ഊരിയ വാള്‍ കയ്യിലേന്തി സിംഹാസനത്തില്‍ നിന്നുമിറങ്ങി വരുന്ന രാജകുമാരനെപ്പോലെ ഒഴിഞ്ഞ ചായ ഗ്ലാസ്സുമായി ദാസന്‍ മെല്ലെ റസിയയുടെ അരികിലേക്ക് വന്നു. പരീക്കുട്ടിയെ കണ്ട കറുത്തമ്മയെപ്പോലെ തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന ദാസനെ നോക്കിക്കൊണ്ട് റസിയ നാല് കിലോ ശ്വാസം ഒന്നിച്ചു വലിച്ചകത്തേക്ക് കേറ്റി അതേപോലെ താഴേക്കിട്ടു ( "ദീര്‍ക്ക നിശ്വാസം") ദാസന്‍ ഗ്ലാസ് താഴെ വെച്ച് നാണത്താല്‍ വിറങ്ങലിച്ചു നിക്കുന്ന റസിയയെ നോക്കി ചോദിച്ചു...
എന്താ പേര്..?
പെട്ടന്നുള്ള ദാസന്‍റെ ചോദ്യത്തില്‍ റിലെ നഷട്ടപ്പെട്ട റസിയ പറഞ്ഞു
രണ്ട് രൂപ അന്‍പത് പൈസ...!!
ഉത്തരം കേട്ട് അമ്പരന്നു നില്‍ക്കുന്ന ദാസനെ നോക്കി റസിയ വീണ്ടും പറഞ്ഞു
പേര് .. റസിയ
ചെറു പുഞ്ചിരിയോടെ ചായയുടെ പൈസ കൊടുത്ത് ദാസന്‍ തിരിഞ്ഞു നടന്നു..
ഒരു ഭയാനക നിലവിളിശബ്ദവുമായി എവിടെ നിന്നോ ഒരു മറ്റഡോര്‍ വാന്‍ ചായക്കടയുടെ മുന്നില്‍ വന്നുനിന്നു ഡോര്‍ തുറന്നു. ദാസന്‍ അതില്‍ കയറി. വാന്‍ വന്നപോലെ പാഞ്ഞു പോയി. ഇതെല്ലാം റസിയ കണ്ണിമചിമ്മാതെ അന്തം വിട്ട് നോക്കി നില്‍ക്കുകയാണ്
അടുപ്പത് കരിയുന്ന പൊറോട്ടയും ബോണ്ടയും കണ്ട് തെങ്ങില്‍ നിന്നും വെള്ളക്ക തലയ്ക്കു വീണ പട്ടി മോങ്ങുന്ന ശബ്ദത്തില്‍ തെറി പറഞ്ഞ് കൊണ്ട് അമ്മ ആമിന കടന്നു വന്നു.തെറി കേട്ട് ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന റസിയ കരിഞ്ഞ പൊറോട്ട യില്‍നോക്കി നെടുവീര്‍പ്പെട്ടു കോണ്ട് പറഞ്ഞു
ഹോ.. പൊറോട്ടക്ക് വേവ് കുറവാ..
പൊറോട്ടയും ബോണ്ടയും കരിഞ്ഞ മണവുമായി ആമിനവിലാസം ചായക്കടയും, കര്‍ണ്ണമനോഹരങ്ങളായ സംസ്കൃത ശ്ലോകങ്ങളുമായി ഉമ്മ ആമിനയും.. ശ്രുതിയും താളവും തെറ്റാതെ ഇരുപത്തിയാറര കട്ടക്ക് മറുപടി ശ്ലോകങ്ങളുമായി റസിയയും കടുവാന്‍ചേരിയെ ആനന്ദത്തില്‍ അഴിഞ്ഞാടിച്ചുകൊണ്ടിരുന്നു.
ജീവിത വീഥിയില്‍ വിണ്ടുകീറിയ റസിയയുടെ ഹൃദയത്തില്‍ പ്രണയത്തിന്‍റെ കുളിര്‍മഴ പെയ്യിപ്പിച്ച ദാസന്‍റെ യഥാര്‍ത്ഥ മുകവുമായി കഥ അടുത്ത ഘട്ടത്തിലേക്ക് :
കടുവാഞ്ചേരി ഗ്രാമത്തിന്‍റെ മതിലുകളായി നിലകൊള്ളുന്ന ആനപ്പാറ മലനിരകള്‍. പണ്ട് ദുര്‍വാസ്രാവ് മഹര്‍ഷിയെ ഒരു ഒറ്റയാന്‍ കൂട്ടമായി ആക്രമിച്ചപ്പോള്‍ ഉഗ്രകോപത്താല്‍ അദ്ദേഹം അതിനെ ശപിച്ചു പാറയാക്കി ആ പാറ പിന്നീട് വളര്‍ന്നു വലുതായി ( ഇന്നും തീരാത്ത വളര്‍ച്ച ) അങ്ങനയാണ് ആനപ്പാറ മല നിരകള്‍ ഉണ്ടായത് എന്നാണ് ഐതീഹ്യം, ആ ആനപ്പാറ മല നിരകളെ മറച്ചു പിടിക്കുന്ന ഘോരവനങ്ങള്‍, നട്ടുച്ചയ്ക്ക് പോലും ഇരുട്ടുമൂടിക്കിടക്കുന്ന വന ഭീകരതയില്‍ മേഞ്ഞുനടക്കുന്ന വന്യജീവികള്‍ . കുമിള്‍ മുട്ടുകള്‍ പോലെ അങ്ങിങ്ങായി മുളച്ചുനില്‍ക്കുന്ന ആദിവാസി കുടിലുകള്‍. ആ വനത്തിന്‍റെ നാടീനരമ്പുകള്‍ പോലെ തലങ്ങും വിലങ്ങും ഒഴുകുന്ന കാട്ടരുവികള്‍. കാട്ടാനകള്‍ ചവിട്ടിത്തേച്ച മുളംകാടുകള്‍, അവയ്ക്ക് സമീപം ആവിപറക്കുന്ന ആനപിണ്ടങ്ങള്‍, കാട്ടുവള്ളികളില്‍ ഇരതേടി ചുരുണ്ടിരിക്കുന്ന തടിയന്‍ മലമ്പാമ്പുകള്‍, ഉണങ്ങി വീഴുന്ന കാട്ടു ചുള്ളികള്‍ ശേകരിച്ച് പുറത്ത് വെച്ച് കെട്ടി നടന്നു നീങ്ങുന്ന മദാലസകളായ ആദിവാസി തരുണീമണികള്‍. അങ്ങനെ ആകെ മൊത്തം ശ്യാമസുന്ദര വശ്യഭീകരത തളംകെട്ടി നില്‍ക്കുന്ന മനോഹര കാനനം.
ചായക്കടയുടെ മുന്നില്‍ നിന്നും ദാസനുമായി പാഞ്ഞുപോയ KRA-09 മറ്റഡോര്‍ വാന്‍ കാനന വീഥിയില്‍ മുഴച്ചുനില്‍ക്കുന്ന ഉരുളന്‍ പാറയില്‍ക്കൂടി കുണുങ്ങി കുണുങ്ങി കടന്നു വന്നു. തുരുമ്പടുത്ത എഞ്ചിന്‍റെ ദീനരോദനം കാനന നിശബ്ദതയെ ശബ്ദമുകരിതമാക്കി, മരങ്ങളില്‍ കൊക്കുരുമിയിരുന്ന കാട്ടുപക്ഷികള്‍ നിലവിളിച്ചുകൊണ്ട് പറന്നകന്നു. മരത്തില്‍ ചുറ്റിയിരുന്ന മലമ്പാമ്പുകള്‍ തലയുയര്‍ത്തി ചെവി വട്ടംപിടിച്ചു. കാട്ടരുവിയില്‍ വെള്ളമടിച്ചുകൊണ്ടിരുന്ന കാട്ടുപന്നികള്‍ ഉള്‍ക്കാടുകളിലേക്ക് ഓടിയകന്നു.
കുണുങ്ങി വന്ന വാന്‍ കാടിന്‍റെ നടുവിലെ കാട്ടരുവിയുടെ ഓരത്ത് നില്‍ക്കുന്ന ഭീമന്‍ വൃക്ഷത്തിന്‍റെ ചുവട്ടില്‍ ചവിട്ടി നിറുത്തി. വാനില്‍ നിന്നും ദാസന്‍ ഉള്‍പ്പെടെ നാല് തടിയനമ്മാര്‍ ചാടി ഇറങ്ങി അരുവിയുടെ ഓരത്ത് കൂടി അതിവേഗം നടന്നു. മുന്നില്‍ ദാസന്‍ അതിനു പുറകില്‍ പറക്കോടന്‍ വാസു അതിനു പിന്നില്‍ ഹൈദ്രോസ് ഏറ്റവും പുറകിലായി മട്ടാഞ്ചേരി ജോസ്. കാടിന്‍റെ ഭീകരതയില്‍ തെല്ലും ഭയമില്ലാതെ അവര്‍ എന്തോ ലക്ഷ്യമാകി നടക്കുകയാണ് ദാസന്‍റെ മുകത്ത് റസിയയുടെ മുന്നില്‍ വഴിഞ്ഞോഴുകിയിരുന്ന നിഷ്ക്കളങ്കതയില്ല പ്രണയത്തിനെ വികാര വിക്ഷേപങ്ങലില്ല, കണ്ണില്‍ അനുരാഗ വര്‍ണ്ണവിക്രീയകളില്ല. ശത്രുവിനെ കുത്തിക്കീറാന്‍ പാഞ്ഞടുക്കുന്ന കാട്ടുപോത്തിന്‍റെ ഭീകര മുകവും ചുരുട്ടി പിടിച്ചിരിക്കുന്ന ബലിഷ്ട്ട്ടകരങ്ങളും. ദാസന്‍റെ പുറകില്‍ നടക്കുന്ന മറ്റ് ഭീകരമ്മാരുടെ മുകങ്ങള്‍ ദാസന്‍റെതില്‍ നിന്നും ഒട്ടും വെത്യസ്തമല്ല. എല്ലാവരുടെയും മുകത്ത് നിഘൂടത തളംകെട്ടി നില്‍ക്കുന്നു.
ആ നടപ്പ് അവസാനിച്ചത് ഒരു ആദിവാസി കുടിലിന്‍റെ ഉമ്മറത്താണ്
തനിക്ക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തില്‍ പറയുന്ന
കുടില്‍ അതുതന്നെയാണന്നു മനസിലാക്കിയ ദാസന്‍ തിരിഞ്ഞു നിന്നു കൈകൊണ്ട് മറ്റുള്ളവരോട് എന്തൊക്കെയോ കാണിച്ചു. ആങ്ങ്യ ഭാഷ മനസിലാക്കി ഹൈദ്രോസും ജോസും ആ കുടിലിന്‍റെ പിന്‍വാതിലില്‍ നിലയുറപ്പിച്ചു. വാസു കുടിലിന്‍റെ ഉമ്മറത്ത് വലത്ത് മാറി ഒളിഞ്ഞുനിന്നു. ദാസന്‍ ആ കുടിലിന്‍റെ വാതിലില്‍ മെല്ലെ മുട്ടി.
.അനക്കവില്ല....
പിന്നേം മുട്ടി ...
പിന്നേം അനക്കവില്ല
വീണ്ടും മുട്ടി ..
വാതില്‍ തുറന്നു ...
തുറന്നവാതില്‍ അതുപോലെ അടഞ്ഞു ..ദാസന്‍ ഇടിച്ചകത്തുകയറി ..ഒളിച്ചു നിന്ന വാസു പിന്നാലെ ഇടിച്ചുകയറി ..പുറകിലത്തെ വാതില്‍ തുറന്നു ചാടാന്‍ നോക്കിയ വാതില്‍ തുറന്ന ആളെ പിന്നില്‍ നിലയുറപ്പിച്ചിരുന്ന ഹൈദ്രോസും ജോസും വാരിയിട്ടിടിച്ചു.. അകത്തുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ദാസനും വാസുവും കൂടി നേരിട്ടു. അതിഘോരമായ സംഘട്ടനത്തിനോടുവില്‍ കുടിലില്‍ ഉണ്ടായിരുന്ന മൂവരുടെയും പള്ളക്ക് ഹൈദ്രോസ് തന്‍റെ പിച്ചാത്തി കയറ്റി കൊന്നു......
ഭീകരത വിട്ടൊഴിഞ്ഞ കുടിലിന്‍റെ വാതിലുകളും ജനാലകളും ദാസന്‍ തുറന്നു. ഇരുള് മൂടിയ കുടിലിന്‍റെ അകത്തളങ്ങളില്‍ നേരിയ പ്രകാശം കടന്നുകയറി പഴന്തുണികളാല്‍ മൂടപ്പെട്ടിരുന്ന വലിയ തടിപ്പെട്ടിയില്‍ നോക്കി ദാസന്‍ പുച്ഛത്തോടെ പുഞ്ചിരിച്ചു. പറക്കോടന്‍ വാസു മൂടിയിരുന്ന തുണികള്‍ മെല്ലെ മാറ്റി.. അപ്പോള്‍ ദാസന്‍റെ പുഞ്ചിരി അട്ടഹാസമായി...
ഏങ്ങനെ അട്ടഹസിക്കാതിരിക്കും
ചൈനയില്‍ നിന്നും ബര്‍മ്മ (മ്യാന്‍മ്മാര്‍) അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്തിയ നാലരക്കോടി വിലവരുന്ന AK-47 തോക്കുകളും മറ്റ് എക്സ്പ്ലോസിവ് വെപ്പണ്‍സും.
തുടരും ..........