സ്വര്‍ഗം 2
അതിനു മുന്‍പായി കഴിഞ്ഞ സ്വര്‍ഗത്തിലെ പ്രശസ്ത ഭാഗങ്ങളിലേക്ക് ഒന്ന് ഊളിയിടാം, ലൈഫ് ജാക്കറ്റുകള്‍ ഇല്ലാത്തവര്‍ അതിന് ശ്രെമിക്കരുത് വായനക്കാരുടെ സുരക്ഷയില്‍ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
ആഗോള തറവാടുകളിലെ മൊത്ത വിലനിലവാര തകര്‍ച്ചയില്‍ പ്രഥമസ്ഥാനം അലങ്കരിച്ചിരുന്ന ഒരു തറവാടായിരുന്ന കൊന്നപ്പുറം തറവാടില്‍ നടന്ന കൂട്ട ബലാല്‍സംഗം. സോറി കൂട്ട കൊലപാതകത്തിന്റെ അന്വേഷണ ചുമതലയുമായി വന്ന സ്ഥലം എസ്. ഐ. ഉമ്മന്‍ കോശിയും ആറു തവണ മിസ്സ് പോലീസ് പട്ടി സുന്ദരിയുമായ സ്നിപ്പര്‍ ഡോഗ് പ്രിന്‍സിയും തറവാടിന്റെ പുറകിലെ കുറ്റിക്കാട്ടില്‍ മണം പിടിച്ച കുറ്റബോധത്തോടെ വിരിഞ്ഞുനില്ക്കുന്നിടത്ത് നോവലിന്റെ ആദ്യഭാഗം വിജുലുംബിച്ച് നില്‍ക്കുകയാണ്. കാരണം നോവലിസ്റ്റ് അതായത് ഞാന്‍ (യൂണിവേഴ്സല്‍ നോവലിസ്റ്റ് സാഗര്‍ കോട്ടപ്പുറം) വാറ്റ് കേസില്‍ അകത്തു കിടന്നതാണ് നോവല്‍ അവിടെ വിജുലുംബിച്ച് നില്ക്കാന് കാരണം എന്ന് അഹങ്കാരത്തോടെ ആരാധകര്‍ അറിയുക. ആരാധകര്‍ ദയവുചെയ്ത് എക്സൈസ് ഓഫീസ് ആക്ക്രമിക്കരുത് എന്ന അപേക്ഷയോടെ നോവലിന്റെ രണ്ടാം സ്വര്‍ഗം ആരംഭിക്കുകയാണ്
ഭീകരത തിളച്ച് ആവിപറക്കുന്ന പൊട്ടക്കിണര്‍
![]() |
ഭീകരത തിളച്ച് ആവിപറക്കുന്ന പൊട്ടക്കിണര്‍ |
കുറ്റിക്കാട് പോയിടത്ത് തെളിഞ്ഞു വന്ന നാലരയടി താഴ്ചയുള്ള വക്ക് പൊട്ടിയ പൊട്ടക്കിണര്‍ സ്ഥലവാസികളായ ജനങ്ങളുടെ ആകാംഷ വര്‍ധിപ്പിച്ചു അത്ര നേരം കുറ്റിക്കാട് പറത്തിയിരുന്ന ഭീകരത ഇപ്പോള്‍ പൊട്ടകിണര്‍ ഏറ്റെടുത്തു
ജെ സി ബി മുതലാളി കം ഡ്രൈവര്‍ കൂടി ആയ കൂത്താട്ടുകുളം പുഷ്ക്കരന്‍ ജെ സി ബി നിറുത്തി കിണറിന്റെ അടുത്ത് ചെന്ന് കിണറിലേക്ക് നോക്കി............. തിരിച്ചു വന്ന് ജെ സി ബി യില്‍ പിടിച്ച് പറഞ്ഞു. "
പറിച്ച കുറ്റികാടിനെ മനസ്സില്‍ ഓര്‍ത്തു പുഷ്ക്കരന്‍ ജെ സി ബിടുടെ ടയറില്‍ തലകുത്തി കുനിഞ്ഞു നിന്നു. എസ് ഐ ഉമ്മന്‍ കോശി മീശ പിരിച്ച് മുകളിലേക്ക് വെച്ചിട്ട് പുഷ്ക്കരനെ പുറത്തു തട്ടി സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു ..പുഷ്ക്കരന്‍ മൂക്കള പിഴിഞ്ഞ് അലക്ഷ്യമായി വലിച്ചെറിഞ്ഞു. പോലീസ് പട്ടി പ്രിന്‍സി വിദഗ്ദ്ധമായി കുനിഞ്ഞു കൊടുത്തതിനാല്‍ മൂക്കള പ്രിന്‍സിയുടെ ദേഹത്ത് വീഴാതെ വന്‍ ദുരന്തം ഒഴിവായി. പുഷ്ക്കരന്‍ പ്രിന്‍സിയോട് സോറി പറഞ്ഞ് ജെ സി ബി യുമായി തിരിച്ചു പോയി
സൂര്യന് അന്നത്തെ ജോലി അവസാനിപ്പിച്ച് റസ്റ്റ് എടുക്കാന്‍ അറബി കടലിലേക്ക് ലാന്‍ഡ് ചെയ്ത് തുടങ്ങി അണ്ടി ആഫീസ് വിട്ട് പെണ്ണുങ്ങള് പോണപോലെ കാക്കകള്‍ ചേക്കേറാന്‍ കൂട്ടം കൂട്ടമായി പറന്ന് നീങ്ങുന്നു. അവയെ നോക്കി പുച്ഛത്തോടെ കിടക്കുന്ന പട്ടി പ്രിന്‍സി. മീശ പിരിച്ച് അലക്ഷ്യമായി ഉലാത്തുന്ന ഉമ്മന്‍ കോശി .കിണറ്റില്‍ എന്താണ് എന്നറിയാന്‍ അക്ഷമരായി കാത്തു നില്ക്കുന്ന നാട്ടുകാര്‍ . ചിലര്‍ ആകാംഷ ഉപേക്ഷിച്ച് കുത്തിയിരുന്നു. സഹികെട്ട ഒരു നാട്ടുകാരന് ഉമ്മന്‍ കോശിയോട് പറഞ്ഞു
ഇയാടെ പൂട പിരിക്കുന്ന ഷോ കാണാന്‍ അല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്
മാറി നിക്കടാ കള്ള ...മോ ..നെ എന്ന് പറഞ്ഞ് വീണ്ടും പോക്കറ്റില്‍ നിന്ന് നോക്കിയാ 3310 വലിച്ചെടുത്ത് നമ്പര്‍ കുത്തി ചെവിയില്‍ വെച്ചിട്ട് പറഞ്ഞു
"വണ്‍ ആംബുലന്‍സ് വിത്ത് സോമന്"
കുറച്ചു സമയം വീണ്ടു ഉമ്മന്‍കോശി ഉലാത്തി ഉലാത്തല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആംബുലന്‍സ് നിലവിളി ശബ്ദവുമായി വന്ന് തറവ്ടിനെ വാതിലില്‍ നിന്നു.. ആംബുലന്‍സിന്റെ മുന്നില്‍ നിന്നും വീയട്നാം കോളനിയിലെ റാവുത്തറിനെപ്പോലെ രൂപകാന്തിയുള്ള ഒരാള്‍ സ്ലോമോഷനില്‍ ഇറങ്ങി വന്നു. ഉമ്മന്‍ കോശി പൊട്ടക്കിണറിന്റെ അടുത്ത് നിന്ന് വിളിച്ച് പറഞ്ഞു.
സൊമാ വാടാ
സോമന് ചെന്ന് കിണറ്റില്‍ നോക്കി. നോക്കിയപോലെ തിരിഞ്ഞ് നിന്നു ഉമ്മന്‍ കോശിയോട് പറഞ്ഞു. ആറ് മണിക്ക് ഭാര്യയേം കൊണ്ട് ആശുപത്രിയില്‍ പോണം സാറെ. ഉമ്മന്‍ കോശി സോമനെ മാറ്റി നിറുത്തി രണ്ടു ഫുള്‍ ഓള്‍ഡ് കാസ്ക്കും നടരാജ വിലാസം ഹോട്ടല്‍ സ്പെഷ്യല്‍ ആട്ടുംകുടല് ഒലത്തിയതും വാഗ്ദാനം ചെയ്തു .സോമന് പിന്നെ ഒന്നും ആലോചിക്കാതെ ഉടുപ്പൂരി അരയില്‍ കെട്ടി കിണറ്റിലേക്ക് ചാടി..
പത്തു മിനിട്ട് നല്പ്പത്തിയാറ് സെക്കന്റുകള്‍ക്ക് ശേഷം കയറി വന്ന സോമന് ഉമ്മന്‍ കൊശിയോട് പറഞ്ഞു
പുല്ല് "ഫിറ്റര്‍ മാരെ കൊണ്ട് വരിന്"
തുടരും ..........
ലപ്പോ ലിങ്ങനൊക്കെയാണ് ഗാര്യങ്ങളുടെ കെടപ്പ്..ങും നടക്കട്ടെ..
മറുപടിഇല്ലാതാക്കൂ"പോലീസ് പട്ടി പ്രിന്‍സി വിദഗ്ദ്ധമായി കുനിഞ്ഞു കൊടുത്തതിനാല്‍ മൂക്കള പ്രിന്‍സിയുടെ ദേഹത്ത് വീഴാതെ വന്‍ ദുരന്തം ഒഴിവായി".
മറുപടിഇല്ലാതാക്കൂഭീകരം..ഭയാനകം..അടുത്ത ലക്കത്തിനായി വിജ്രിംബിച്ച് കാത്തിരിക്കുന്നു..!!!
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅണ്ണാ ഇതില്‍ നിറയെ വിജ്രുംബനം ആണല്ലോ ..ഞാന്‍ ഏതാണ്ട് മുപ്പതു തവണ വിജ്രുംബിച്ചു ..ഹോ ..ഇനിയും അഹങ്കാരത്തോടെ കാത്തിരിക്കുന്നു ..അടുത്ത വിജ്രുംബനത്തിനായി .
മറുപടിഇല്ലാതാക്കൂലിവിടെ ലിങ്ങനെ ഒരെണ്ണം ഉണ്ടെന്നു അമ്മച്ചിയാണേ ഞാം അറിഞ്ഞില്ല കേട്ടോ... സാഗറ് ഒരു ഗസറ്റഡ് യക്ഷി തന്നെ.
മറുപടിഇല്ലാതാക്കൂഒന്നാം ഭാഗം എന്തിയേടെ.. നോം ലത് ബായിച്ചിട്ടു പറയാം...എന്നാലും ദോഷം പറയരുതല്ലോ.. ബായിച്ചത്രേം വിജ്രുംപിച്ചത് തന്നെടേ
മറുപടിഇല്ലാതാക്കൂ