നിങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് മന്ദാരപുഷ്പ്പങ്ങളില് ഉടന്‍ വരുന്നു സാഗര്‍ കൊട്ടപ്പുറത്തിന്റെ ഏറ്റവും പുതിയ നോവല്‍ "നമ്പര്‍ 47 -AK അഫ്ഗാന് മെയില്‍ "
![]() |
നമ്പര്‍ 47 -AK അഫ്ഗാന് മെയില്‍ |
ഈ കഥ മുളക്കുന്നത് കേരളത്തിലെ ഒരു പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാര്‍ഡിലെ മനോഹരമായ ഒരു ഗ്രാമത്തിന്റെ വശ്യ മനോഹാരിതയില്‍ നിന്നുമാണ്, വളരുന്നത് അഫഗാനിസ്ഥാനിലെ സമാധാനം സ്വപ്നം പോലും കണ്ടിട്ടില്ലാത്ത മനോഹരമായ മലയോര ഗ്രാമത്തിലും, കഥ മരിക്കുന്നത് എവിടെ എന്നത് ആകാംഷാനിര്ഭരവും.
ഉടന്‍ വരുന്നു നമ്പര്‍ 47 -AK അഫ്ഗാന് മെയില്‍ വായിക്കുക മനസിനെ കാബറെ കളിപ്പിക്കുക .
പാലമരം പൂത്തരാത്രിയില്‍ എന്ന ഹൊറര്‍ ത്രില്ലറിന്
ശേഷം മന്ദാരപുഷ്പ്പങ്ങള്‍ എന്ന ഈ ബ്ലോഗിനും സാഗര്‍ കോട്ടപ്പുറം എന്ന പ്രശസ്ത നോവലിസ്റ്റിനും ആരാധകര്‍ നല്കിയ സ്വീകരങ്ങള്‍, അനുമോദനങ്ങള്‍, പൂച്ചെണ്ടുകള്‍, നോട്ടുമാല , പൊന്നാട, രക്തഹാരങ്ങള്‍, കുപ്പിച്ചില്ലുകള്‍, കാരമുള്ളുകള്‍ തുടങ്ങി എല്ലാ വിലപിടിച്ച സമ്മാനങ്ങള്‍ക്കും
ഭീകരമായ നന്ദിയും കണ്ണീരില്‍ കുതിര്‍ന്ന കടപ്പാടുകളും വലിച്ചു വാരി തരുവാന്‍ കൂടി ഞാന്‍ ഈ സന്ദര്‍ഭം വിനയോഗിക്കുകയാണ് സ്നേഹപൂര്‍വ്വം,
സാഗര്‍.
എന്താല്ലേ...?
മറുപടിഇല്ലാതാക്കൂഭയങ്കരം തന്നെ
മറുപടിഇല്ലാതാക്കൂഅല്ല പിന്നെ ദേഷ്യം വരൂല്ലേ?? പുല്ല്!!!!!!!!!!!
മറുപടിഇല്ലാതാക്കൂ