും )


പൂക്കള്‍ക്കിടയിലൂടെ നടന്നു നീങ്ങുമ്പോളും മുല്ലപ്പൂവിന്‍റെയും പനനീര്‍പൂക്കളുടെയും  
മണം അവള്‍ അറിഞ്ഞില്ല പാലപ്പൂവിന്‍റെ  മണം അപ്പോളും അവളുടെ സിരകളില്‍  

നിറഞ്ഞു നിന്നിരുന്നു...




(രണ്ടാം ഭാഗം തുടങ്ങുന്നു ...രണ്ടാം ഭാവത്തിലേക്ക്  )

 ഏകദേശം പകുതി വഴിയില്‍ എത്തിയപ്പോളെക്കും പെട്ടന്ന് അവള്‍ക്കു ചുറ്റുമുണ്ടായ മാറ്റം അവളെ അത്ഭുതപ്പെടുത്തി   ആ മനോഹരമായ ദിവസത്തിന് ശാപം കിട്ടിയതുപോലെ ആകാശത്തുനിന്നും വെളുത്ത മേഖങ്ങള്‍ ഓടിയകന്നു, സൂര്യനെ  ഭീകരമായ ആ കറുത്ത മേഖങ്ങള്‍  മറച്ചുപിടിച്ചു,    ആകാശത്ത് നിന്നും വെള്ളിനൂലുകള്‍  ആ മനോഹരമായ പൂകളെ ചുമ്പിക്കാന്‍ തുടങ്ങി അവള്‍ അതുകണ്ട് നടുങ്ങിയില്ല അവളുടെ കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞുകൊടുത്ത കഥകളില്‍ അവള്‍ ഇതുപോലുള്ള രംഗങ്ങള്‍ ഒരുപാടുകേട്ടിരുന്നു  അവള്‍ക്കു ആ കഥകളിലെ എല്ലാത്തിനോടും വല്ലാത്ത പ്രണയമായിരൂന്നു   അവള്‍ തന്‍റെ അനുജനെയും ചേര്‍ത്ത് പിടിച്ചു മുന്നോട്ടു നടന്നു  കാതടപ്പിക്കുന്ന ഇടിയുടെ ശബ്ദം അവളുടെ ചെവിയില്‍ ഇടതടവില്ലാതെ മുഴങ്ങികൊണ്ടിരുന്നു പെട്ടന്നാണ് അത് സംഭവിച്ചത് അവളുടെ ഹൃദയം പെട്ടന്ന് ഒന്ന്  ആഞ്ഞുഇടിച്ചു നിന്നു.

(ഇനി ഇവിടെ നിന്നും കഥയുടെ പ്രധാന വഴിത്തിരിവിലേക്ക് )

രണ്ടു നിമിഷങ്ങള്‍ക്ക് ശേഷം അവളുടെ ആഞ്ഞുഇടിച്ചു നിന്ന ഹൃദയം വീണ്ടും മെല്ലെ ഇടിച്ചുതുടങ്ങി 
അവള്‍ ഒരു ദീര്‍ക്കനിശ്വാസത്തിനു ശേഷം യഥാര്‍ത്യങ്ങളെ മനസിലാക്കി തുടങ്ങി 

വിശ്വസിക്കാനായില്ല അവള്‍ക്ക്

അണ്ടകടാകത്തെ ഉള്‍കിടിലം കൊള്ളിച്ചുകൊണ്ട് അവളുടെ മുന്നില്‍ നില്‍ക്കുകയാണ് 
  
കറുത്ത പൂച്ചകള്‍ -  രണ്ട് എണ്ണം
ഒന്ന് ചെറുതും  മറ്റേതു വെളുത്തനിറത്തില്‍ ഇടത്തരം ഒരെണ്ണം ..  പക്ഷെ കരിമ്പൂച്ചയാ ഒറപ്പാ   
   
വലിയ കുറുക്കന്മ്മാര്‍  - ആറ് എണ്ണം ഇടതുവശത്ത്     

 എട്ടടി മൂര്‍ക്കന്‍ - നാല് എണ്ണം വലതുവശത്ത്

കുറുക്കന്മാര്‍ കൂവി.. മൂര്‍ക്കന്‍ ചീറ്റി... പൂച്ചകള്‍ അവളെ തുറിച്ചു നോക്കി പേടിപ്പിച്ചു...

അവള്‍ എന്ത് ചെയ്യണമെന്നു അറിയാതെ നില്‍ക്കുമ്പോള്‍ പുറകില്‍ ഭീകരജീവികള്‍ ഒന്നും ഇല്ലാന്ന് ഉറപ്പു വരുത്തിയിട്ട് അനിയന്‍ ചെറുക്കന്‍ ഓടി രെക്ഷപെട്ടു.

അവള്‍ വീണ്ടും ഒരു ഒരു ദീര്‍ക്കനിശ്വാസത്തിനു ശേഷം താന്‍ തനിച്ചാണന്നുള്ള  ആ സത്യം വേദനയോടുകൂടി മനസിലാക്കി 

ഇല്ല അവള്‍ തളര്‍ന്നില്ല മുത്തശ്ശി പറഞ്ഞുകൊടുത്ത പ്രേജട  പ്രേജട മന്ത്രം രണ്ടും കല്‍പ്പിച്ചു  എടുത്തങ്ങലക്കി അലക്കി തീരും മുന്നേ വിറയാര്‍ന്ന പത്തി താഴ്ത്തി മൂര്‍ക്കനും പ്രജട മന്ത്രത്തിലെ ദര്‍ബാര്‍ രാഗം കേട്ടു കുറുക്കന്മാരും കാലുകൊണ്ട്‌ കുറച്ചു പച്ചമണ്ണ്‍ തോണ്ടി വായിലിട്ടോണ്ട് പൂച്ചകളും ഓടി രെക്ഷപെട്ടു അനിയന്‍ ഓടിയ വഴിക്ക് അല്ല ഈ സാദനങ്ങള്‍  ഓടിയിരിക്കുന്നത് എന്ന്‌ ഉറപ്പു വരുത്തിയശേഷം അവള്‍ കൂട്ടുകാരി നളിനിയുടെ വീട് ലെക്ഷ്യമാക്കി വീണ്ടും നടന്നു. 

മാനം തെളിഞ്ഞു തുരുതുരാ ആ പൂപ്പാടതിലെ പൂക്കളെ ഉമ്മവെച്ചുകളിച്ച മിന്നല്‍ ഒളുവില്‍പോയി,  ഇടിയുടെ ശബ്ദം ഏറ്‌പടക്കത്തെക്കാള്‍ ദയനീയമായി           

ഒരു ഭീകര അന്ധരീക്ഷം സൃഷ്ട്ടിക്കാന്‍ കുറുക്കനും മൂര്‍ക്കനുംകൂടിച്ചേര്‍ന്നു  സൂര്യനും ഇടിമിന്നലുകള്‍ക്കും കൈക്കൂലി കൊടുത്തിരുന്നു എന്ന നഗ്നസത്യം അവള്‍  ഒരു ഗദ്ഗദത്തോടെ കടിച്ചമാര്‍ത്താന്‍ ശ്രെമിച്ചു. തന്‍റെ ഗന്ധര്‍വ്വനെ കാണുന്നതിനു മുന്നേ ഇതുപോലുള്ള പല സന്ദര്‍ഭങ്ങളും അവള്‍ക്ക് നേരിടേണ്ടി വരുമെന്നുള്ള മുത്തശ്ശിയുടെ മുന്നറിയിപ്പ് അവള്‍ അപ്പോള്‍ സ്മരണയോടുകൂടി ഓര്‍ത്തു 

അങ്ങനെ  സംഭവബഹുലമായ ഒരു യാത്രക്ക് ശേഷം അവള്‍ അവളുടെ കൂട്ടുകാരി  നളിനിയുടെ വീടിനു മുന്നിലെത്തി നളിനി വീടിന്‍റെ മുറ്റത്തിരുന്നു അവടെ അമ്മേടെ തലേല് 
പേന്‍ നോക്കുകയായിരുന്നു കിട്ടിയ പേനെ നഖം കൊണ്ട് യമപുരിക്കയച്ചു നേരെ നോക്കിയപ്പോള്‍ അതാ നിന്ക്കുന്നു മുന്നില്‍ അഴിച്ചിട്ട മുടിയും വിളറിയ മുഖവുമായി നമ്മുടെ നീലി 


നളിനി  ചോദിച്ചു എടി നീലിയെ നീ എന്താടി ഒരുമാതിരി പട്ടി പോപ്പിന്‍സ്‌ മുട്ടായി കണ്ടപോലെ നിക്കുന്നെ.. എന്തോപറ്റിയെടി... 


നീലി - ഒന്നും പറയണ്ടാടി  ഒരുപാടു പറയാനുണ്ട്‌ നീ വാ.. 


നളിനി - ദാ വരുന്നു ഈ തലയില്‍ ഒന്ന് ചപ്പുകൂട്ടിയിട്ട്  കത്തിച്ചിട്ടുവരാം അപ്പടി പേനാടി. 


നളിനിയുടെ അമ്മ - മോളെ നീലി കണ്ണന്‍ എന്തിയെ അവനു ഇന്ന് വരുമ്പോ ഞാന്‍ ചക്ക കൂട്ടാന്‍ ഒണ്ടാക്കി കൊടുക്കാന് പറഞ്ഞിരുന്നു


നീലി - അവനെ കുറുക്കന്‍ കൊണ്ടുപോയി 


നളിനി - കുറുക്കനോ ?


നീലി - നീ വാ ഒക്കെ പറയാം 


നീലിയും നളിനിയുംകൂടി വീടിന്‍റെ അടുത്തുള്ള ആ വലിയ പുളിമരത്തിന്‍റെ ചുവട്ടില്‍ പോയിരുന്നു അവിടയാണ് അവര് സ്ഥിരം കൂടാറുള്ളത് അവിടെയിരുന്നു നീലി നടന്ന സംഭവം എല്ലാം നളിനിയോട്‌ പറഞ്ഞു പാലമരം പൂത്തു എന്നത് ഒഴികെ നളിനിക്ക് ബാക്കി ഒന്നും വിശ്വസിക്കാനായില്ല അവള്‍ പറഞ്ഞു നീ  സൂക്ഷിക്കണം എന്തോ എനിക്ക് എല്ലാംകൂടി ഭയമാകുന്നു. എന്തായാലും ഞാന്‍ ഇനി നിന്‍റെ വീട്ടിലേക്കില്ല എനിക്കി ഗന്ധര്‍വന്‍മാരെ പണ്ടേ കണ്ടുകൂടാ. നിന്‍റെ മുത്തശ്ശിക്ക് ഭ്രാന്താ ഓരോന്ന് പറഞ്ഞു നിന്‍റെ കാര്യം കൂടി അവര് ഒരു വഴിക്കാക്കി പറഞ്ഞു തീര്‍നില്ല 


ടിപ്പര്‍ ലോറിയില്‍ നിന്നും മെറ്റല്‍ പോക്കികുത്തുന്ന ശബ്ദത്തില്‍ പുളിമരത്തിന്‍റെ മുകളിനു നാലാമത്തെ കൊമ്പ് ഒടിഞ്ഞു ദാ കുടക്കുന്നു കോഴിക്കൂടിന്‍റെ  പുറത്ത്


അടുക്കളയില്‍ നിന്നു എന്‍റെ ശിവനെ എന്ന് വിളിച്ചുകൊണ്ടു നളിനിയുടെ അമ്മ ഓടി വന്നു    അവര്‍ക്ക് ആ കാഴ്ച  വിശ്വസിക്കാനായില്ല ഇലകള്‍ കാണാത്തപോലെ പുളികള്‍      നിറഞ്ഞുനിന്ന പുളിയുടെ കൊമ്പ് ഏങ്ങനെ നിലം പൊത്തി?


ഉത്തരം കിട്ടാത്ത നൂറായിരം ചോദ്യങ്ങളുമായി നീലിയും നളിനിയും അത് കണ്ടു നിന്നു 




തുടരും ...............


                                                  





2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

പാലമരം പൂത്ത രാത്രിയില്‍ ( ഒന്നാം ഭാഗം )



അന്നും ആ നരച്ച മലനിരകള്‍ക്കിടയിലൂടെ സൂര്യന്‍റെ കിരണങ്ങള്‍ ആ ഗ്രാമത്തിനെ പതിവിലും മനോഹരിയാക്കിയിരുന്നു  രാത്രിയില്‍ പെയ്തൊഴിഞ്ഞമഴ പുല്‍കൊടികള്‍ക്ക് സമ്മാനിച്ച്‌പോയ പനനീര്‍ത്തുള്ളികള്‍ ആ ഇളംവെയിലേറ്റു അതിനോട് വിടപറയാന്‍ വിതുമ്പി നില്‍ക്കുന്നു
അങ്ങകലെയായി പനനീര്‍പൂക്കളും മുല്ലയും ജമന്തിയും വിരിയുന്ന കണ്ണെത്താദൂരം പടര്‍നുകിടക്കുന്ന മനോഹരമായ പൂപ്പാടങ്ങള്‍ അതിന്‍റെ അരികിലായി വര്‍ദ്ധക്യത്തിന്‍റെ കഠിനവ്യഥയാല്‍ നിലംപതിക്കാറായ ഒരു കൊച്ചു കുടില്‍ കുടിലിന്‍റെ മുറ്റത്ത്‌ ഉദിച്ചുവന്ന സൂര്യനെ നാണിപ്പിക്കുംവിധം  പ്രകാശം പരത്തിയൊരു പെണ്‍കുട്ടി അവളുടെ കണ്ണുകളില്‍ പാടത്തു വിരിഞ്ഞു നില്‍ക്കുന്ന മുല്ലപ്പൂവിന്‍റെ പ്രേതിബിമ്പമായിരുന്നു, കവിളുകള്‍ക്ക് പനനീര്‍പൂവിന്‍ മൃദുലതയും, കാറ്റത്താടുന്ന ജമന്തി പൂവുപോലെ അവള്‍ ആ വീടിന്‍റെ മുന്നിലെ പിച്ചിയുടെ വള്ളികളില്‍പിടിച്ചുകൊണ്ടു കിളികളോട് കിന്നാരം പറഞ്ഞുനിന്നു.

 പെട്ടന്നാണ് അത് അവളുടെ ശ്രെദ്ധയില്‍പെട്ടത്  അവളുടെ കവിളുകളെ തഴുകിപോയ  ആ കാറ്റിന് സിരകളെ മത്തുപിടിപ്പിക്കുന്ന വശ്യമായ ഗന്ധം. അത് എവിടെനിന്നാണ് എന്ന് അറിയാനുള്ള ആകാംഷ അവളുടെ ഹൃദയമിടിപ്പിന്‍റെ  താളം കൂട്ടി. അവള്‍ പെട്ടന്ന് വീടിനു പുറകിലേക്കോടി  അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല അവള്‍ക്കുഏറ്റവും പ്രിയപ്പെട്ട ആ കുഞ്ഞു പാലമരത്തില്‍  ആദ്യമായി പൂക്കള്‍ വന്നിരിക്കുന്നു  അവളുടെ സന്തോഷം അടക്കാനായില്ല അവള്‍ ആകുടിലിലേക്ക് ഓടി  ഉറങ്ങികിടന്ന തന്‍റെ അനുജനെ വിളിച്ചുണര്‍ത്തി അവനെയും കൂട്ടി പാലമരത്തിന്‍റെ ചുവട്ടിലെത്തി അതിലേക്കു കയ്യുയര്‍ത്തി അവള്‍ അവനോടു പറഞ്ഞു  നോക്കു മുത്തശ്ശി പറഞ്ഞപോലെ ഈ പാലമരം പൂത്തു ഇന്ന് രാത്രിയില്‍ എന്‍റെ ഗന്ധര്‍വന്‍ വരും അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി..

അപ്പോള്‍ ദൂരെ പാടത്ത്നിന്നും ഒരു വിളി അവളുടെ കാതുകളില്‍ ഒഴുകിയെത്തി
 നീലീ.... നീലീ........അത് പാടത്തു പണിക്കുപോയ പോയ നീലിയുടെ അമ്മ ദേവയാനിയുടെ ശബ്ദമായിരുന്നു അവള്‍ അനുജന്‍ കുഞ്ഞികണ്ണനെയും കൂട്ടി അമ്മയുടെ അടുത്തേക്ക് പോയി
അവള്‍ പറഞ്ഞു അമ്മെ നമ്മുടെ പാലമരം പൂത്തു ഇന്നെന്‍റെ  ഗന്ധര്‍വന്‍ വരും.

അമ്മ മിണ്ടിയില്ല
അവള്‍ വീണ്ടും പറഞ്ഞു അമ്മെ ഇന്നെന്‍റെ  ഗന്ധര്‍വന്‍ വരും

അമ്മ ചോദിച്ചു നിന്നോടിതാര് പറഞ്ഞു
അവള്‍ പറഞ്ഞു മുത്തശ്ശി പറഞ്ഞല്ലോ പാലമരം പൂക്കുന്നരാത്രി നിനക്കായി ഒരു ഗന്ധര്‍വന്‍ വരുമെന്ന്
അമ്മ അവളെ ശ്വാസിച്ചു നിന്നു കിന്നാരം പറയാതെ പോയി അരി കഴുകി അടുപ്പത് ഇടടീ

അവള്‍ പറഞ്ഞു ശെരിക്കും വരും മുത്തശ്ശി മരിക്കുമ്പോള്‍ കൂടി എന്‍റെ കയ്യില്‍ പിടിച്ചു പറഞ്ഞതാ ഉറപ്പായിട്ടും വരും..

അമ്മ പറഞ്ഞു എന്നാ  നീ ഇന്നു ഉറങ്ങണ്ട നിന്‍റെ ഗന്ധര്‍വന്‍ വരുന്നത് നോക്കിയിരുന്നോ
അവിടെ പാത്രത്തില്‍ പഴംകഞ്ഞി ഇരുപ്പുണ്ട്‌ അത് ഇവനും കൊടുത്തു നീയും കഴിക്കു പൊയ്ക്കോ ..

അവള്‍ തെല്ലു ഒരു ദേഷ്യത്തോടെ അനിയനെയും കൂട്ടി വീട്ടിലേക്കു തിരിച്ചുനടന്നു
അവള്‍ വീട്ടിലെത്തി പണികള്‍ ചെയ്യുമ്പോളും അവളുടെ മനസ്സില്‍ മുത്തശ്ശിയുടെ വാക്കുകളായിരുന്നു.എന്തൊക്കെയാണ് അവിടെ അവള്‍ ചെയ്തത് എന്ന്‌ അവള്‍ക്കു അറിയില്ലാരുന്നു മനസ്സില്‍ ഒരായിരം ആശങ്കകള്‍ അവളെ മതിച്ചുകൊണ്ടിരുന്നു. അനുജന്‍റെ ചേച്ചി എന്നുള്ള വിളി കേട്ടു അവള്‍ ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു വേഗം പണിയെല്ലാം തീര്‍ത്തുവെച്ചിട്ട് അവള്‍ വീണ്ടും അമ്മയുടെ അടുത്തേക്ക് ഓടി അവള്‍ക്കു മനസിലുള്ളത് ഒക്കെ ആരോടെങ്കിലും തുറന്നു പറയാനുള്ള വെമ്പലാരുന്നു  
അമ്മെ ഞാനും കണ്ണനും കൂടി നളിനിയുടെ വെട്ടിലേക്ക് പൊക്കോട്ടെ ?

നലിളി നീലിയുടെ പ്രിയപ്പെട്ട കൂട്ടുകാരി ആ പൂപ്പാടത്തിന്‍റെ മരുകരയിലാരുന്നു അവളുടെ വീട്
അമ്മ സമ്മതിച്ചു ആ സൂക്ഷിച്ചുപോ
അവള്‍ അനുജനെയും കൂട്ടി ആ പൂക്കള്‍ക്കിടയിലൂടെ നടന്നു നീങ്ങി..

പൂക്കള്‍ക്കിടയിലൂടെ നടന്നു നീങ്ങുമ്പോളും മുല്ലപ്പൂവിന്‍റെയും പനനീര്‍പൂക്കളുടെയും    
മണം അവള്‍ അറിഞ്ഞില്ല പാലപ്പൂവിന്‍റെ മണം അവളുടെ സിരകളില്‍  നിറഞ്ഞു നിന്നിരുന്നു......

തുടരും ....................                  

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ഉടന്‍വരുന്നു






ഉടന്‍വരുന്നു സാഗര്‍ കൊട്ടപ്പുരത്തിന്റെ ഏറ്റവുംപുതിയ ഹൊറര്‍ 


ത്രില്ലര്‍ പാലമരം പൂത്തരാത്രിയില്‍ 



പാലമരം പൂത്തരാത്രിയില്‍