![]() |
അതെ അപകടം കാത്തിരിക്കുന്നു.. |
ഉടന്‍ വരുന്നു എന്ന് കേട്ടുകൊണ്ട് അക്ഷമയുടെ വേലികെട്ടുകള്‍ ചാടി കടക്കാന്‍ വെമ്പുന്ന പ്രിയ ആരാധകരേ, ഭക്തജനങ്ങളെ, ...
നിങ്ങളുടെ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കടുവാഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിന്നും പുറപ്പെടാനായി ആക്രാന്ത വിലോചിതനായി നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ അവസാന ഒരുക്കങ്ങളിലാണ് .
ഒരുക്കങ്ങള്‍ക്കായുള്ള " ഫെയര്‍ ആന്‍ഡ് ലവ് ലി , കുട്ടിക്കൂറ, മസ്ക്കാര " തുടങ്ങിയ മേക്ക്അപ്പ് സാദനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ വിലകുറക്കാന്‍ മുതിരാത്ത സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നത് തൂലികയുടെ വേഗവികാരതയില്‍ കുറവ് വരുത്തി. അതിനാല്‍ ആന്ധ്രയില്‍ നിന്നും മേക്ക്അപ്പ് സാമഗ്രികളുമായി പുറപ്പെട്ടിരിക്കുന്ന നാല് ലോറികള്‍ നാളെയോ മറ്റന്നാളോ കടുവാഞ്ചേരിയില്‍ എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നു എത്തിച്ചേര്‍ന്നാല്‍ ഉടന്‍ തന്നെ അഫ്ഗാന്‍ മെയില്‍ നിങ്ങളിലേക്ക് എത്തിച്ചേരും.
ഇനി പറയാന്‍ പോകുന്നത് കേട്ട് എന്‍റെ ആരാധകര്‍ ആത്മഹത്യക്ക് മുതിരരുത്
അടുത്തകാലത്തായി വിദേശ ആരാധകരില്‍ ഉണ്ടായിട്ടുള്ള ഭീമമായ വര്‍ധനവ് മൂലം അവര്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ വിദേശയാത്രകള്‍ അനിവാര്യമായി വന്നത് എന്നെ ശാരീരികമായും മാനസികമായും തളര്‍ത്തി. അത് തൂലികയുടെ വേഗത്തെ സാരമായി ബാധിച്ചിരുന്നു , രണ്ടാഴ്ചത്തേക്ക് സ്വീകരണങ്ങള്‍ എല്ലാം പുല്ലു പോലെ വലിച്ചെറിഞ്ഞിട്ട് കടുവാഞ്ചേരിയിലെ ഇരുപത്തി രണ്ടാം വാര്‍ഡിലെ ആമിന വിലാസം ചായക്കടയില്‍ നോവലിന്‍റെ അവസാനഘട്ട മിനുക്ക് പണിയിലാണ്
ദാണ്ടെ നാളെ മുതല്‍ അല്ലേ മറ്റന്നാള്‍ മുതല്‍ ആരംഭിക്കുന്നു "നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍". നെടുവീര്‍പെട്ടുകൊണ്ട് കാത്തിരിക്കു....
സ്നേഹപൂര്‍വ്വം
സാഗര്‍.
ഉജ്വലം
മറുപടിഇല്ലാതാക്കൂപൊളപ്പന് തന്നണ്ണാ .... വെടിച്ചില്ല് രംഗ പ്രവേശം.
മറുപടിഇല്ലാതാക്കൂ