മുന്നറിയിപ്പ്


2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

പാലമരം പൂത്തരാത്രിയില്‍ ( രണ്ടാം ഭാഗം)


(ഒന്നാം ഭാഗത്തില്‍ നിന്നും )


പൂക്കള്‍ക്കിടയിലൂടെ നടന്നു നീങ്ങുമ്പോളും മുല്ലപ്പൂവിന്‍റെയും പനനീര്‍പൂക്കളുടെയും  
മണം അവള്‍ അറിഞ്ഞില്ല പാലപ്പൂവിന്‍റെ  മണം അപ്പോളും അവളുടെ സിരകളില്‍  

നിറഞ്ഞു നിന്നിരുന്നു...




(രണ്ടാം ഭാഗം തുടങ്ങുന്നു ...രണ്ടാം ഭാവത്തിലേക്ക്  )

 ഏകദേശം പകുതി വഴിയില്‍ എത്തിയപ്പോളെക്കും പെട്ടന്ന് അവള്‍ക്കു ചുറ്റുമുണ്ടായ മാറ്റം അവളെ അത്ഭുതപ്പെടുത്തി   ആ മനോഹരമായ ദിവസത്തിന് ശാപം കിട്ടിയതുപോലെ ആകാശത്തുനിന്നും വെളുത്ത മേഖങ്ങള്‍ ഓടിയകന്നു, സൂര്യനെ  ഭീകരമായ ആ കറുത്ത മേഖങ്ങള്‍  മറച്ചുപിടിച്ചു,    ആകാശത്ത് നിന്നും വെള്ളിനൂലുകള്‍  ആ മനോഹരമായ പൂകളെ ചുമ്പിക്കാന്‍ തുടങ്ങി അവള്‍ അതുകണ്ട് നടുങ്ങിയില്ല അവളുടെ കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞുകൊടുത്ത കഥകളില്‍ അവള്‍ ഇതുപോലുള്ള രംഗങ്ങള്‍ ഒരുപാടുകേട്ടിരുന്നു  അവള്‍ക്കു ആ കഥകളിലെ എല്ലാത്തിനോടും വല്ലാത്ത പ്രണയമായിരൂന്നു   അവള്‍ തന്‍റെ അനുജനെയും ചേര്‍ത്ത് പിടിച്ചു മുന്നോട്ടു നടന്നു  കാതടപ്പിക്കുന്ന ഇടിയുടെ ശബ്ദം അവളുടെ ചെവിയില്‍ ഇടതടവില്ലാതെ മുഴങ്ങികൊണ്ടിരുന്നു പെട്ടന്നാണ് അത് സംഭവിച്ചത് അവളുടെ ഹൃദയം പെട്ടന്ന് ഒന്ന്  ആഞ്ഞുഇടിച്ചു നിന്നു.

(ഇനി ഇവിടെ നിന്നും കഥയുടെ പ്രധാന വഴിത്തിരിവിലേക്ക് )

രണ്ടു നിമിഷങ്ങള്‍ക്ക് ശേഷം അവളുടെ ആഞ്ഞുഇടിച്ചു നിന്ന ഹൃദയം വീണ്ടും മെല്ലെ ഇടിച്ചുതുടങ്ങി 
അവള്‍ ഒരു ദീര്‍ക്കനിശ്വാസത്തിനു ശേഷം യഥാര്‍ത്യങ്ങളെ മനസിലാക്കി തുടങ്ങി 

വിശ്വസിക്കാനായില്ല അവള്‍ക്ക്

അണ്ടകടാകത്തെ ഉള്‍കിടിലം കൊള്ളിച്ചുകൊണ്ട് അവളുടെ മുന്നില്‍ നില്‍ക്കുകയാണ് 
  
കറുത്ത പൂച്ചകള്‍ -  രണ്ട് എണ്ണം
ഒന്ന് ചെറുതും  മറ്റേതു വെളുത്തനിറത്തില്‍ ഇടത്തരം ഒരെണ്ണം ..  പക്ഷെ കരിമ്പൂച്ചയാ ഒറപ്പാ   
   
വലിയ കുറുക്കന്മ്മാര്‍  - ആറ് എണ്ണം ഇടതുവശത്ത്     

 എട്ടടി മൂര്‍ക്കന്‍ - നാല് എണ്ണം വലതുവശത്ത്

കുറുക്കന്മാര്‍ കൂവി.. മൂര്‍ക്കന്‍ ചീറ്റി... പൂച്ചകള്‍ അവളെ തുറിച്ചു നോക്കി പേടിപ്പിച്ചു...

അവള്‍ എന്ത് ചെയ്യണമെന്നു അറിയാതെ നില്‍ക്കുമ്പോള്‍ പുറകില്‍ ഭീകരജീവികള്‍ ഒന്നും ഇല്ലാന്ന് ഉറപ്പു വരുത്തിയിട്ട് അനിയന്‍ ചെറുക്കന്‍ ഓടി രെക്ഷപെട്ടു.

അവള്‍ വീണ്ടും ഒരു ഒരു ദീര്‍ക്കനിശ്വാസത്തിനു ശേഷം താന്‍ തനിച്ചാണന്നുള്ള  ആ സത്യം വേദനയോടുകൂടി മനസിലാക്കി 

ഇല്ല അവള്‍ തളര്‍ന്നില്ല മുത്തശ്ശി പറഞ്ഞുകൊടുത്ത പ്രേജട  പ്രേജട മന്ത്രം രണ്ടും കല്‍പ്പിച്ചു  എടുത്തങ്ങലക്കി അലക്കി തീരും മുന്നേ വിറയാര്‍ന്ന പത്തി താഴ്ത്തി മൂര്‍ക്കനും പ്രജട മന്ത്രത്തിലെ ദര്‍ബാര്‍ രാഗം കേട്ടു കുറുക്കന്മാരും കാലുകൊണ്ട്‌ കുറച്ചു പച്ചമണ്ണ്‍ തോണ്ടി വായിലിട്ടോണ്ട് പൂച്ചകളും ഓടി രെക്ഷപെട്ടു അനിയന്‍ ഓടിയ വഴിക്ക് അല്ല ഈ സാദനങ്ങള്‍  ഓടിയിരിക്കുന്നത് എന്ന്‌ ഉറപ്പു വരുത്തിയശേഷം അവള്‍ കൂട്ടുകാരി നളിനിയുടെ വീട് ലെക്ഷ്യമാക്കി വീണ്ടും നടന്നു. 

മാനം തെളിഞ്ഞു തുരുതുരാ ആ പൂപ്പാടതിലെ പൂക്കളെ ഉമ്മവെച്ചുകളിച്ച മിന്നല്‍ ഒളുവില്‍പോയി,  ഇടിയുടെ ശബ്ദം ഏറ്‌പടക്കത്തെക്കാള്‍ ദയനീയമായി           

ഒരു ഭീകര അന്ധരീക്ഷം സൃഷ്ട്ടിക്കാന്‍ കുറുക്കനും മൂര്‍ക്കനുംകൂടിച്ചേര്‍ന്നു  സൂര്യനും ഇടിമിന്നലുകള്‍ക്കും കൈക്കൂലി കൊടുത്തിരുന്നു എന്ന നഗ്നസത്യം അവള്‍  ഒരു ഗദ്ഗദത്തോടെ കടിച്ചമാര്‍ത്താന്‍ ശ്രെമിച്ചു. തന്‍റെ ഗന്ധര്‍വ്വനെ കാണുന്നതിനു മുന്നേ ഇതുപോലുള്ള പല സന്ദര്‍ഭങ്ങളും അവള്‍ക്ക് നേരിടേണ്ടി വരുമെന്നുള്ള മുത്തശ്ശിയുടെ മുന്നറിയിപ്പ് അവള്‍ അപ്പോള്‍ സ്മരണയോടുകൂടി ഓര്‍ത്തു 

അങ്ങനെ  സംഭവബഹുലമായ ഒരു യാത്രക്ക് ശേഷം അവള്‍ അവളുടെ കൂട്ടുകാരി  നളിനിയുടെ വീടിനു മുന്നിലെത്തി നളിനി വീടിന്‍റെ മുറ്റത്തിരുന്നു അവടെ അമ്മേടെ തലേല് 
പേന്‍ നോക്കുകയായിരുന്നു കിട്ടിയ പേനെ നഖം കൊണ്ട് യമപുരിക്കയച്ചു നേരെ നോക്കിയപ്പോള്‍ അതാ നിന്ക്കുന്നു മുന്നില്‍ അഴിച്ചിട്ട മുടിയും വിളറിയ മുഖവുമായി നമ്മുടെ നീലി 


നളിനി  ചോദിച്ചു എടി നീലിയെ നീ എന്താടി ഒരുമാതിരി പട്ടി പോപ്പിന്‍സ്‌ മുട്ടായി കണ്ടപോലെ നിക്കുന്നെ.. എന്തോപറ്റിയെടി... 


നീലി - ഒന്നും പറയണ്ടാടി  ഒരുപാടു പറയാനുണ്ട്‌ നീ വാ.. 


നളിനി - ദാ വരുന്നു ഈ തലയില്‍ ഒന്ന് ചപ്പുകൂട്ടിയിട്ട്  കത്തിച്ചിട്ടുവരാം അപ്പടി പേനാടി. 


നളിനിയുടെ അമ്മ - മോളെ നീലി കണ്ണന്‍ എന്തിയെ അവനു ഇന്ന് വരുമ്പോ ഞാന്‍ ചക്ക കൂട്ടാന്‍ ഒണ്ടാക്കി കൊടുക്കാന് പറഞ്ഞിരുന്നു


നീലി - അവനെ കുറുക്കന്‍ കൊണ്ടുപോയി 


നളിനി - കുറുക്കനോ ?


നീലി - നീ വാ ഒക്കെ പറയാം 


നീലിയും നളിനിയുംകൂടി വീടിന്‍റെ അടുത്തുള്ള ആ വലിയ പുളിമരത്തിന്‍റെ ചുവട്ടില്‍ പോയിരുന്നു അവിടയാണ് അവര് സ്ഥിരം കൂടാറുള്ളത് അവിടെയിരുന്നു നീലി നടന്ന സംഭവം എല്ലാം നളിനിയോട്‌ പറഞ്ഞു പാലമരം പൂത്തു എന്നത് ഒഴികെ നളിനിക്ക് ബാക്കി ഒന്നും വിശ്വസിക്കാനായില്ല അവള്‍ പറഞ്ഞു നീ  സൂക്ഷിക്കണം എന്തോ എനിക്ക് എല്ലാംകൂടി ഭയമാകുന്നു. എന്തായാലും ഞാന്‍ ഇനി നിന്‍റെ വീട്ടിലേക്കില്ല എനിക്കി ഗന്ധര്‍വന്‍മാരെ പണ്ടേ കണ്ടുകൂടാ. നിന്‍റെ മുത്തശ്ശിക്ക് ഭ്രാന്താ ഓരോന്ന് പറഞ്ഞു നിന്‍റെ കാര്യം കൂടി അവര് ഒരു വഴിക്കാക്കി പറഞ്ഞു തീര്‍നില്ല 


ടിപ്പര്‍ ലോറിയില്‍ നിന്നും മെറ്റല്‍ പോക്കികുത്തുന്ന ശബ്ദത്തില്‍ പുളിമരത്തിന്‍റെ മുകളിനു നാലാമത്തെ കൊമ്പ് ഒടിഞ്ഞു ദാ കുടക്കുന്നു കോഴിക്കൂടിന്‍റെ  പുറത്ത്


അടുക്കളയില്‍ നിന്നു എന്‍റെ ശിവനെ എന്ന് വിളിച്ചുകൊണ്ടു നളിനിയുടെ അമ്മ ഓടി വന്നു    അവര്‍ക്ക് ആ കാഴ്ച  വിശ്വസിക്കാനായില്ല ഇലകള്‍ കാണാത്തപോലെ പുളികള്‍      നിറഞ്ഞുനിന്ന പുളിയുടെ കൊമ്പ് ഏങ്ങനെ നിലം പൊത്തി?


ഉത്തരം കിട്ടാത്ത നൂറായിരം ചോദ്യങ്ങളുമായി നീലിയും നളിനിയും അത് കണ്ടു നിന്നു 




തുടരും ...............


                                                  





4 അഭിപ്രായങ്ങൾ: