ചില സാങ്കേതികവും മാനസികവും ഭൌതികവുമായ കാരണങ്ങളാല്‍ നമ്പര്‍ 47 അഫ്ഗാന് മെയിലിന്റെ നാലാം ഭാഗം പുറത്തിറങ്ങാന്‍ ഉണ്ടായ കാലതാമസത്തില്‍ അഭൂത പൂര്‍വ്വമായ നന്ദിയും ദുക്കവും രേഖപ്പെടുത്തി കൊള്ളുന്നു. കാത്തിരുന്ന് കാത്തിരുന്ന് കണ്ണു കിഴച്ച ദുഃഖത്തില്‍ ആത്മഹത്യ ചെയ്ത ആരാധകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ...
നമ്പര്‍ 47 അഫ്ഗാന് മെയില്‍ നാലാം ഭാഗം:
ദാസനും പടക്കോപ്പും പിന്നെ വെടിയൊച്ചകളും
(സിമ്പല്‍ കയ്യിലുള്ളവര്‍ക്ക് സിമ്പല്‍ അടിക്കാം. ഇല്ലാത്തവര്‍ വായിച്ചു തുടങ്ങുക)
കാട്ടിലെ നിശബ്ധതയെ മാനഭംഗപ്പെടുത്തിയ ഭയാനക മല്ല യുദ്ധത്തിനോടുവില്‍ ദാസന്റെ കത്തി സ്പെഷ്യലിസ്റ്റ് ശിഷ്യനായ ഹൈദ്രോസിന്റെ പിച്ചാത്തിപ്പിടിയാല്‍ പള്ള-കീറി-ചത്ത് മലര്‍ന്നു കിടക്കുന്ന മൂന്ന് അതി ഘോര ഭീകരന്മാര്.
ഒഴുകിയ രക്തം കുടിലിനുള്ളില്‍ കട്ടപിടിച്ച് കിടക്കുന്നു. കുത്തിയ കത്തി വലിച്ചൂരി തറയില്‍ കുത്തിയിരുന്ന് നിലത്തു കളം വരയ്ക്കുന്ന ഹൈദ്രോസ്. അവരുടെ മരണത്തിന്റെ സന്തോഷത്തില്‍ എന്നപോലെ നിശബ്ദതയില്‍ കുളിച്ചുതോര്‍ത്തി നില്ക്കുന്ന മനോഹര പ്രകൃതി രമണി.
അങ്ങകലെ കാടിന്റെ അഗാധ നീലിമയില്‍ കുറുക്കന്മ്മാര് കൂട്ടമായി ഓരിയിടുന്ന മധുരസ്വര ഗീതങ്ങള്‍ വേണമെങ്കില്‍ കേള്‍ക്കാം.
പെട്ടന്ന് ദാസന് അട്ടഹസിച്ചുകൊണ്ട് പൊട്ടി തെറിച്ചു!!!
""എടുത്ത് ചപ്പ് കൂട്ടിയിട്ടു കത്തിക്കടാ ഇവന്മാരെ""
രണ്ട് രണ്ടര മിനിട്ട് നേരം നീണ്ടു നിന്ന കാട്ടിലെ നിശബ്ദത ദാസന്റെ ആക്രോശത്തില്‍ ശബ്ദ മുകരിതമായി
ചത്ത ഭീകരന്മാരെ കൂട്ടത്തോടെ കത്തിച്ചിട്ട് അവര്‍ മാരക ആയുധങ്ങള്‍ എല്ലാം ചാക്കുകളില്‍ വാരി നിറച്ച് മറ്റഡോര്‍ വാന്‍ ലക്ഷ്യമാക്കി നടന്നു "സഫറോം കി സിന്തകി ജോ കഭി നഹി കതം ഹോ ജാതി ഹേ"
അതേ അവര്‍ നടക്കുകയാണ് ..വാന്‍ ലക്ഷ്യമാക്കി നടക്കുകയാണ് ...നടപ്പവസാനിച്ചു..
ആയുധങ്ങള്‍ വാനില്‍ നിറച്ചു.
അന്തകാരത്തിന്റെ കരിനിഴല്‍ വീണു തുടങ്ങിയ കാനന ഹൃദയത്തിലൂടെ അലറി വിളിച്ചുകൊണ്ട് വാന്‍ തിരികെ കടുവാന്‍ചേരി ലക്ഷ്യമാക്കി കുതിച്ചു. ഒരു ആറ് ആറര ആറേമുക്കാല്‍ ഒക്കെ ആയപ്പോ വണ്ടി ആമിനവിലാസം ചായക്കടയുടെ മുന്നില്‍ എത്തി ദാസന് വാനില്‍ നിന്നും ചാടിയിറങ്ങി..
റസിയ അടിച്ച പൊറോട്ട താഴെയിട്ടിട്ട് ദാസന്റെ അരികിലേക്ക് ഓടിയടുത്തു ദാസന്റെ മുന്നില്‍ ചെന്ന് മുകത്ത് നോക്കാതെ നിലത്തു നോക്കിയവള്‍ പകച്ചു നിന്നു.
ദാസന് മുന്നോട്ട് ചെന്ന് റസിയയെ കെട്ടി പിടിച്ചു. തീവ്രമായ ആലിംഗനം അതായത് ഒരു ഒന്ന് ഒന്നര കെട്ടിപ്പിടുത്തം
....ഞരക്കം......നിശബ്ദം.....
ചായക്കടയില്‍ ഇരുന്നവര്‍ പകുതി കടിച്ച ബോണ്ടയുമായി വാ പോളിച്ചിരിക്കുന്നു
സീ സീ അടയാറായ കിളവന്മ്മാര് നെന്ചത്ത് ഇടിച്ചിട്ട് ഊറി ചിരിക്കുന്നു
റസിയയുടെ കൈകള്‍ ദാസന്റെ പുറത്ത് അലഞ്ഞു നടന്നു ...
ദാസന്റെ അരയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന തോക്കില്‍ റസിയയുടെ കയ്യുടക്കി
ദാസന്റെ അടഞ്ഞ കണ്ണുകള്‍ തളളി പുറത്തേക്കു വന്നു
"""ദാസന് രണ്ടാമത് ഒന്ന് ആലോചിക്കും മുന്‍പ് റസിയ തോക്കെടുത്ത് ദാസന്റെ പുറത്ത് വെച്ച് പൊട്ടിച്ചു""
ഒന്നല്ല രണ്ടുമല്ല മൊത്തം മൂന്ന് വെടി
വെടി കൊണ്ട് വീണ ദാസന്റെ അടുത്തേക്ക് വാനില്‍ നിന്നും ചാടിയിറങ്ങി പാഞ്ഞടുത്ത
ഹൈദ്രോസ്
ജോസ്
വാസു
എന്നിവര്‍ യഥാക്രമം റസിയയുടെ വെടി കൊണ്ട് പിടഞ്ഞു വീണ് ചത്ത്.
മരത്തിലിരുന്ന കാക്കകള്‍ നിലവിളിച്ചു കൊണ്ട് പറന്നുയര്‍ന്നു
ചായക്കടയിളിരുന്നവര് കുറച്ചുപേര്‍ ചിതറിയോടി
ബാക്കിയുള്ളവര്‍ ചിതറാതെ ഓടി !!
ഇത് കണ്ട് റസിയയുടെ അമ്മ ആമിനയുടെ നെന്ചത്തടിച്ചുള്ള നിലവിളി കേട്ട് റസിയ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു!!
നിലവിളിച്ചു കൊണ്ട് ഞെട്ടിയുണര്‍ന്ന റസിയയുടെ നിലവിളി കേട്ട് റസിയയെ കെട്ടിപ്പിടിച്ചു കിടന്നിരുന്ന ദാസനും ഞെട്ടി ഉണര്‍ന്നു !!!!
എന്ത് പറ്റി റസിയ എന്ത് പറ്റി
വികാര വിക്ഷോപിതനായി ദാസന് ചോദിച്ചു
റെസിയ ആകെ വിയര്‍ത്തു കുളിച്ചിരുന്നു..
സ്വപ്നം കണ്ട് അല്ലേ
ഉം ... റസിയ മൂളി
ദാസന് കെട്ടിപ്പിടിച്ച് റസിയയുടെ കവിളില്‍ ചുംബിച്ചിട്ടു പറഞ്ഞു
വെറുതെ മനുഷ്യനെ കൊതിപ്പിക്കരുത്......
അപ്പോള്‍ നേരം പറ പറാന്‍ വെളുത്തിരുന്നു
ദാസന് പറഞ്ഞു
എന്നാ നീ എണീറ്റ് പോയി ബെഡ് കോഫി ഒണ്ടാക്കി കൊണ്ട് വാ
റസിയ ദാസന്റെ കൈകള്‍ എടുത്ത് മാറ്റി അടുക്കളയിലേക്ക് നടന്നകന്നു.............
********ശുഭം ********
ഈ സ്വപ്നത്തില്‍ വേഷമിട്ടവര്‍
സ്വപ്നം : ഫുള്‍ സ്റ്റോറി
ദാസന് : റസിയയുടെ ഭര്‍ത്താവ്
റസിയ : ദാസന്റെ ഭാര്യ
ആമിന : ദാസന്റെ അമ്മായി അമ്മ
മറ്റഡോര്‍ വാന്‍ : അഫ്ഗാന് മെയില്‍
ആനപ്പാറ വനം : അഫ്ഗാനിസ്ഥാന്
********************അവസാനിച്ചു******************
ഉടന്‍ വരുന്നു സാഗര്‍ കോട്ടപ്പുറത്തിന്റെ
ഏറ്റവുംപുതിയ നോവല്‍
തുഷാരബിന്ദുക്കള്‍
ha ha,
മറുപടിഇല്ലാതാക്കൂoru mathri O Henri katha pole aayalo
‘തുഷാരബിന്ദുക്കൾ‘ കമ്പിപരമാണെന്ന് പ്രതീക്ഷിക്കുന്നു...റോബർട്ട് റോസി ലൈൻ
മറുപടിഇല്ലാതാക്കൂAlla sathyamayum chodikkukaya, thalaycku vattanu alle ???
മറുപടിഇല്ലാതാക്കൂഒരു മാതിരി മറ്റടൊര് (മറ്റെടത്തെ) പരിപാടി ആയി പൊയി...
മറുപടിഇല്ലാതാക്കൂഓഫ്:
മറുപടിഇല്ലാതാക്കൂഅച്ചായന് കമന്റുകട പൂട്ടിയാലും കമന്റുകള്‍ ഇനി ഇവിടെ ചെയ്യാം