മുന്നറിയിപ്പ്


2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

പാലമരം പൂത്തരാത്രിയില്‍ (അഞ്ചാം ഭാഗം)











(അഞ്ചാം ഭാഗം) 

ഇടിവെട്ടിയപോലെ ദേവയാനിയുടെ മനസിലേക്ക് മകന്‍ കുഞ്ഞികണ്ണന്‍റെ  ഓര്‍മ്മകള്‍ കടന്നുവന്നു നീലിയുടെ കൂടെ നളിനിയുടെ വീട്ടിലേക്കു പോയ മകന്‍ കുഞ്ഞിക്കണ്ണന്‍ എവിടെ..?


നീലിയുടെ കയ്യും പിടിച്ചു ആ പൂപ്പാടത്തിന്‍റെ  ഇട വഴികളിലൂടെ നടന്നകന്ന കുഞ്ഞികണ്ണന്‍, 
അവനു എന്ത് സംഭവിച്ചു ? 

ദേവയാനി ആകെ പരിഭ്രാന്തയായി. പെട്ടന്ന് എന്തോ ചിന്തിച്ചു കൊണ്ട്  ദേവയാനി വീണ്ടും ആ പൂജാമുറിക്കകത്ത് കയറി, തന്‍റെ മകന്‍ ഇപ്പോള്‍ എവിടെയാണ് എന്ന്‌ അറിയാന്‍ വേണ്ടി  മഷിനോട്ടത്തില്‍ വിദഗ്ദ്ധ ആയിരുന്ന അവര്‍ ആ വിളക്കിന്‍റെ ചുവട്ടില്‍ നിന്നും ഒരു വെറ്റില എടുത്തു അതില്‍ കുറച്ചു മഷി തേച്ചു.

ഇല്ല അതില്‍ ഒന്നും തെളിയുന്നില്ല. 

വീണ്ടും കുറെ ഭീകരമന്ത്രങ്ങള്‍ ചൊല്ലി കൊണ്ട് ആ മഷി വെറ്റിലയില്‍ ചൂണ്ടു വിരല്‍ കൊണ്ട് മൂന്ന് വെട്ടം ഇടത്തേക്കും, മൂന്ന് വെട്ടം വലത്തേക്കും  തേച്ചു പിടിപ്പിച്ചു.

"പ്രിയമുള്ളവരേ ഈ മഷി സ്വല്‍പ്പം എടുത്ത്‌ വേദനയുള്ള പല്ലുകള്‍ക്കിടയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ പല്ല് വേദന വിട്ടുമാറും , വാദത്തിന്‍റെ തരിപ്പ്, വാദത്തിന്‍റെ പെരിപ്പ് മുതലായവയ്ക്ക് ഉത്തമ ഔഷധം ആണ് ഈ മഷി. കടന്നു വരൂ.. കടന്നു വരൂ.. ചെറിയ കുപ്പി അഞ്ചു രൂപ....., വലിയ കുപ്പി പത്തു രൂപ.........

ക്ഷമിക്കണം.... എന്‍റെ ചിന്തകള്‍ പെട്ടന്ന് കോട്ടപ്പുറം ബസ്‌സ്റ്റാന്‍ഡിലേക്ക് പോയി..."

അത് പോട്ടെ നമുക്ക് വീണ്ടും കഥയിലേക്ക് മടങ്ങി വരാം.  

ദേവയാനിക്ക് ആ വെറ്റിലയില്‍ കണ്ട കാഴ്ചകള്‍ വിശ്വസിക്കാനായില്ല .
ദേവയാനിയുടെ കണ്ണുകള്‍ വിടര്‍ന്നു വന്നു, പുരികങ്ങള്‍ വില്ലുപോലെ  മുകളിലേക്കുയര്‍ന്നു,  ഭീകര സര്‍പ്പങ്ങളും. പച്ച മാംസം കൊത്തി വലിക്കുന്ന കഴുകന്മാരും നിറഞ്ഞ ഒരു ഭീകരമായ  തുരുത്തില്‍ അവശനായി കിടക്കുന്ന അവരുടെ പ്രിയപ്പെട്ട മകന്‍ കുഞ്ഞികണ്ണന്‍. 

അവന്‍റെ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നോഴുകുന്നു. അതു കണ്ടു സഹിക്കാനാകാതെ ദേവയാനി തന്‍റെ കയ്യിലിരുന്ന വെറ്റില വലിച്ചുകീറി പൂജാമുറിയുടെ പിത്തിക്ക് ഒട്ടിച്ചു.  പല്ലുകല്‍ കടിച്ചുകൊണ്ട് തല പിത്തിക്കിട്ട്  ആഞ്ഞു ഇടിച്ചു, 
ദേവയാനിക്ക് അവരുടെ  കോപത്തെ നിയന്ത്രിക്കാനായില്ല, ക്രോധതാല്‍ അവര്‍ നിന്നലറി. 

കോപം അല്‍പ്പം ശമിച്ചപ്പോള്‍ അടുത്ത ഒരു വെറ്റില എടുത്ത്‌ ഭീകരമായ ആ  തുരുത്തിലെക്കുള്ള റൂട്ട് മനസിലാക്കി കൊണ്ട് അവര്‍ അവിടേക്ക് പുറപ്പെടുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പൂജാമുറിയില്‍ വലിച്ചു കെട്ടിയിരുന്ന കയറില്‍ തൂക്കി ഇട്ടിരുന്ന പച്ച നിറമുള്ള പട്ട് എടുത്ത്‌ ദേവയാനി ഉടുത്തു. 

 ഒരു വലിയ ഡപ്പി നിറയെ ഭസ്മവും. ദേവയാനിയുടെ അമ്മ ഭാര്‍ഗ്ഗവി ഉപയോഗിച്ചിരുന്ന ഒരു ഇല്ലി മരത്തിന്‍റെ  കഴയും(വടിയും),  ഒരു കുത്ത് വിളക്കും കയ്യില്‍ കരുതി  ആ പൂജാ മുറിയുടെ പുറത്തേക്കു വന്നു .. 

മരിച്ചു കിടക്കുന്നത് കണ്ടാല്‍ പോലും കണ്ണെടുക്കാന്‍ തോനാത്ത സൗന്ദര്യവുമായി    അപ്പോളും നീലിയുടെ ശവം ആ ഉമ്മറത്ത്‌ കിടക്കുന്നുണ്ടായിരുന്നു. ദേവയാനി കയ്യിലിരുന്ന ഇല്ലിമര കമ്പുകൊണ്ട് നീലിയുടെ ചലനമറ്റു കിടക്കുന്ന മൃതശരീരത്തിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു..

ഉം... എണീക്ക്

പറഞ്ഞത് കേട്ടില്ലേ എണിക്കാന്‍ ..

ദേവയാനി അലറി 

എന്നിട്ടും ഒന്നും സംഭവിക്കാതെ നിശ്ചലമായി കിടക്കുന്ന നീലിയുടെ ശരീരം..

ദേവയാനി കോപം കൊണ്ട് വിറച്ചു 
ഒരു പിടി ഭസ്മം വാരി വായുവില്‍ പറത്തികൊണ്ട് അവര്‍  പിന്നെയും ആ ഇല്ലികമ്പ്  നീലിയുടെ നേരെ ചൂണ്ടി കൊണ്ട് പറഞ്ഞു 

പ്ഹ.. എണീക്കടീ.........

പെട്ടന്ന് കാതടപ്പിക്കുന്ന ഇടിമിന്നലുകളുടെ ശബ്ദം ദേവയാനിയുടെ ചെവികളില്‍ ആഞ്ഞിടിച്ചു കയറി 

ചേതനയറ്റ നീലിയുടെ ശരീരത്തില്‍ അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന അവളുടെ മുടികള്‍ ആ കാറ്റത്തു പറക്കാന്‍ തുടങ്ങി.. ആ മുടിയില്‍ സൂക്ഷിച്ചു നോക്കി നിന്നിരുന്ന ദേവയാനി ഒരു ഞെട്ടലോടെ കണ്ണുചിമ്മി തുറന്നപ്പോളെക്കും നീലിയുടെ ശരീരം ശര വേഗത്തില്‍ ഉയര്‍ന്നുതെറിച്ചു.
ആ വീടിന്‍റെ വാതിലിലെ തൂണില്‍ ഇടിച്ചു വീണു..

 ദേവയാനി മെല്ലെ, വീണു കിടക്കുന്ന നീലിയുടെ അടുത്തേക്ക് ചെന്നു..

 അവളുടെ തോളില്‍ കൈ വെക്കാനായി കുനിഞ്ഞതും തീ തുപ്പുന്ന കണ്ണുകളുമായി തലയുയര്‍ത്തി കൊണ്ട് നീലി ദേവയാനിയെ തുറിച്ചു നോക്കി, ദേവയാനി പെട്ടന്ന് പിന്നിലേക്ക്‌ കുതറി മാറികൊണ്ട്  കയ്യിലിരുന്ന ഇല്ലികമ്പ് വീണ്ടും നീലിയുടെ നേര്‍ക്ക്‌ ചൂണ്ടി കൊണ്ട് ചോദിച്ചു, 

പറയ് എന്താണ് നിനക്ക് സംഭവിച്ചത്
എങ്ങെനെയാണ് നീ മരിച്ചത് 

നീലി ദേവയാനിയെ തുറിച്ചു നോക്കി പറഞ്ഞു......................... 

.
(അടുത്തത് കഥയുടെ ആവേശകരമായ അവസാന ഭാഗം)

തുടരും ....................




  






2 അഭിപ്രായങ്ങൾ:

  1. ഞാന്‍ അപ്പോളെ പറഞ്ഞതാ എന്നെ പേടിപ്പിക്കളെ എന്ന്.. സാഗര്‍ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്.. കള്ളന്‍.. നോക്കിക്കോ...

    മറുപടിഇല്ലാതാക്കൂ