മുന്നറിയിപ്പ്


2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ (ഒന്നാം ഭാഗം)

സീന്‍ ഒന്ന്: കടുവാന്‍ചേരി ഗ്രാമപഞ്ചായത്തിലെ ഒരു പ്രഭാതം.
കിഴക്ക് സഹ്യന്‍റെ തോളില്‍ കയ്യൂനികൊണ്ട്  പുഞ്ചിരിച്ചു നിന്ന  അരുണന്‍റെ കിരണങ്ങളേറ്റ്  പച്ച പട്ടുടുത്ത് കൊഞ്ചി കുഴഞ്ഞു നില്‍ക്കുന്ന മനോഹരമായ ഒരു ഗ്രാമം.   സഹ്യനോട് ചേര്‍ന്ന് കിടക്കുന്നത് കൊണ്ടാവാം  പതിവുപോലെ ആന്നും  ആ ഗ്രാമത്തില്‍ കോഴികള്‍  പത്തുമിനിട്ട് മുന്‍പേ  കൂവി തുടങ്ങി, വിട്ടുമാറാത്ത ഉറക്കത്തിന്‍റെ ആലസ്യത്തില്‍  പക്ഷികളും, ആകാശവാണിയും, ആ ഗ്രാമത്തിനെ രാത്രിയുടെ മൂകതയില്‍ നിന്നും മെല്ലെയുണര്‍ത്തി.

ആ മലനിരകളെ  തഴുകി ആ ഗ്രാമത്തിന്‍റെ പ്രകൃതി  മനോഹാരിതയിലേക്ക് നിറഞ്ഞു നിന്നിരുന്ന നേര്‍ത്ത മൂടല്‍മഞ്ഞിനെ വെട്ടിക്കീറിക്കൊണ്ട്   സൂര്യകിരണങ്ങള്‍  കടുവാന്‍ചേരി ഗ്രാമപഞ്ചായത്തിലെ ഇരുനൂറ്റി രണ്ടാം നമ്പര്‍ വീടിന്‍റെ  ജനാലയും പിന്നിട്ടുകൊണ്ട് നമ്മുടെ കഥാനായിക റസിയയുടെ  മനോഹരങ്ങളായ  കണ്‍പീലികളില്‍  ഇളം ചുടുചുംബനത്താല്‍ മുട്ടി വിളിച്ചു നിന്നു. വിടരാന്‍ വെമ്പുന്ന താമരമുട്ടുകള്‍ പോലെ റസിയയുടെ കണ്ണുകള്‍ മെല്ലെ തുറന്നു.

അവള്‍ രാവിലെ ഒമ്പതരക്ക് അലാറം വെച്ചിരുന്ന ടൈംപീസില്‍ സമയം നോക്കി.

സമയം ആറ് പത്ത്...!!

 വെട്ടിയിട്ട തെക്ക്മരം പോലെ റസിയ മറുവശത്തേക്ക്  തിരിഞ്ഞു കിടന്നുകൊണ്ട്  കമ്പളി പുതപ്പും വലിച്ചു തലവഴിമൂടി.

പുറത്ത്  പക്ഷികളുടെ കളകളാരവം കേട്ടു കൊണ്ടിരുന്ന അവളുടെ കാതുകളില്‍ ഓണക്കപാളയില്‍ കല്ലുമഴ പെയ്യുന്നപോലെ  ഒരുമാതിരി വൃത്തികെട്ട ശബ്ദം   ഇടതടവില്ലാതെ മുഴങ്ങാന്‍ തുടങ്ങി    


"റസിയാ ... എടി റസിയാ ... എടീ സെയ്ത്താനെ  എണീറ്റ്‌ പോയി വെള്ളം കൊരികൊണ്ടുവാടി  കടയില്‍ ആള് വന്നു തുടങ്ങിരിക്കണ്.   ഞാന്‍ ഒരുത്തി വെളുപ്പാന്‍ കാലത്ത് തുടങ്ങി നെട്ടോട്ടം ഓടണ് ണീ കാണുന്നുണ്ടാ.  നീ ഇങ്ങനെ പുതച്ചു മൂടി  കിടന്നോടി പോത്തേ . 

റസിയേ.. എടി റസിയേ.. വിളിയുടെ കാഠിന്യം കൂടി കൊണ്ടിരുന്നു..

ആ ശബ്ദം മറ്റാരുടേതുമല്ല ആ ഗ്രാമത്തിലെ ജനങ്ങളുടെ നിത്യ ജീവിതത്തിന്‍റെ അഭിവാജ്യഘടകമായ  ആമിനവിലാസം ചായകടയുടെ എം. ഡി. യും ആ പ്രദേശത്തെ  സകല വാര്‍ത്തകളുടെയും എഡിറ്റര്‍ കം പബ്ലിഷര്‍  കൂടിയായ സാക്ഷാല്‍ ആമിനയുടെതായിരുന്നു 

അതായത് റസിയയുടെ അമ്മ..


വാ തോരാതെ ആമിന റസിയയെ  തെറി  പറഞ്ഞുകൊണ്ടിരിക്കുകയാണ് ..! 

ആ തെറികള്‍ കേട്ട് ഉറക്കം നഷ്ട്ടപ്പെട്ട  സങ്കടത്താല്‍  റസിയ കിടക്കപായയില്‍ കിടന്നുരുണ്ടു.

വായില്‍ വന്ന ഏതൊ ഭയങ്കരമായ  സംസ്കൃത വാക്കുകള്‍  കടിച്ചമര്‍ത്തി  റസിയ കട്ടിലില്‍ നിന്നും എണീറ്റിരുന്നു.  

എന്താണ് ഇങ്ങളീ കിടന്നു തൊള്ള തോറക്കണത് രാത്രി കൊണ്ടുവെച്ച  വെള്ളം എല്ലാം ഇങ്ങള് കുടിച്ചു തീര്‍ത്താ എന്നും ചോദിച്ച് കൊണ്ട് ആരോഗ്യദ്രിഡഗാത്രയും സൌന്ദര്യദാമവുമായ റസിയ  എണീറ്റ് നിന്നു ആ വീട് കുലിക്കികൊണ്ട് അമ്മ ആമിനയെ ഇപ്പോ കൊല്ലും എന്ന ഭാവത്തില്‍  പുറത്തേക്കിറങ്ങി.

 ആ ദേഷ്യം പുറത്തുവന്ന്  അടുപ്പിന്‍റെ  മൂട്ടില്‍ ഇരിക്കുന്ന ആമിനയെ കണ്ടപ്പോള്‍ റസിയ മറന്നു. കാരണം ചായകടയില്‍ ആളുകള്‍ ആമിനയുടെ സ്പെഷ്യല്‍ ചായക്കും പരിപ്പുവടക്കും വേണ്ടി കടിപിടി കൂട്ടികൊണ്ടിരുന്നു. അവരുടെ മുന്നില്‍വെച്ച്‌  ആമിനയുടെ ചൂട് തെറികള്‍ ഏറ്റുവാങ്ങണ്ട  എന്ന്‌കരുതി  പുറത്തിരുന്ന പാത്രത്തിലെല്ലാം  വെള്ളം നിറച്ചു വെച്ചിട്ട്,  കയ്യില്‍ കിട്ടിയ തോര്‍ത്തും സോപ്പിനു പകരം കാടിയില്‍ ഇടാന്‍ വെച്ചിരുന്ന കാലാവധി കഴിഞ്ഞ ഉള്ളിവടയും എടുത്തുകൊണ്ടു കുളിക്കാനായി അടുത്തുള്ള കാട്ടുപുഴയിലേക്ക് പോയി.

സീന്‍ രണ്ട്: വിത്ത്‌ കുളി

 കടുവാന്‍ചേരിയുടെ ഹൃദയത്തില്‍ക്കൂടി ഒഴുകുന്ന ആ കട്ടുപുഴ അവിടുത്തെ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സാണ്. അതിരാവിലെ തുടങ്ങുന്ന തരുണീമണികളുടെ കുളികള്‍ ടിക്കറ്റ്‌ എടുക്കാതെയും നോക്കുകൂലി കൊടുക്കാതയും മരത്തിലും കുറ്റിക്കാടുകളിലും ഒളിച്ചിരുന്ന് കാണുന്നത്  ആ നാട്ടിലെ നല്ലവരായ ചെറുപ്പക്കാര്‍ക്കും, കിളവന്മാര്‍ക്കും ആമിന വിലാസം ചായക്കടയിലെ ബോണ്ട പോലെ ഒഴിച്ചുകൂടാന്‍ പറ്റാത്തതായിരുന്നു .

പക്ഷെ റസിയയുടെ കാല്‍പ്പെരുമാറ്റം ആ പുഴയിലേക്കുള്ള വഴിയെ പ്രേകംമ്പനം കൊള്ളിക്കുന്നത്  പോലീസ് ആകാശത്തേക്ക് വെടിവേക്കുന്നതിന് തുല്യമായിരുന്നു .റസിയ വരുന്നത് കാണുമ്പോള്‍ കുളികണ്ട് കുളിരുകൊരുന്നവര്‍ ചിതറിയോടുന്നത് ആ നാട്ടിലെ പതിവ് കാഴ്ചകളില്‍ ഒന്നായിരുന്നു. കാരണം ഖടാ തടിയന്മാരായ പത്തുപേര്‍ ഒരുമിച്ചു വന്നാലും ചായക്കടയില്‍  പൊറോട്ട അടിക്കുന്ന ലാഘവത്തില്‍ റസിയ വാരിയിട്ടിടിക്കുന്നത് ആ ഗ്രാമം പലപ്പോഴും കണ്ടു വിറങ്ങലിച്ചുനിന്നിട്ടുണ്ട്, എന്തിനേറെ പറയുന്നു പുഴയിലെ ഊപ്പ മീന്‍ പോലും റസിയ കുളിക്കാനിറങ്ങുമ്പോള്‍ ആ പരിസരത്ത് വരാറില്ല.

അങ്ങനെ റസിയ വന്നു പുഴയിലേക്ക് ചാഞ്ഞു നിന്നിരുന്ന നിറയെ പൂക്കളുള്ള വലിയ ഒരു ചെമ്പക  മരത്തിന്‍റെ  മുകളിലത്തെ കൊമ്പില്‍ കയറിയിട്ട് കുളിക്കാനുള്ള മേക്ക്അപ്പ് ഒക്കെ ഇട്ട്കൊണ്ട്  പുഴയിലേക്ക് ചാടി, മുങ്ങി നിവര്‍ന്നു. കൈ കൊണ്ട്  മുഖത്തേക്ക് വീണ്‌കിടന്നമുടി പിന്നിലേക്ക്‌ വലിച്ചെറിഞ്ഞു, കണ്ണുകളില്‍ നിറഞ്ഞ  വെള്ളം തുടച്ചുകൊണ്ട്  കരയിലെക്കുനോക്കി.

അതാ ആ ചെമ്പക മരത്തില്‍ ചുവട്ടില്‍ നില്‍ക്കുന്നു ഏഴടി  രണ്ടിഞ്ചു പൊക്കത്തില്‍ വെളുത്തു മെലിഞ്ഞു സൗന്ദര്യത്തില്‍ അഴിഞ്ഞാടി നില്‍ക്കുന്ന   ഒരു ജമണ്ടന്‍ ചെറുപ്പക്കാരന്‍. അയാള്‍ കള്ളുകുടിയന്‍ അച്ചാറ് കുപ്പി കണ്ട പോലെ ആക്രാന്ത വിലോലുഭാനായി റസിയയെ നോക്കി നില്‍ക്കുകയാണ്.

തുടരും .................

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഒരു നെടുവീര്‍പ്പോടെ തയാറാകൂ

നാളെ മുതല്‍  മുതല്‍  ആരംഭിക്കുന്നു   "നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍"


അതെ അപകടം കാത്തിരിക്കുന്നു.. 


ഉടന്‍ വരുന്നു എന്ന്‌ കേട്ടുകൊണ്ട് അക്ഷമയുടെ വേലികെട്ടുകള്‍ ചാടി കടക്കാന്‍ വെമ്പുന്ന പ്രിയ ആരാധകരേ, ഭക്തജനങ്ങളെ, ...

നിങ്ങളുടെ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കടുവാഞ്ചേരി ഗ്രാമപഞ്ചായത്തില്‍  നിന്നും പുറപ്പെടാനായി ആക്രാന്ത വിലോചിതനായി നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍  അവസാന ഒരുക്കങ്ങളിലാണ്  . 

 ഒരുക്കങ്ങള്‍ക്കായുള്ള  " ഫെയര്‍ ആന്‍ഡ്‌ ലവ് ലി , കുട്ടിക്കൂറ, മസ്ക്കാര "  തുടങ്ങിയ മേക്ക്അപ്പ്‌ സാദനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ വിലകുറക്കാന്‍ മുതിരാത്ത സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നത് തൂലികയുടെ വേഗവികാരതയില്‍ കുറവ് വരുത്തി.  അതിനാല്‍  ആന്ധ്രയില്‍ നിന്നും  മേക്ക്അപ്പ്‌ സാമഗ്രികളുമായി പുറപ്പെട്ടിരിക്കുന്ന നാല് ലോറികള്‍  നാളെയോ മറ്റന്നാളോ കടുവാഞ്ചേരിയില്‍  എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നു എത്തിച്ചേര്‍ന്നാല്‍  ഉടന്‍ തന്നെ അഫ്ഗാന്‍ മെയില്‍ നിങ്ങളിലേക്ക് എത്തിച്ചേരും.

 ഇനി പറയാന്‍ പോകുന്നത് കേട്ട് എന്‍റെ ആരാധകര്‍ ആത്മഹത്യക്ക്  മുതിരരുത്  
അടുത്തകാലത്തായി വിദേശ ആരാധകരില്‍ ഉണ്ടായിട്ടുള്ള ഭീമമായ വര്‍ധനവ്‌ മൂലം അവര്‍ നല്‍കിയ  സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാന്‍   വിദേശയാത്രകള്‍ അനിവാര്യമായി വന്നത്  എന്നെ ശാരീരികമായും മാനസികമായും  തളര്‍ത്തി. അത് തൂലികയുടെ വേഗത്തെ സാരമായി ബാധിച്ചിരുന്നു ,  രണ്ടാഴ്ചത്തേക്ക് സ്വീകരണങ്ങള്‍ എല്ലാം പുല്ലു പോലെ വലിച്ചെറിഞ്ഞിട്ട്‌ കടുവാഞ്ചേരിയിലെ ഇരുപത്തി രണ്ടാം വാര്‍ഡിലെ ആമിന വിലാസം ചായക്കടയില്‍ നോവലിന്‍റെ അവസാനഘട്ട  മിനുക്ക്‌ പണിയിലാണ്    

 ദാണ്ടെ നാളെ മുതല്‍ അല്ലേ മറ്റന്നാള്‍ മുതല്‍  ആരംഭിക്കുന്നു   "നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍".   നെടുവീര്‍പെട്ടുകൊണ്ട്  കാത്തിരിക്കു....

സ്നേഹപൂര്‍വ്വം 
സാഗര്‍.   
  

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ഉടന്‍ വരുന്നു നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍

നിങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് മന്ദാരപുഷ്പ്പങ്ങളില്‍  ഉടന്‍ വരുന്നു സാഗര്‍ കൊട്ടപ്പുറത്തിന്‍റെ   ഏറ്റവും പുതിയ നോവല്‍  "നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ "


നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ 
ഈ  കഥ മുളക്കുന്നത്‌  കേരളത്തിലെ ഒരു പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാര്‍ഡിലെ മനോഹരമായ ഒരു ഗ്രാമത്തിന്‍റെ  വശ്യ മനോഹാരിതയില്‍ നിന്നുമാണ്,   വളരുന്നത്‌ അഫഗാനിസ്ഥാനിലെ സമാധാനം സ്വപ്നം പോലും കണ്ടിട്ടില്ലാത്ത മനോഹരമായ  മലയോര ഗ്രാമത്തിലും, കഥ  മരിക്കുന്നത് എവിടെ എന്നത് ആകാംഷാനിര്‍ഭരവും.
 ഉടന്‍ വരുന്നു നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ വായിക്കുക മനസിനെ കാബറെ കളിപ്പിക്കുക .

പാലമരം പൂത്തരാത്രിയില്‍ എന്ന ഹൊറര്‍ ത്രില്ലറിന് 

 ശേഷം മന്ദാരപുഷ്പ്പങ്ങള്‍ എന്ന ഈ ബ്ലോഗിനും സാഗര്‍ കോട്ടപ്പുറം എന്ന പ്രശസ്ത നോവലിസ്റ്റിനും  ആരാധകര്‍ നല്‍കിയ സ്വീകരങ്ങള്‍, അനുമോദനങ്ങള്‍, പൂച്ചെണ്ടുകള്‍, നോട്ടുമാല , പൊന്നാട, രക്തഹാരങ്ങള്‍,    കുപ്പിച്ചില്ലുകള്‍, കാരമുള്ളുകള്‍ തുടങ്ങി എല്ലാ  വിലപിടിച്ച സമ്മാനങ്ങള്‍ക്കും
ഭീകരമായ നന്ദിയും കണ്ണീരില്‍  കുതിര്‍ന്ന കടപ്പാടുകളും വലിച്ചു വാരി തരുവാന്‍ കൂടി ഞാന്‍ ഈ സന്ദര്‍ഭം വിനയോഗിക്കുകയാണ് സ്നേഹപൂര്‍വ്വം,
സാഗര്‍. 










2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

പാലമരം പൂത്തരാത്രിയില്‍ (അവസാനഭാഗം)





നീലി ദേവയാനിയെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞുതുടങ്ങുന്നതിനു മുന്നേ കാടിളക്കികൊണ്ട് എന്തോ ഒരു ഭീകര രൂപം ദൂരെനിന്നും അവിടം ലെക്ഷ്യമാക്കി ഓടി അടുക്കുന്നത്  ദേവയാനിയുടെ ശ്രെദ്ധയില്‍പെട്ടു   പെട്ടന്ന് നീലി ഉഗ്രകോപത്തോടെ  നിന്ന നില്‍പ്പില്‍ അഞ്ചു വെത്യസ്ത ഭീകര രൂപങ്ങളായിമാറി കൊണ്ട് പ്രതികാരദാഹവുമായി നിന്നു. ആ വരുന്നത് തന്‍റെ മാത്രം ശത്രുവല്ല മറിച്ചു നീലിയുടെയും  കൂടി ശത്രു ആണെന്ന് നീലിയുടെ ഭാവമാറ്റത്തില്‍ കൂടി ദേവയാനി മനസിലാക്കി. 

കൊടുംകാറ്റുപോലെ ആ രൂപം അവരുടെ അടുത്തേക്ക് പാഞ്ഞെത്തി. ദേവയാനി ഒരു പുച്ചത്തോട്‌കൂടിയുള്ള  അത്ഭുതം മുകത്തു വാരിനിറച്ച്കൊണ്ട് ആ രൂപം നോക്കി നിക്കുകയാണ്. അവരുടെ മുകത്തെ ആ ഭാവത്തിനു കാരണം മറ്റൊന്നും ആയിരുന്നില്ല ദേവയാനിയുടെ മുന്നില്‍ വന്നു നിന്ന ആ ഭീകര രൂപം വര്‍ഷങ്ങള്‍ക്കു മുന്നേ നാടുവിട്ടുപോയ അവരുടെ ഭര്‍ത്താവ് മാര്‍ത്താണ്ടന്‍ ആയിരുന്നു. 
ആഭിചാരം,  ചാത്തന്‍സേവ തുടങ്ങിയവയില്‍ ഉള്ള അഗാതമായ പാണ്ഡിത്യം
ചുട്ട കോഴിയെ മുട്ടയിടീക്കല്‍, മുട്ടയിട്ട കോഴിയെ വീണ്ടും ചുടുക    തുടങ്ങിയ കലകളില്‍ ആഗ്രകണ്യന്‍.  സര്‍വോപരി ആ ഗ്രാമത്തിലെ ഭീകരനായ ദുര്‍മന്ത്രവാദി മേപ്പാടന്‍റെ പ്രഥമ ശിഷ്യനും ആയിരുന്നു ഒടുവില്‍ ഒരു പാതിരാത്രിയില്‍ മേപ്പാടന്‍റെ പക്കല്‍ നിന്നും ദുര്‍മന്ത്രങ്ങള്‍  അടങ്ങിയ താളിയോലകെട്ടുകളും  മോഷ്ട്ടിച്ചു കൊണ്ട് നാടുവിടുമ്പോള്‍  മകള്‍ നീലിക്ക് വയസ്സ് മൂന്ന്. പിന്നീടു ദേവയാനിയും നീലിയും മാര്‍ത്താണ്ടനെ കാണുന്നത് ഇപ്പോളാണ്.

ദേവയാനി മാര്‍ത്താണ്ടനെ നോക്കി അതെ പുച്ചത്തോട്‌ കൂടി നില്‍ക്കുകയാണ് എന്നാല്‍ നീലി കോപത്താല്‍ വിറച്ചുകൊണ്ടിരുന്നു .


ന്യുറോസിസില്‍ തുടങ്ങി സൈക്കോസിസിന്‍റെ അതായതു ചിത്തഭ്രമത്തിന്‍റെ സങ്കീര്‍ണമായ മേഖലകളില്‍ കൂടി സഞ്ചരിച് വല്ലാത്ത ഒരുതരം കൊലപാതക പ്രവണതയുമായി നിക്കുകയാണ് നീലി. 

മാര്‍ത്താണ്ടന്‍ അയാളുടെ കയ്യിലിരുന്ന വടി മുകളിലേക്കുയര്‍ത്തി  വടിയില്‍ ഡോവര്‍മാന്‍റെ തല എന്ന്‌ തോനിക്കുന്ന തരത്തില്‍ ഒരു അസ്ഥികൂടം സ്ഥാപിച്ചിരുന്നു. കഴുത്തിലുമുണ്ട് സമാനമായ രണ്ടെണ്ണം.  അയാള്‍ ഭീകരമായ മന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ടിരുന്നു.


നീലി അവളുടെ അടുത്ത് നിന്നിരുന്ന ഭീമാകാരമായ ഒരു ആഞ്ഞിലി മരം പിഴുതെടുത്ത്‌ മാര്‍ത്താണ്ടന് നേരെ വലിച്ചെറിഞ്ഞു ആ ഭീകര വൃക്ഷം  ദേഹത്ത് വന്നിരുന്ന പ്രാണിയെ തൂത്തെറിയുന്ന ലകവത്തോടുകൂടി അയാള്‍ തട്ടി ദൂരെയെറിഞ്ഞു 


ദേവയാനി ആ കാഴ്ച കണ്ടു അത്ഭുതസ്തബ്ധയായി നിന്നു.


മാര്‍ത്താണ്ടന്‍ ഇത്ര ഭീകരന്‍ ആകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.


നീലിയുടെ ഭാഗത്ത്‌ നിന്നും തുടരെയുള്ള ആക്രമണങ്ങള്‍ ഉണ്ടായികൊണ്ടേയിരുന്നു മാര്‍ത്താണ്ടന്‍ അതെല്ലാം തന്‍റെ മന്ത്രങ്ങളാല്‍ അതിജീവിച്ചു കൊണ്ടുമിരുന്നു.


ഇതിങ്ങനെ പോയാല്‍ പറമ്പിലെ വൃക്ഷങ്ങള്‍ എല്ലാം മൂസാസേട്ടിന്‍റെ അറപ്പുമില്ലില്‍ രണ്ടായി പിളരും  എന്ന്‌ മനസിലാക്കിയ ദേവയാനി ചാടി അവര്‍ക്കിടയിലേക്ക് വീണു  


എന്നിട്ട് കയ്യിലിരുന്ന കുത്തുവിളക്ക് താഴെ വെച്ചു തിരി തെളിയിച്ചു.


ഉടുത്തിരുന്ന പച്ച പട്ട് മുറുക്കി ഉടുത്തു. എന്നിട്ട് കയ്യിലുണ്ടായിരുന്ന ഇല്ലിമര കൊമ്പ് മുകളിലേക്കുയര്‍ത്തി കൊണ്ട് ദേവയാനി മന്ത്രം ജപിച്ചു കൊണ്ട് ആ കമ്പ് മാര്‍ത്താണ്ടന് നേരെ പായിച്ചു അതെ സമയം തന്നെ മാര്‍ത്താണ്ടനും ദേവയാനിക്ക്നേരെ അയാളുടെ കയ്യിലിരുന്ന വടി കൊണ്ടെറിഞ്ഞു 


രണ്ട് വടിയും തമ്മില്‍ ആകാശത്തു വെച്ചു ഏറ്റു മുട്ടി കുറെ നേരം പുഹഞ്ഞതിനു ശേഷം മാര്‍ത്താണ്ടന്‍റെ "വടി" ഡോവര്‍മാന്‍റെ തലയോട് കൂടിയത് നശിച്ചില്ലാതായി.


ദേവയാനിയുടെ മുഖം തെളിഞ്ഞു. 


ദേവയാനി മാര്‍ത്താണ്ടന്‍റെ നെരേ പായിച്ച ആ വടി നേരെ ചെന്നു തറച്ചത് അയാളുടെ കണ്ണിലായിരുന്നു. ഒരു കണ്ണു തുളച്ചു കൊണ്ട് ആ ഇല്ലി കമ്പ് മാര്‍ത്താണ്ടന്‍റെ തലയോട്ടി തകര്‍ത്തു പുറത്ത് വന്നു. നീലി ആഹ്ലാദം കൊണ്ട് അട്ടഹസിച്ചു, തന്നെ കൊന്നവന്‍റെ രേക്തത്തില്‍ കിടന്നു നീലി അഴിഞ്ഞാടി. 

ദേവയാനി പറഞ്ഞു എനിക്കിത് വിശ്വസിക്കാന്‍ ആകുന്നില്ല എന്തിനാണ് ഇയാള്‍ നിന്നെ കൊന്നത്..?


നീലി കുടിച്ച രേക്തത്തിന്‍റെ കറ ചുണ്ടില്‍ നിന്നും തുടച്ചു കൊണ്ട് പറഞ്ഞു ഇയാള്‍ എന്നെ കൊന്നില്ലായിരുന്നു എങ്കില്‍ ഇയാളുടെ ആഗ്രഹങ്ങള്‍ നടക്കില്ലായിരുന്നു. മേപ്പാടനെ പോലെ പേര് കേട്ട ദുര്‍മന്ത്രവാദിയാകാന്‍ ശ്രെമിച്ച ഇയാളുടെ ദുര്‍മന്ത്രങ്ങള്‍ ഞാന്‍ ജീവനോടെയിരുന്നാല്‍ ഭലിക്കില്ലായിരുന്നു.          


ദേവയാനി കാരണം ആരാഞ്ഞു.


നീലി വിതുമ്പി കൊണ്ട് പറഞ്ഞു. ഞാന്‍ ജീവിച്ചിരുന്നെങ്കില്‍ അന്ന് രാത്രിയില്‍ എന്‍റെ പ്രിയപ്പെട്ട ഗന്ധര്‍വന്‍ എന്നെ തേടി വരുമായിരുന്നു..  


ഇയാളുടെ സ്വന്തം ചോരയില്‍ ജനിച്ച എന്നില്‍ ഉണ്ടാകുന്ന ഗന്ധര്‍വസാമിപ്യം അയാളുടെ മന്ത്രങ്ങളുടെ ശക്തി കുറയ്ക്കും എന്ന കാരണത്താലാണ് എന്നെ വധിച്ചത്.


ദേവയാനി കണ്ണുനീര്‍ ഇറ്റു വീണ മിഴികളുമായി തല കുനിച്ചു കൊണ്ട് നീലിയോടു ചോദിച്ചു എന്‍റെ മകന്‍... എന്‍റെ മകനെയും അയാള്‍ വക വരുത്തിയോ.



നീലി പറഞ്ഞു ഇല്ല...


അവന്‍ ഇപ്പളും സുരക്ഷിതനാണ് അന്ന് എന്‍റെ കൂടെ വന്നിട്ട് മാര്‍ഗ്ഗ  മദ്ധ്യേ തിരിച്ചോടി വീട്ടിലേക്കു വന്ന അവനെ ദുഷ്ട്ട്ട ജീവികള്‍ ആക്രമിച്ചു. അങ്ങനെ വഴിമധ്യേ ബോധരഹിതനായി കിടന്ന അവന്‍ ഞാന്‍ തിരിച്ചു വന്നപ്പോള്‍ ഇയാള്‍ എന്നെ കൊല്ലുന്നത് കണ്ടുകൊണ്ട് അവന്‍ ഉണര്‍ന്നു.


എന്‍റെ മരണം പുറത്തറിയാതിരിക്കാന്‍ അയാള്‍ അവനെ  എടുത്തുകൊണ്ടുപോയി അയാളുടെ ദുരാത്മാക്കള്‍ നിറഞ്ഞ തുരുത്തില്‍ കൊണ്ടിട്ടു.. 


പിന്നെ ഒന്നും ആലോചിക്കാനോ, കേള്‍ക്കാനോ നില്‍ക്കാതെ ദേവയാനി ആ തുരിത്തു ലെക്ഷ്യമാക്കി പാഞ്ഞു ദേവയാനിയുടെ മന്ത്ര ശക്തിയാല്‍ കുഞ്ഞികണ്ണനെ രെക്ഷപെടുത്തി തിരികെ കൊണ്ടുവന്നു   


അപ്പോളും തന്‍റെ കാതകന്‍റെ ചോര കുടിച്ച സന്തോഷത്താല്‍ നീലി ആ പാലമര ചുവട്ടില്‍ ഇരുപ്പുണ്ടായിരുന്നു  


ദേവയാനി നിറകണ്ണുകളോടെ അവളെ നോക്കി പറഞ്ഞു. നിന്നെ എന്നന്നേക്കുമായി ഞാന്‍ യാത്രഅയക്കുകയാണ് നിനക്കീ പാലമരത്തില്‍ ഞാന്‍ അഭയംതരാം. ദേവയാനി മന്ത്രദ്വനികളാല്‍ അവളെ ആ പാലമരത്തിലേക്കാവാഹിച്ചു  


നീലി മുന്നിലേക്ക്‌ അഴിച്ചിട്ട മുട്ടോളമെത്തുന്ന മുടിയും, കടഞ്ഞെടുത്ത മേനിയഴകുമായി, ശാന്തയായി.. മന്ദം... മന്ദം.. പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന അവളുടെ പ്രിയപ്പെട്ട ആ പാലമരത്തിന്‍റെ അഗാതതയിലേക്ക് പോയി മറഞ്ഞു..


മകന്‍ കുഞ്ഞികണ്ണന്‍റെ കയ്യും പിടിച്ചു അമ്മ ദേവയാനി കണ്ണുനീരാല്‍  മറക്കപ്പെട്ട കണ്ണുകള്‍ ചിമ്മികൊണ്ട് ആ കാഴ്ച കണ്ടുനിന്നു...




************ശുഭം***********


2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

പാലമരം പൂത്തരാത്രിയില്‍ (അഞ്ചാം ഭാഗം)











(അഞ്ചാം ഭാഗം) 

ഇടിവെട്ടിയപോലെ ദേവയാനിയുടെ മനസിലേക്ക് മകന്‍ കുഞ്ഞികണ്ണന്‍റെ  ഓര്‍മ്മകള്‍ കടന്നുവന്നു നീലിയുടെ കൂടെ നളിനിയുടെ വീട്ടിലേക്കു പോയ മകന്‍ കുഞ്ഞിക്കണ്ണന്‍ എവിടെ..?


നീലിയുടെ കയ്യും പിടിച്ചു ആ പൂപ്പാടത്തിന്‍റെ  ഇട വഴികളിലൂടെ നടന്നകന്ന കുഞ്ഞികണ്ണന്‍, 
അവനു എന്ത് സംഭവിച്ചു ? 

ദേവയാനി ആകെ പരിഭ്രാന്തയായി. പെട്ടന്ന് എന്തോ ചിന്തിച്ചു കൊണ്ട്  ദേവയാനി വീണ്ടും ആ പൂജാമുറിക്കകത്ത് കയറി, തന്‍റെ മകന്‍ ഇപ്പോള്‍ എവിടെയാണ് എന്ന്‌ അറിയാന്‍ വേണ്ടി  മഷിനോട്ടത്തില്‍ വിദഗ്ദ്ധ ആയിരുന്ന അവര്‍ ആ വിളക്കിന്‍റെ ചുവട്ടില്‍ നിന്നും ഒരു വെറ്റില എടുത്തു അതില്‍ കുറച്ചു മഷി തേച്ചു.

ഇല്ല അതില്‍ ഒന്നും തെളിയുന്നില്ല. 

വീണ്ടും കുറെ ഭീകരമന്ത്രങ്ങള്‍ ചൊല്ലി കൊണ്ട് ആ മഷി വെറ്റിലയില്‍ ചൂണ്ടു വിരല്‍ കൊണ്ട് മൂന്ന് വെട്ടം ഇടത്തേക്കും, മൂന്ന് വെട്ടം വലത്തേക്കും  തേച്ചു പിടിപ്പിച്ചു.

"പ്രിയമുള്ളവരേ ഈ മഷി സ്വല്‍പ്പം എടുത്ത്‌ വേദനയുള്ള പല്ലുകള്‍ക്കിടയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ പല്ല് വേദന വിട്ടുമാറും , വാദത്തിന്‍റെ തരിപ്പ്, വാദത്തിന്‍റെ പെരിപ്പ് മുതലായവയ്ക്ക് ഉത്തമ ഔഷധം ആണ് ഈ മഷി. കടന്നു വരൂ.. കടന്നു വരൂ.. ചെറിയ കുപ്പി അഞ്ചു രൂപ....., വലിയ കുപ്പി പത്തു രൂപ.........

ക്ഷമിക്കണം.... എന്‍റെ ചിന്തകള്‍ പെട്ടന്ന് കോട്ടപ്പുറം ബസ്‌സ്റ്റാന്‍ഡിലേക്ക് പോയി..."

അത് പോട്ടെ നമുക്ക് വീണ്ടും കഥയിലേക്ക് മടങ്ങി വരാം.  

ദേവയാനിക്ക് ആ വെറ്റിലയില്‍ കണ്ട കാഴ്ചകള്‍ വിശ്വസിക്കാനായില്ല .
ദേവയാനിയുടെ കണ്ണുകള്‍ വിടര്‍ന്നു വന്നു, പുരികങ്ങള്‍ വില്ലുപോലെ  മുകളിലേക്കുയര്‍ന്നു,  ഭീകര സര്‍പ്പങ്ങളും. പച്ച മാംസം കൊത്തി വലിക്കുന്ന കഴുകന്മാരും നിറഞ്ഞ ഒരു ഭീകരമായ  തുരുത്തില്‍ അവശനായി കിടക്കുന്ന അവരുടെ പ്രിയപ്പെട്ട മകന്‍ കുഞ്ഞികണ്ണന്‍. 

അവന്‍റെ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നോഴുകുന്നു. അതു കണ്ടു സഹിക്കാനാകാതെ ദേവയാനി തന്‍റെ കയ്യിലിരുന്ന വെറ്റില വലിച്ചുകീറി പൂജാമുറിയുടെ പിത്തിക്ക് ഒട്ടിച്ചു.  പല്ലുകല്‍ കടിച്ചുകൊണ്ട് തല പിത്തിക്കിട്ട്  ആഞ്ഞു ഇടിച്ചു, 
ദേവയാനിക്ക് അവരുടെ  കോപത്തെ നിയന്ത്രിക്കാനായില്ല, ക്രോധതാല്‍ അവര്‍ നിന്നലറി. 

കോപം അല്‍പ്പം ശമിച്ചപ്പോള്‍ അടുത്ത ഒരു വെറ്റില എടുത്ത്‌ ഭീകരമായ ആ  തുരുത്തിലെക്കുള്ള റൂട്ട് മനസിലാക്കി കൊണ്ട് അവര്‍ അവിടേക്ക് പുറപ്പെടുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പൂജാമുറിയില്‍ വലിച്ചു കെട്ടിയിരുന്ന കയറില്‍ തൂക്കി ഇട്ടിരുന്ന പച്ച നിറമുള്ള പട്ട് എടുത്ത്‌ ദേവയാനി ഉടുത്തു. 

 ഒരു വലിയ ഡപ്പി നിറയെ ഭസ്മവും. ദേവയാനിയുടെ അമ്മ ഭാര്‍ഗ്ഗവി ഉപയോഗിച്ചിരുന്ന ഒരു ഇല്ലി മരത്തിന്‍റെ  കഴയും(വടിയും),  ഒരു കുത്ത് വിളക്കും കയ്യില്‍ കരുതി  ആ പൂജാ മുറിയുടെ പുറത്തേക്കു വന്നു .. 

മരിച്ചു കിടക്കുന്നത് കണ്ടാല്‍ പോലും കണ്ണെടുക്കാന്‍ തോനാത്ത സൗന്ദര്യവുമായി    അപ്പോളും നീലിയുടെ ശവം ആ ഉമ്മറത്ത്‌ കിടക്കുന്നുണ്ടായിരുന്നു. ദേവയാനി കയ്യിലിരുന്ന ഇല്ലിമര കമ്പുകൊണ്ട് നീലിയുടെ ചലനമറ്റു കിടക്കുന്ന മൃതശരീരത്തിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു..

ഉം... എണീക്ക്

പറഞ്ഞത് കേട്ടില്ലേ എണിക്കാന്‍ ..

ദേവയാനി അലറി 

എന്നിട്ടും ഒന്നും സംഭവിക്കാതെ നിശ്ചലമായി കിടക്കുന്ന നീലിയുടെ ശരീരം..

ദേവയാനി കോപം കൊണ്ട് വിറച്ചു 
ഒരു പിടി ഭസ്മം വാരി വായുവില്‍ പറത്തികൊണ്ട് അവര്‍  പിന്നെയും ആ ഇല്ലികമ്പ്  നീലിയുടെ നേരെ ചൂണ്ടി കൊണ്ട് പറഞ്ഞു 

പ്ഹ.. എണീക്കടീ.........

പെട്ടന്ന് കാതടപ്പിക്കുന്ന ഇടിമിന്നലുകളുടെ ശബ്ദം ദേവയാനിയുടെ ചെവികളില്‍ ആഞ്ഞിടിച്ചു കയറി 

ചേതനയറ്റ നീലിയുടെ ശരീരത്തില്‍ അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന അവളുടെ മുടികള്‍ ആ കാറ്റത്തു പറക്കാന്‍ തുടങ്ങി.. ആ മുടിയില്‍ സൂക്ഷിച്ചു നോക്കി നിന്നിരുന്ന ദേവയാനി ഒരു ഞെട്ടലോടെ കണ്ണുചിമ്മി തുറന്നപ്പോളെക്കും നീലിയുടെ ശരീരം ശര വേഗത്തില്‍ ഉയര്‍ന്നുതെറിച്ചു.
ആ വീടിന്‍റെ വാതിലിലെ തൂണില്‍ ഇടിച്ചു വീണു..

 ദേവയാനി മെല്ലെ, വീണു കിടക്കുന്ന നീലിയുടെ അടുത്തേക്ക് ചെന്നു..

 അവളുടെ തോളില്‍ കൈ വെക്കാനായി കുനിഞ്ഞതും തീ തുപ്പുന്ന കണ്ണുകളുമായി തലയുയര്‍ത്തി കൊണ്ട് നീലി ദേവയാനിയെ തുറിച്ചു നോക്കി, ദേവയാനി പെട്ടന്ന് പിന്നിലേക്ക്‌ കുതറി മാറികൊണ്ട്  കയ്യിലിരുന്ന ഇല്ലികമ്പ് വീണ്ടും നീലിയുടെ നേര്‍ക്ക്‌ ചൂണ്ടി കൊണ്ട് ചോദിച്ചു, 

പറയ് എന്താണ് നിനക്ക് സംഭവിച്ചത്
എങ്ങെനെയാണ് നീ മരിച്ചത് 

നീലി ദേവയാനിയെ തുറിച്ചു നോക്കി പറഞ്ഞു......................... 

.
(അടുത്തത് കഥയുടെ ആവേശകരമായ അവസാന ഭാഗം)

തുടരും ....................




  






2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

പാലമരം പൂത്ത രാത്രിയില്‍ ( നാലാം ഭാഗം)







(നാലാം ഭാഗം )


ദേവയാനി ആ കുടിലിനുള്ളിലേക്ക് കയറിപ്പോയി കുറച്ചു ഭസ്മം എടുത്തോണ്ട് വന്നു നീലിയുടെ മുകത്തു എറിഞ്ഞു. 
കിടന്ന കിടപ്പില്‍ നീലി നാലടി മുകളിലേക്ക് ഉയര്‍ന്നു നീലിയുടെ കണ്ണുകള്‍ ചുവന്നു മുടികള്‍ കാറ്റത്തു പറന്ന് കളിച്ചു .....

ശക്തമായ  കാറ്റ് അവിടെയാകെ ആഞ്ഞു വീശി, ദേവയാനി ആ കുടിലിന്‍റെ  ചുവര് പിളര്‍ന്ന് ആ പാലമര ചുവട്ടില്‍ ചെന്നു തലയടിച്ചുവീണു. കനത്ത അന്ധകാരം അവരുടെ  കണ്ണുകളെ മൂടി, തലക്കകത്ത് ആയിരം വണ്ടുകള്‍ ഒരുമുച്ചു മൂളി പറന്നു, എന്താണ് സംഭവിച്ചതെന്ന് ഒരു ഏകദേശ ധാരണ ആയപ്പോള്‍ വിറയ്ക്കുന്ന കയ്കള്‍ ഉയര്‍ത്തി ദേവയാനി ആ പാലമരത്തില്‍ പിടിച്ചെണീക്കാന്‍ ശ്രെമിച്ചു പറ്റിയില്ല, വീണ്ടും ശ്രെമിച്ചുകൊണ്ടേയിരുന്നു, പെട്ടന്ന് ആ പലമാരത്തില്‍ നിന്നും വന്ന രണ്ട് കയ്യുകള്‍ ദേവയാനിയെ എടുത്തുപൊക്കി വീണ്ടും വലിച്ചെറിഞ്ഞു. നീലി ഒരു ഭ്രാന്തിയെപോലെ ആ പലമാരച്ചുവട്ടില്‍ നിന്നലറി അവളുടെ ആ ചുവന്ന കണ്ണുകളില്‍ നിന്നും രക്തം  പൊടിഞ്ഞു നീലി ദേവയാനിയെ നോക്കി പുച്ഛത്തോടെ അട്ടഹസിച്ചു. 

ദേവയാനി ഒരു നെടുവീര്‍പ്പോടെ തന്‍റെ മകളെ നോക്കി താടിക്ക് കൈ കൊടുത്തു നിന്നു. എന്താണ് അവിടെ സംഭവിക്കുന്നത്‌ എന്ന്‌ ദേവയാനിക്ക് മനസിലാകുന്നില്ല.  കുറച്ചു ഭസ്മം നീലിയുടെ മുഖത്ത് വലിച്ചെറിഞ്ഞതാണോ താന്‍ ചെയ്ത തെറ്റ് എന്ന്‌ അവര്‍ ആശങ്കപെട്ടു 
അങ്ങനെ വിഷണ്ണിതായായി  നില്‍ക്കുമ്പോള്‍ പെട്ടന്ന് ദേവയാനിയുടെ ഓര്‍മ്മകള്‍ പതിനെട്ടു വര്‍ഷം  മുമ്പ്  നീലി ജനിച്ച ദിവസം രാത്രിയിലേക്ക്‌ പോയി. അന്ന് തന്‍റെ സ്വപനത്തില്‍ കണപെട്ടത്‌ എല്ലാം  തന്‍റെ മുന്നില്‍ യഥാര്ത്യമായി നില്‍ക്കുന്നതു  ദേവയാനിക്കു വിശ്വസിക്കവുന്നതിലും അധികമായിരുന്നു. അതിനെക്കാള്‍ ദേവയാനി ഭയന്നതു അന്ന് രാത്രിയിലെ സ്വപ്നത്തില്‍ കേട്ട ദേവയാനിയുടെ അമ്മ ഭാര്‍ഗവിയുടെ വാക്കുകളായിരുന്നു 

ദേവയാനിയുടെ അമ്മ ഭാര്‍ഗവിയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു  

"നീലിക്ക് വയസ്സ് പതിനെട്ടു വര്‍ഷവും ആറ് മാസവും പതിനാറുദിവസവും തുകയുന്ന കറുത്തവാവ് ദിവസം സൂര്യസ്തമന ശേഷം  അവള്‍ക്ക് അപമ്രിത്യു സംഭവിക്കും  " . 
ഇന്ന്  കറുത്തവാവ് ദിവസം
പതിനെട്ടു വര്‍ഷവും ആറ് മാസവും
ഇരുപത്തിഅഞ്ചു ദിവസവും തികഞ്ഞ രാത്രി.
ഇപ്പോള്‍ സമയം  സന്ധ്യ കഴിഞ്ഞിരിക്കുന്നു


ദേവയാനി ഒരു ഞെട്ടലോട് കൂടി ആ സത്യം മനസിലാക്കി

എന്താണ്  നീലിക്കു സംഭവിച്ചത്? ആരാണ് അവളെ വധിച്ചത് ?ചാത്തനോ? മറുതയോ? അതോ പലമാരത്തിലെ അവളുടെ പ്രിയപ്പെട്ട ഗന്ധര്‍വനോ?  ദേവയാനിയുടെ കണ്ണുകളില്‍ ഇരുട്ട് കയറുന്നപോലെ തോന്നി  അതെ തന്‍റെ മകള്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്‌ മനസിലാക്കിയ അവര്‍ പൊട്ടി  കരഞ്ഞു.


പിന്നെ പൊട്ടിയത് ദേവയാനി ആയിരുന്നില്ല. ആകാശത്തു നിന്നു വന്ന രണ്ട് തീ ഗോളങ്ങള്‍ ആയിരുന്നു.


അത് അവരുടെ മുന്നില്‍ വീണു പൊട്ടിതെറിച്ചു.  അവര്‍ മറിഞ്ഞു പിന്നിലേക്ക്‌ വീണു . പൊട്ടി ചിതറിയ പ്രകാശത്തില്‍ അവര്‍ ആ കാഴ്ച കണ്ടു ആ വീടിന്‍റെ മുന്നില്‍ മരിച്ചു കിടക്കുന്ന നീലി എന്ത് ചെയ്യണമെന്നു അറിയാന്‍ വയ്യാതെ ദേവയാനി ഇരുന്നു വിതുമ്പി.


 കുറുക്കന്‍റെ ഓരി ഇടല്‍ കേട്ടു കൊണ്ട് ദേവയാനി ചിന്തകളില്‍ നിന്നും ഉണര്‍ന്നു, അപ്പോള്‍ അവര്‍ കണ്ട കാഴ്ച അമ്പരിപ്പിക്കുന്നതായിരുന്നു ആ പാലമരം ആ കറുത്തവാവ് ദിവസത്തിലും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തി നില്‍ക്കുന്നു, സിരകളിലേക്ക്  ഇരമ്പി കയറുന്ന പലപ്പുവിന്‍റെ ഗന്ധം, ആ പാലമരത്തിന്‍റെ ഒത്ത നടുവില്‍ തെക്കോട്ട്‌ വളര്‍ന്നു നില്‍ക്കുന്ന കൊമ്പില്‍ കാറ്റത്തു പറക്കുന്ന മുടിയും, ഉന്തിയ ചുവന്ന കണ്ണുകളും, ചോര ഒലിച്ചിറങ്ങുന്ന പല്ലുകളും പേടിപെടുത്തുന്ന ചിരിയുമായി നീലി അവരെ നോക്കി കൊണ്ടിരുന്നു അട്ടഹസിക്കുന്നു  

ദേവയാനിക്കു പെട്ടന്ന് എന്തോ സംഭവിച്ചപോലെ ആ വീടിന്‍റെ വാതിലില്‍ ചലനമറ്റു കിടക്കുന്ന നീലിയുടെ മൃതശരീരത്തിന്  മുകളില്‍ക്കൂടി അകത്തേക്കോടി ആ വീടിന്‍റെ പൂജാമുറിയില്‍ കയറി കതകടച്ചു.


 ഖോരമന്ത്ര താളിയോലകളും, മാന്ത്രിക തകിടുകളും നിറഞ്ഞ ആ മുറിയില്‍ ദേവയാനി സുരക്ഷിതയായിരുന്നു. ദേവയാനി അവരുടെ അമ്മ ഭാര്‍ഗ്ഗവിയുടെ കൈകളാല്‍ എഴുതിയ താളിയോലകളില്‍ വെപ്രാളത്തോടെ എന്തോ തിരഞ്ഞുകൊണ്ടിരുന്നു. അവസാനം അവര്‍ തിരഞ്ഞതു കണ്ടെത്തിയതിന്‍റെ    സംതൃപ്തി അവരുടെ മുകത്തു നിഴലിച്ചു. അതിലെ മന്ത്രങ്ങള്‍ ഉറക്കെ ചൊല്ലുവാന്‍ തുടങ്ങിയതും പുറത്ത് അതി ശക്തമായ ഇടിമിന്നലും കാറ്റിന്‍റെ പേടിപെടുത്തുന്ന ശബ്ദവും, കുറുക്കന്‍റെ ഓരി ഇടലും,  മൂങ്ങകളുടെ ചിറകടി ശബ്ദവും, പിന്നെ അതുവരെ കേട്ടട്ടില്ലാത്തപോലെ വളരെ വെത്യസ്തമായ കരിമ്പൂച്ചകള്‍ കടികൂടുന്ന വൃത്തികെട്ട  ശബ്ദവും, ആകാശത്തുനിന്നും നീലിയുടെ മരണത്തിന്‍റെ ദുക്കസൂചകമായി ചാറ്റല്‍ മഴയും, നിലത്തു പതിക്കുന്ന ഓരോ തുള്ളി വെള്ളവും രക്തമായിമാറി കൊണ്ടിരുന്നു. വീടിനു അകത്തുനിന്നുമുള്ള ദേവയാനിയുടെ മന്ത്രദ്വനികള്‍ക്ക് ശക്തികൂടിവന്നു. മന്ത്രം ചൊല്ലി കൊണ്ട് വായുവിലേക്ക് ഉയര്‍ത്തിയ കയ്കളില്‍ തിളക്കത്തോട് കൂടി രണ്ട് തകിടുകള്‍ പ്രത്യക്ഷമായി ഒന്ന് കഴുത്തിലും മറ്റേതു കയ്യിലും കെട്ടി ആ പൂജാമുറിയിലെ വിളക്കില്‍ ദേവയാനി തിരികൊളുത്തി.


പുറത്ത് നീലിയുടെ അട്ടഹാസം നിലച്ചു


കുറ്റാകുറ്റിരുട്ടത് ശോഭ പരത്തിനിന്ന  പാലമരത്തില്‍ ഇരുട്ടു കടന്നു കയറി


കര്‍ണ്ണങ്ങളെ അലോസര പെടുത്തിയിരുന്ന ഭീകര ജീവികള്‍ ഓടിയൊളിച്ചു


പെയ്ത ചാറ്റല്‍ മഴയില്‍ രക്തം തളം കെട്ടി നിന്നിരുന്ന പരിസരം പൂര്‍വ്വസ്ഥിതിയിലായി


ദേവയാനി ആ പൂജാമുറിയുടെ വാതില്‍ തുറന്നു പുറത്തേക്കു വന്നു യവ്വനത്തിന്‍റെ പടിവാതിലില്‍ മരണത്തിന്‍റെ കരാളഹസ്തങ്ങളില്‍ പെട്ടുപോയ നീലിയുടെ ആ മനോഹരമായ ശരീരത്തില്‍ നോക്കി നെടുവീര്‍പ്പോടെ നിന്നു


ഇടിവെട്ടിയപോലെ ദേവയാനിയുടെ മനസിലേക്ക് മകന്‍ കുഞ്ഞികണ്ണന്‍ കടന്നുവന്നു നീലിയുടെ കൂടെ നളിനിയുടെ വീട്ടിലേക്കു പോയ മകന്‍ കുഞ്ഞിക്കണ്ണന്‍ എവിടെ..??????



തുടരും ...........................